ഓണ സദ്യയിലെ മറ്റൊരു പ്രധാന ഒഴിച്ചു കറിയാണ് രസം (rasam) .
പരിപ്പ് (Parippu curry), സാമ്പാർ (sambar), പുളിശ്ശേരി (pulissery) ഇവയാണ് സദ്യയിലെ പ്രധാന ഒഴിച്ചു കറികൾ. അവയ്ക്ക് ശേഷം സദ്യയിലെ പ്രധാന പ്രഥമനുകൾ വിളമ്പുന്നു. വീണ്ടും ചോറിട്ട് കഴിക്കാനായുള്ള ഒഴിച്ച് കറിയാണ് രസം (rasam).
ഓണ സദ്യയെക്കുറിച്ച് വായിക്കാം
read more: kerala sadhya
പലയിടങ്ങളിൽ പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട്. കേരള സദ്യയിലെ രസം തയ്യാറാക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.
പുളിയാണ് രസം ഉണ്ടാക്കാനാവശ്യമായ പ്രധാന ചേരുവ.
രസം (rasam) ഉണ്ടാക്കാം
മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, കായം,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, ഉള്ളി, പുളി, തക്കാളി, മല്ലിയില ഇവയാണ് രസം ഉണ്ടാക്കാനാവാശ്യമായ ചേരുവകൾ.
വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ജീരകം ഇവ ചതച്ചെടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, കായം, മുളക് ഇവ ചേർക്കുക. അതിന് ശേഷം ചതച്ചു വച്ച ചേരുവകൾ ഇതിലേക്ക് ഇടുക. ഒരല്പം കഴിഞ്ഞു തക്കാളി അരിഞ്ഞത് ചേർക്കുക.
പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. ആവശ്യമായ വെള്ളവും ഉപ്പും ചേർക്കുക. ആവശ്യത്തിന് മല്ലിയില ഇടുക.
സദ്യയിലെ സ്വാദിഷ്ടമായ രസം (rasam) ഇത്തരത്തിൽ തയ്യാറാക്കാം.