പുളിശ്ശേരി (pulissery)


ഓണ സദ്യയിലെ മറ്റൊരു ഒഴിച്ച് കറിയാണ് പുളിശ്ശേരി (pulissery) .

പരിപ്പും സാമ്പാറും കഴിഞ്ഞാൽ അടുത്ത ഒഴിച്ചു കറിയാണ് സ്വാദിഷ്ടമായ പുളിശ്ശേരി. കേരളത്തിലെ സദ്യകളിലെ വ്യത്യസ്തമായ കറിയാണിത്.

കേരള സദ്യയെ (kerala sadhya) ക്കുറിച്ച് വിശദമായി വായിക്കാം.

read more: kerala sadhya

വ്യത്യസ്തമായ വിഭവങ്ങൾ ഉപയോഗിച്ച് പുളിശ്ശേരി (pulissery)   തയ്യാറാക്കാം. മാമ്പഴ പുളിശ്ശേരി, പൈനാപ്പിൾ പുളിശ്ശേരി, കുമ്പളങ്ങ പുളിശ്ശേരി ഇവയൊക്കെ പ്രധാന പുളിശ്ശേരി ഇനങ്ങളാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണിത്. സദ്യക്ക് മാത്രമല്ല സാധാരണയായി മലയാളികൾ ചോറിന്റെ കൂടെ ഒഴിച്ച് കറിയായി ധാരാളമായി പുളിശ്ശേരി കഴിക്കാറുണ്ട്.

പുളിശ്ശേരി (pulissery)   ഉണ്ടാക്കാം


തൈര് ഉപയോഗിച്ചാണ് പുളിശ്ശേരി  ഉണ്ടാക്കുന്നത്.

തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, ജീരകം, ചുവന്നുള്ളി ഇവ ആവശ്യത്തിന്  വെള്ളം ചേർത്ത് അരച്ചെടുക്കുക.  

വെള്ളരിക്ക ഉപയോച്ചാണ് സാധാരണ  പുളിശ്ശേരി  തയ്യാറാക്കുന്നത്. ആവശ്യത്തിന് വെള്ളരിക്ക, മഞ്ഞപ്പൊടി ഉപ്പ്, പച്ചമുളക് ഇവ ചേർത്ത് വേവിക്കുക.

ഇതിലേക്ക് അരച്ചെടുത്ത തേങ്ങ ചേർക്കുക. ആവശ്യത്തിന് തൈര് ചേർക്കുക. വേവിക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക്  ഉലുവ ,കടുക് ,വറ്റൽ മുളക്  ഇവ  ചേർത്ത് താളിക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക.

സദ്യയിലെ  പുളിശ്ശേരി  ഇത്തരത്തിൽ ഉണ്ടാക്കാം

Previous
Next Post »