മാങ്ങ അച്ചാർ (manga achar)


ഓണ സദ്യയിലെ (onam sadhya)  പ്രധാന വിഭവങ്ങളിലൊന്നാണ് മാങ്ങ അച്ചാർ (manga achar).

സദ്യയിൽ ആദ്യം വിളമ്പുന്നത് അച്ചാറുകളാണ്. അതിൽ വളരെ സ്വാദിഷ്ടമായ അച്ചാറാണ് മലയാളികളുടെ പ്രിയപ്പെട്ട മാങ്ങ അച്ചാർ (manga achar).

വളരെ എളുപ്പത്തിൽ മാങ്ങ അച്ചാർ തയ്യാറാക്കാം. ഓണ സദ്യയിൽ മാത്രമല്ല മറ്റു ആഘോഷങ്ങളുടെ ഭാഗമായ സദ്യകളിലും മാങ്ങ അച്ചാർ ഉണ്ടാക്കാറുണ്ട്.

ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.

read more : onam sadhya

മാങ്ങ അച്ചാർ തയ്യാറാക്കാം (manga achar recipe kerala style)


മാങ്ങയാണ് പ്രധാന ചേരുവ.  പച്ചമുളക്, മുളക് പൊടി,  എണ്ണ ഇവയൊക്കെ മറ്റു പ്രധാന ചേരുവകളാണ്.

മാങ്ങ ചെറിയ കഷ്ണങ്ങളാക്കുക. ആവശ്യമുള്ളത് പോലെ വലുപ്പത്തിൽ കഷണങ്ങളാക്കാം.

ഇതിലേക്ക് ഉപ്പ് മഞ്ഞൾ പൊടി ഇവ ചേർത്ത് വയ്ക്കുക. ആവശ്യമുള്ളത് പോലെ ഏതാനും മണിക്കൂറുകൾ ഇത്തരത്തിൽ വയ്ക്കാം.

പാനിൽ എണ്ണ ഒഴിച്ച് കടുക് ഇടുക. ഇതിലേക്ക് പച്ചമുളക്, വെളുത്തുള്ളി ഇവ ഇടുക.

മഞ്ഞൾപൊടി, മുളക് പൊടി ഇടുക. അതിന് ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാങ്ങ ഇതിലേക്ക് ഇടുക.

നന്നായി ഇളക്കി ചേർക്കുക. ആവശ്യമെങ്കിൽ വിനാഗിരിയും ചേർക്കാം

മാങ്ങ അച്ചാർ  (manga achar) ഇത്തരത്തിലാണ്  തയ്യാറാക്കുന്നത്.

Previous
Next Post »