അരി മുറുക്ക് (ari murukku)

ari murukku kerala style snacks



മലയാളിയുടെ (kerala) പ്രധാന പലഹാരങ്ങളിലൊന്നാണ് അരി മുറുക്ക് (ari murukku). മലയാളിയുടെ മാത്രമല്ല തമിഴ് നാട്ടിലും കർണാടകത്തിലും വളരെ പ്രശസ്തമായ പലഹാരമാണിത് (snacks).

അരിപൊടിയിൽ നിന്നാണ് അരി മുറുക്ക് (ari murukku) ഉണ്ടാക്കുന്നത്. അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മറ്റു പ്രധാന പലഹാരങ്ങളാണ് ഇലയട (ela ada), കുഴലപ്പം (kuzhalappam) ഇവയൊക്കെ.

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വിശദമായി വായിക്കാം.

read more: kerala snacks

അരി മുറുക്ക് (ari murukku)


മാവ് കുഴച്ച് അതിനെ ഒരു പ്രത്യേക രീതിയിൽ കയർ പോലെ ചുരുട്ടിയാണ് മുറുക്ക് ഉണ്ടാക്കുന്നത്. തമിഴ് നാട്ടിലാണ് മുറുക്ക് ആദ്യമായി ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ മാവ് മുറുക്കി ഉണ്ടാക്കുന്നതിനാലാകാം ഈ പലഹാരം മുറുക്ക് (murukku) എന്ന രീതിയിൽ പ്രശസ്തമായത്.

മുറുക്കിന് പലയിടങ്ങളിൽ പല പേരുകൾ ഉണ്ട്. കേരളത്തിലും തമിഴ് നാട്ടിലും ഈ പലഹാരം  മുറുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ആന്ധ്ര പ്രദേശിൽ ഇത് മുറുക്കുലു (murukulu) എന്ന പേരിലും നോർത്ത് ഇന്ത്യയിൽ ചക്ളി (chakli) എന്ന പേരുമാണ് മുറുക്കിനുള്ളത്.

പല രീതിയിൽ വ്യത്യസ്തമായ ചേരുവകളോടെ മുറുക്കുകൾ തയ്യാറാക്കാവുന്നതാണ്.

കാര മുറുക്ക്, നെയ് മുറുക്ക്, മുള്ളു മുറുക്ക് എന്നിങ്ങനെ നിരവധി തരത്തിലുള്ള മുറുക്കുകൾ ഉണ്ട്.

അരി മുറുക്ക് (ari murukku) തയ്യാറാക്കുന്ന വിധം


അരിപ്പൊടി, ഉഴുന്ന് ,മുളകുപൊടി, ഉപ്പ്, എള്ള്  ഇവയാണ് മുറുക്ക് തയ്യറാക്കുവാൻ ആവശ്യമായ ചേരുവകൾ.

അരിപ്പൊടി, ഉഴുന്ന് പൊടിച്ചത്, മുളകുപൊടി, എള്ള്  ഇവ കുഴച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.  സേവനാഴിയിൽ ഈ കുഴച്ച മാവ് എടുക്കുക. അവ ഷേപ്പിൽ ചുറ്റി പരത്തുക. എണ്ണ ചൂടാക്കിയ ശേഷം   വറുത്തെടുക്കുക.

Previous
Next Post »