ഉഴുന്നുവട (uzhunnu vada)

uzhunnu vada


മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് ഉഴുന്നുവട (uzhunnu vada). മറ്റ് പ്രധാന പലഹാരങ്ങളായ പഴംപൊരി (pazham pori), പരിപ്പുവട (parippu vada) പോലെ കേരളത്തിലെ (kerala) വീടുകളിലും തട്ടുകടകളിലും ധാരാളമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണിത് (snacks).

ഉഴുന്നുവടയ്ക്ക് (uzhunnu vada) പല പേരുകൾ ഉണ്ട്. ഉദ്ദിന വടേ (uddina vade) എന്ന് കന്നഡത്തിലും മെതു വട (Medu vada)  എന്നും തമിഴിലും ഈ വട  പറയപ്പെടുന്നു. മെതു എന്ന് പറഞ്ഞാൽ മൃദുവായത് ഇത്തരത്തിൽ മൃദുവായിട്ടുള്ള വട എന്ന രീതിയിലാണ് ഉഴുന്നുവടയെ മെഴുവട (Medu vada) എന്ന തമിഴ്നാട്ടിൽ അറിയപ്പെടുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മാത്രമല്ല നോർത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ ഉഴുന്നുവട വളരെ പ്രശസ്തമാണ്.

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വായിക്കാം

read more: kerala snacks

ഉഴുന്നുവട (uzhunnu vada)


What is ulundu vadai made of?

പേര് പോലെ തന്നെ ഉഴുന്നു (black lentil) ഉപയോഗിച്ചാണ് ഉഴുന്നുവട ഉണ്ടാക്കുന്നത്.

വെള്ളത്തിലിട്ട് കുതിർന്ന ഉഴുന്നാണ് ഉഴുന്നുവട ഉപയോഗിക്കുന്നതിനുള്ള പ്രധാന ചേരുവ.

മലയാളികളുടെ പ്രധാനപ്പെട്ട ബ്രേക്ക് ഫാസ്റ്റായ മസാല ദോശ (masala dosa), ഇഡ്ഡലി (idli) ഇവയുടെ  കൂടെ ഉഴുന്നുവട കൊംബിനേഷനായി ഉണ്ടാക്കാറുണ്ട്.  

ഉഴുന്നുവടയുടെ കൂടെ സാമ്പാർ (sambar), ചട്ണി (chutney) എന്നിവ കൂട്ടിയാണ് സാധാരണയായി കഴിക്കാറുള്ളത്.

ഉഴുന്നുവട ഉണ്ടാക്കുന്ന വിധം (uzhunnu vada recipe)


ഉഴുന്ന് വെള്ളത്തിൽ കുതിർക്കാനിടുക. നല്ലവണ്ണം കുതിർന്ന ഉഴുന്നിനെ അരച്ചെടുക്കുക. ഇഞ്ചി കുരുമുളക് പച്ചമുളക് ഇവയൊക്കെ ആവശ്യം പോലെ ചേർത്താണ് അരച്ചെടുക്കേണ്ടത് അധികം വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ.

അരച്ച് കഴിഞ്ഞ് മാവിനെ കൈവെള്ളയിൽ വച്ച് ഉഴുന്നുവടയുടെ ആകൃതിയിൽ പരത്തിയെടുക്കുക. നടുക്കായി ഒരു കുഴിയിടുക. ഇതിനെ എണ്ണയിലേക്ക് ഇട്ട് മൊരിച്ചെടുക്കുക.

history of Uzhunnu Vada


ഉഴുന്നുവടയുടെ ചരിത്രത്തെക്കുറിച്ച് (history of Uzhunnu Vada) ആർക്കും കൃത്യമായ അറിവുകൾ ഒന്നുമില്ല. എന്നാൽ തമിഴ്നാട്ടിലോ കർണാടകത്തിലോ ആണ് ഉഴുന്നുവട ആദ്യമായി ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു.

ഇതിൽ കർണാടകത്തിൽ (karnataka) നിന്നാണ് ഉഴുന്നുവട അഥവാ ഉദ്ദിന വടേ ഉണ്ടായത് എന്നുള്ള കഥയ്ക്കാണ് കൂടുതൽ പ്രചാരമുള്ളത്.

കർണാടകത്തിലെ മദ്ദു എന്ന സ്ഥലത്താണ് ഉഴുന്നുവട ആദ്യമായി ഉണ്ടായത് എന്ന രീതിയിലുള്ള  കഥകളുണ്ട് എന്തായാലും കർണാടകത്തിലുണ്ടായ ഈ വടക്ക് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചത് തമിഴ്നാട്ടിലാണ്.  പിന്നീട് ആന്ധ്ര പ്രദേശിലും കേരളത്തിലും ഒക്കെ ഈ വട കൂടുതൽ പ്രചാരം നേടി. പലയിടങ്ങളിലും പല പേരുകളിലാണ് ഈ വട അറിയപ്പെടുന്നത്.

Why ulundu vadai has a hole?


ഉഴുന്നുവടയ്ക്ക് നടുക്കായി എന്തിനാണ് ഒരു ഹോൾ  എന്ന് പലരും പല കാലങ്ങളിലായി ചോദിച്ചിട്ടുണ്ട്. ഇതിന് പല കാരണങ്ങളാണ് ഉത്തരമായി പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത്
വലുപ്പത്തിൽ ഉഴുന്നുവട ഉണ്ടാക്കുമ്പോൾ അത് കൃത്യമായി രീതിയിൽ എല്ലായിടത്തും ഒരുപോലെ  എണ്ണയിൽ മൊരിഞ്ഞു കിട്ടാൻ പ്രയാസമാണ് .  നടുക്ക് ഒരു ഹോളിട്ടാൽ  അകത്തുള്ള ഭാഗം ചുറ്റുമുള്ള ഭാഗവും എല്ലാം കൃത്യമായി രീതിയിൽ എണ്ണയിൽ മൊരിഞ്ഞു നല്ല രീതിയിൽ വേവിച്ചെടുക്കാൻ സാധിക്കും. അതിനാലാണ് ഉഴുന്നുവടയ്ക്ക് നടുവിലായി ഒരു ഹോളിടുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

How long do you soak ulundu vadai?


ഉഴുന്ന് വെള്ളത്തിൽ കുതിർത്ത് കുറെ സമയം വെച്ചതിനു ശേഷമാണ് ഉഴുന്നുവട ഉണ്ടാക്കുന്നത്. രണ്ടുമണിക്കൂറോ അതിലധികം സമയമോ ഉഴുന്നു വെള്ളത്തിൽ കുതിർത്തു വയ്ക്കേണ്ട ആവശ്യമുണ്ട്. അധികം കുതിർന്നു പോകുവാനും പാടില്ല. അതിനാൽ കൃത്യമായ സമയത്തിലാണ് വെള്ളത്തിൽ കുതിർത്തു വയ്ക്കേണ്ടത്.

Previous
Next Post »