പരിപ്പുവട (parippu vada)

 

parippu vada



നാട്ടിൻപുറത്തെ ചായക്കടകളിലെ കണ്ണാടി പെട്ടികളിലെ പരിപ്പുവട (parippu vada).

പലഹാരങ്ങളിൽ ഏറ്റവും മുൻപിലാണ് പരിപ്പുവടയുടെയും (parippu vada) സ്ഥാനം. മലയാളികളുടെ പ്രധാന പലഹാരങ്ങളിൽ ഒന്നാണ് പരിപ്പുവട.

തമിഴ്നാട്ടിൽ പരിപ്പുവട അറിയപ്പെടുന്നത് മസാല വട (masala vada) എന്ന പേരിലാണ്.

പരിപ്പുവട പോലെ തന്നെ പ്രശസ്തമായ മറ്റു പലഹാരങ്ങളാണ് ഉഴുന്നുവടയും (uzhunnu vada) പഴംപൊരിയും  (pazham pori).

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വായിക്കാം

read more: kerala snacks

പരിപ്പുവട ഉണ്ടാക്കുന്ന വിധം (parippu vada recipe)


പരിപ്പ് വെള്ളത്തിൽ മൂന്നോ നാലോ മണിക്കൂർ കുതിരാൻ ഇടുക. അതിനുശേഷം വെള്ളം കളഞ്ഞതിനുശേഷം പരിപ്പ് മാത്രം എടുക്കുക

പരിപ്പുവട ഉണ്ടാക്കാനാവശ്യമായ മറ്റു പ്രധാനപ്പെട്ട ചേരുവകളാണ് ചെറിയ ഉള്ളി, പച്ചമുളക്, വറ്റൽ മുളക്, ഇഞ്ചി എന്നിവ .

വെള്ളത്തിൽ കുതിർത്ത പരിപ്പ് ചെറിയ ഉള്ളി, പച്ചമുളക്, വറ്റൽ മുളക്, ഇഞ്ചി ഇവ ചേർത്ത് അരച്ചെടുക്കുക.

ഒരു മിതമായ രീതിയിലാണ് പരിപ്പുവട ഉണ്ടാക്കാനായി ഇവ അരച്ചെടുക്കേണ്ടത്.

പരിപ്പുവട ഒരു ബോൾ പോലെ കുഴച്ചെടുക്കുക. അതിനുശേഷം അതിനെ ഒരു കയ്യിൽ ബോൾ വച്ചതിനുശേഷം മറ്റേ കൈകൊണ്ട് അമർത്തി അതിനെ പരിപ്പുവടയുടെ ഷേപ്പിലാക്കി എണ്ണയിലിട്ട് മൊരിച്ചെടുക്കുക.

രസവട (rasa vada)


മലയാളികളുടെ പ്രിയപ്പെട്ട കറികളിൽ ഒന്നാണ് രസം.

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ വളരെ പ്രശസ്തമായ ഒന്നാണ് രസം.

പരിപ്പുവടെ രസത്തിൽ ഇട്ട് പാകപ്പെടുത്തിയെടുക്കുന്നതിനെയാണ് രസവട (rasa vada) എന്ന് പറയുന്നത്.

Previous
Next Post »