കേകേരളത്തിലെ ഏറ്റവും പ്രശസ്തമായ പലഹാരങ്ങളിലൊന്നാണ് കായ വറുത്തത് (kaya varuthathu) .
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട സ്നാക്സുകളിലൊന്നായ കായ വറുത്തത് (kaya varuthathu) കേരളത്തിന്റെ പ്രധാന ആഘോഷങ്ങളുടെ ഭാഗമായ സദ്യയുടെ (kerala sadya) ഭാഗമായി ഉപയോഗിക്കാറുണ്ട്.
നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പലഹാരമാണ് കായ വറുത്തത് (Banana Chips). നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന മറ്റു പ്രധാനപ്പെട്ട പലഹാരമാണ് പഴംപൊരി (pazham pori).
കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വായിക്കാം
read more: kerala snacks
കായ വറുത്തത് (kaya varuthathu)
കേരളത്തിലെ തമിഴ്നാട്ടിലും മറ്റു നിരവധി സ്ഥലങ്ങളിലും ധാരാളമായി കാണാവുന്ന പലഹാരമാണ് കായ വറുത്തത് (kaya varuthathu).
പലയിടങ്ങളിൽ പല രീതിയിലാണ് കായ വറുത്തത് അറിയപ്പെടുന്നത്. വ്യത്യസ്തതകൾ ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ കേരളത്തിലെ രീതിയിലുള്ള കായ വറുത്തതാണ് മറ്റ് എല്ലായിടങ്ങളിലും ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്.
പ്രധാനമായും ഓണക്കാലത്തെ ഒരു പ്രധാന പലഹാരമാണ് കായ വറുത്തത് . ഓണത്തിന് സദ്യ വിളമ്പുമ്പോൾ സദ്യയിലെ ഒരു പ്രധാന വിഭവമാണ് ബനാന ചിപ്സ്.
കേരള സദ്യയെക്കുറിച്ചും (kerala sadya) അതിന്റെ പ്രത്യേകതകളെ കുറിച്ചും വിശദമായി വായിക്കാം.
read more: kerala sadya
കായ വറുത്തത് എങ്ങനെ ഉണ്ടാക്കാം (kaya varuthathu recipe)
ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരമാണ് കായ വറുത്തത്.
പഴുക്കാത്ത നേന്ത്രപ്പഴമാണ് കായ വറുത്തത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പഴുത്ത നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന വ്യത്യസ്തമായ കായ വറുത്തതും കടകളിൽ നിന്നും വാങ്ങുവാൻ സാധിക്കും.
വാഴപ്പഴം അതിൻറെ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കുക. അതിനെ വളരെ ചെറിയ ചെറിയ കഷണങ്ങളായി അരിയുക. എല്ലാം ഒരേ വലിപ്പത്തിൽ ആകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ മാത്രമേ എല്ലാ കഷ്ണങ്ങളും ഒരുപോലെ എണ്ണയിൽ മൊരിയുകയുള്ളൂ.
എണ്ണ തിളച്ചതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന നേന്ത്രപ്പഴത്തിന്റെ കഷണങ്ങൾ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക.
എണ്ണയിൽ നിന്ന് വറുത്തെടുത്ത ഈ കഷ്ണങ്ങളിൽ ആവശ്യത്തിന് ഉപ്പ് വിതറുക.