മോഹൻലാൽ ആടുതോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്തമായ ചിത്രമാണ് സ്പടികം (spadikam).
മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച് വമ്പൻ വിജയ ചിത്രമാണ് സ്പടികം(spadikam). സിനിമയിലെ ഡയലോഗുകളും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമെല്ലാം (spadikam movie location) മലയാളികളുടെ മനസ്സിൽ കാലങ്ങൾക്കപ്പുറം മായാതെ നിലനിൽക്കുന്നു.
വർഷങ്ങൾക്കുശേഷം 2023 ൽ ഈ സിനിമ വീണ്ടും റിലീസ് ചെയ്യുകയുണ്ടായി. റിലീസിംഗ് സമയത്തും വളരെ വലിയ വിജയമാണ് സിനിമയ്ക്ക് നേടാൻ സാധിച്ചത്.
നിരവധി ലൊക്കേഷനുകളാണ് (spadikam movie location) ഈ സിനിമയിൽ പ്രധാനമായും പശ്ചാത്തലമായുള്ളത്.
read more: malayalam movie location
spadikam movie location
സ്പടികം ലൊക്കേഷനുകളിലെ പ്രധാനപ്പെട്ട ഇവയാണ്.
ചങ്ങനാശ്ശേരി ചന്ത (changanassery market)
സിനിമയിലെ പല പ്രശസ്തമായ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കോട്ടയത്തെ പ്രശസ്തമായ ചങ്ങനാശ്ശേരി ചന്തയിലാണ് (changanassery).
സിനിമയുടെ തുടക്കത്തിൽ ആടുതോമ ചന്തയിലേക്ക് ഓടി വരുന്നതും അവിടെ വില്ലന്റെ സംഘവുമായിട്ടുള്ള ആക്ഷൻ രംഗങ്ങളുമെല്ലാം ഈ ചന്തയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചന്തയിലെ പല കടകളും ചന്തയിലെ പ്രധാന ലാൻഡ് മാർക്കായിട്ടുള്ള അഞ്ച് വിളക്കുമൊക്കെ ഈ സീനിൽ കാണാൻ സാധിക്കും.
ഈ ചന്തയിൽ തന്നെയുള്ള തട്ടിൽ പുറത്താണ് ആടുതോമയുടെയും കൂട്ടരുടെയും പ്രധാന ഇടമായി സിനിമയിൽ കാണിച്ചിരിക്കുന്നത്. ചന്തയിൽ ചിത്രീകരിച്ച മറ്റു നിരവധി രംഗങ്ങൾ സിനിമയുടെ പല സിറ്റുവേഷനിലും കാണാൻ സാധിക്കും.
ചങ്ങനാശ്ശേരി ചന്തയെക്കുറിച്ച് വിശദമായി വായിക്കാം.
read more: changanassery market
കുമരകം (kumarakom)
സ്പടികം സിനിമയിലെ പ്രധാന സീനുകളിൽ ഒന്നാണ് തൊരപ്പൻ ബാസ്റ്റിനും ആടുതോമയും തമ്മിലുള്ള ഡയലോഗും തുടർന്നുള്ള ആക്ഷൻ രംഗങ്ങളും.
ഇത് കുമരകത്താണ് ചിത്രീകരിച്ചിരിക്കുന്നത്. കായലിലൂടെ ബോട്ടിൽ വന്നിറങ്ങുന്ന ആട് തോമയുടെയും കൂട്ടരുടെയും സീനുകളും തൊരപ്പൻ ബാസ്റ്റിന്റെ ഇൻട്രോയും ഈ സീനിലായി കാണാം.
ആടുതോമയും തൊരപ്പനും തമ്മിലുള്ള സംഘട്ടന രംഗങ്ങൾക്കൊടുവിൽ വില്ലനെ കായലിലേക്ക് എടുത്തെറിയുന്നതും കാണാം.
സിനിമയിലെ പ്രധാന മാസ്സ് സീനുകളിൽ ഒന്നാണിത്.
പാലക്കാട് പാറമട (palakkad)
സിനിമയിലുടനീളം നിലനിൽക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് സ്ഫടികത്തിലെ മറ്റൊരു പ്രധാനപ്പെട്ട ലൊക്കേഷനായിട്ടുള്ള പാറമട.
പാലക്കാടുള്ള പാറമടയാണ് സ്ഫടികത്തിൽ ഈ ലൊക്കേഷനായി കാണിച്ചിരിക്കുന്നത്. ഇവിടെയാണ് സിനിമയുടെ തുടക്കം. ആടുതോമയുടെ ഇൻട്രൊഡക്ഷൻ സീൻ ഈ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ പാറമടയിൽ ചിത്രീകരിച്ച പ്രധാനപ്പെട്ട ഒന്നാണ് സിനിമയിൽ ഏറ്റവും പ്രശസ്തമായ എഴുമല പൂഞ്ചോല എന്ന ഗാനം. സ്പടികത്തിലെ പ്രശസ്തമായ ആ ഗാനം മുഴുവനുമായി ചിത്രീകരിച്ചിരിക്കുന്ന ഈ പാറമടയിലും പരിസരത്തുമാണ്.