നരൻ സിനിമയിലെ ലൊക്കേഷനുകൾ (naran movie location)

 

naran movie location



മലയാളത്തിലെ എക്കാലത്തെയും മികച്ച വമ്പൻ ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായ നരൻ (naran). 2005ൽ റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷിയാണ്.

മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെയാണ്  മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

മലയാളം സിനിമയിലെ ലൊക്കേഷനുകളെക്കുറിച്ച് (malayalam movie location) വായിക്കാം.

read more: malayalam movie locations

നരൻ (naran) സിനിമയിലെ പ്രധാന ലൊക്കേഷനുകൾ ഇവയാണ്.

naran movie location

ഹൊഗനക്കൽ (hogenakkal)


അത്യുഗ്രമായ ആക്ഷൻ രംഗങ്ങളാണ് നരൻ സിനിമയുടെ  പ്രധാന ഹൈലൈറ്റ്.  സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി വളരെ സാഹസികമായ കഥാപാത്രത്തെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്.

മഴക്കാലത്ത് കുത്തിയൊലിച്ച്  ഒഴുകുന്ന പുഴയും  ആ പുഴയിലൂടെ നീന്തുന്ന വേലായുധനും മുള്ളൻകൊല്ലിക്കാർക്ക് വലിയ അത്ഭുതമാണ്. സിനിമയിലെ പ്രധാന സാഹസിക രംഗങ്ങൾ എല്ലാം ഈ പുഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ പുഴയായി കാണിച്ചിരിക്കുന്നത് ഹൊഗനക്കലാണ് (hogenakkal) . പുഴയിലെ ആക്ഷൻ രംഗങ്ങളും സിനിമയിലെ നരൻ എന്ന തീം സോങ് എല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഈ പുഴയിലാണ്.

ഹൊഗെനക്കലിന്റെ (hogenakkal)  മറ്റു പ്രത്യേകതകളെക്കുറിച്ചു വിശദമായി വായിക്കാം.

read more: hogenakkal travel

പൊള്ളാച്ചി (pollachi)


നരൻ  സിനിമയിലെ പ്രധാന ലൊക്കേഷനാണ് മുള്ളൻകൊല്ലിയും മുള്ളൻകൊല്ലിയിലെ അങ്ങാടിയും അങ്ങാടിയിലെ  ഹോട്ടലും കച്ചവടക്കാരും.

ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത്  പൊള്ളാച്ചിയിലാണ് (pollachi). പൊള്ളാച്ചിയിലും സമീപപ്രദേശങ്ങളുമായിട്ടാണ് ഈ അങ്ങാടിയും അങ്ങാടിയിലെ ഹോട്ടലും പ്രധാന ആക്ഷൻ രംഗങ്ങളും എല്ലാം ചിത്രീകരിച്ചിരിക്കുന്നത്.

പിന്നിൽ വലിയ മലകളുടെ പശ്ചാത്തലത്തിൽ കാണുന്ന വിവിധ ലൊക്കേഷനുകൾ ഇവിടെ കാണാൻ സാധിക്കും.

മെമ്പർ കുറുപ്പും ചെറിയ നമ്പ്യാരായി അഭിനയിച്ച സിദ്ദിഖിന്റെ കഥാപാത്രവുമായി തമ്മിലുള്ള സംഭാഷണവും ആക്ഷൻ രംഗങ്ങളും എല്ലാം ഈ അങ്ങാടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സേത്തുമട വീട് (sethumadai veedu)


പൊള്ളാച്ചിയിലെ സേത്തുമട വീട് (sethumadai veedu). സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് . ചിത്രത്തിൽ നായകയുടെ വീട് ആയിട്ടാണ് സേത്തുമട വീട് (sethumadai veedu) അവതരിപ്പിച്ചിരിക്കുന്നത്.

വീട്ടിലും പരിസരത്തുമായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ ഈ സിനിമയിലായി  കാണുവാൻ സാധിക്കും. 

Previous
Next Post »