കീഴാർകുത്ത് വെള്ളച്ചാട്ടം (keezharkuthu waterfalls)



വനത്തിനുള്ളിലൂടെയുള്ള പാതയിലൂടെയാണ് കീഴാർകുത്ത് വെള്ളച്ചാട്ടം (keezharkuthu waterfalls) സഞ്ചാരം. കുറച്ചധികം ദൂരം നടക്കേണ്ടതുണ്ട്. ഈ ട്രെക്കിങ്ങ് പാതകളിലൂടെയുള്ള സഞ്ചാരം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്നതാണ്.

കീഴാർകുത്ത് വെള്ളച്ചാട്ടത്തിന് (keezharkuthu waterfalls) മറ്റൊരു പേരുണ്ട് റെയിൻബോ വെള്ളച്ചാട്ടം. പച്ചപ്പാർന്ന മരങ്ങൾക്ക് ഇടയിലൂടെ  മലമുകളിൽ നിന്നും ഒഴുകുന്ന വെള്ളച്ചാട്ടം വളരെ മനോഹരമാണ്. ഇടുക്കിയിലെ മറ്റു നിരവധി വെള്ളച്ചാട്ടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ കീഴാർകുത്ത് വെള്ളച്ചാട്ടം .

ഇടുക്കിയിലെ (idukki) മറ്റു കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: idukki travel

കീഴാർകുത്ത് വെള്ളച്ചാട്ടം (keezharkuthu waterfalls)


കൈതപ്പാറയിലാണ് കീഴാർകുത്ത് വെള്ളച്ചാട്ടം (keezharkuthu waterfalls) സ്ഥിതി ചെയ്യുന്നത്.

ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനുമായി ആസ്വദിക്കുവാനാകുന്നത് മഴക്കാലത്താണ്.  വേനൽക്കാലത്ത് വളരെ വറ്റി വരണ്ട ചെറിയ ചാല് പോലെ ഒഴുകുന്ന വെള്ളച്ചാട്ടമാണ് കാണുവാൻ സാധിക്കുക.

വനത്തിലൂടെ ഏതാണ്ട് 10 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഈ വെള്ളച്ചാട്ടത്തിലെത്തേണ്ടത്. കാൽനടയായും സഞ്ചരിക്കുവാൻ ഇഷ്ടമുള്ളവർക്ക് രസകരമായ കാഴ്ച്ചകൾ വനത്തിലൂടെ കണ്ടു നടക്കാം. കുറെയധികം ദൂരം നടക്കേണ്ടതായിട്ടുണ്ട്. എന്നാലും സാധാരണ ട്രെക്കിങ്ങ് പാതകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ കണ്ടു കൊണ്ട് തണുത്ത കാറ്റേറ്റ് കൊണ്ടുള്ള സഞ്ചാരം മനോഹരമാണ്.

ചിലപ്പോഴൊക്കെ ആനകളെയോ മറ്റു കാട്ടു മൃഗങ്ങളെയോ ഈ കാടുകളിൽ കാണാൻ സാധിക്കും.

കീഴാർകുത്തിന്  (keezharkuthu waterfalls) അടുത്തതായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം.

തൊമ്മൻകുത്ത് (thommankuthu waterfalls) വെള്ളച്ചാട്ടത്തെക്കുറിച്ച് വായിക്കാം.

read more: thommankuthu waterfalls

എങ്ങനെ എത്തിച്ചേരാം

ഇടുക്കിയിൽ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട്  കീഴാർകുത്ത് വെള്ളച്ചാട്ടത്തിലേക്ക്.

Previous
Next Post »