തൂവാനം വെള്ളച്ചാട്ടം (Thoovanam Waterfalls)

 

കാടിന് നടുവിലൂടെയുള്ള സഞ്ചാരമാണ്. മരങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ വഴികൾക്കിടയിലൂടെ സഞ്ചരിച്ചു വേണം തൂവാനം വെള്ളച്ചാട്ടം (Thoovanam Waterfalls) കാണുവാൻ.

മൂന്നാറിലാണ് (munnar) തൂവാനം വെള്ളച്ചാട്ടം (Thoovanam Waterfalls) സ്ഥിതി ചെയ്യുന്നത്. മനോഹരമായ നിരവധി പ്രദേശങ്ങൾ മൂന്നാറിൽ സഞ്ചാരികൾക്ക്  കാണുവാനുണ്ട്.

മൂന്നാറിലെ (munnar) മനോഹരമായ പ്രദേശങ്ങളെ കുറിച്ച് വായിക്കാം

Read more: Munnar travel

തൂവാനം വെള്ളച്ചാട്ടം (Thoovanam Waterfalls)


മൂന്നാറിലും ഇടുക്കിയിലും ആയി വലുതും ചെറുതുമായ നിരവധി വ്യത്യസ്തങ്ങളായിട്ടുള്ള വെള്ളച്ചാട്ടങ്ങളുണ്ട്.

ഇതിൽ നിന്നൊക്കെ തൂവാനം വെള്ളച്ചാട്ടം വ്യത്യസ്തമാക്കുന്നത് ഇത് സ്ഥിതിചെയ്യുന്ന സ്ഥാനമാണ് . കാടിന് നടുവിലാണ്  വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

വനത്തിലെ പാതകളിലൂടെ ഏതാണ്ട് നാല് കിലോമീറ്ററോളം ട്രക്കിംഗ് നടത്തിയാണ് തൂവാനം വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്.
 

ട്രക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളിൽ  അകലെ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ പലവിധ കാഴ്ചകൾ കാണാൻ സാധിക്കും. ഇവയെക്കാൾ ഒക്കെ മനോഹരവും വ്യത്യസ്തവുമാണ് തൂവാനം വെള്ളച്ചാട്ടം (Thoovanam Waterfalls) അടുത്ത് നിന്നുള്ള കാഴ്ചകൾ.

alampetty trekking

ഈ കാടിൻറെ വഴികളിലൂടെ ട്രക്കിംഗ് നടത്തുവാനും തൂവാനം വെള്ളച്ചാട്ടം കാണുവാനുമായി ആലംപെട്ടി (alampetty trekking) ട്രക്കിംഗ് സെന്ററിൽ നിന്നും ടിക്കറ്റുകൾ എടുക്കേണ്ടതുണ്ട്.


thoovanam falls entry fee

ഇവിടെ ട്രക്കിംഗ് നടത്തുവാനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് റേറ്റ്.

entry fee :    Rs. 300

ട്രക്കിംഗ് പാതകളിൽ കാഴ്ചകളെക്കുറിച്ച് പറഞ്ഞു തരാനും മറ്റുമായി ഒരു ഫോറസ്റ്റ് ഗാർഡ്  കൂടെയുണ്ടാകും.

പാതകൾക്കിടയിലൂടെ നടക്കുമ്പോൾ ചെറിയ  അരുവികളെയും പാറക്കൂട്ടങ്ങളെയും കാണാൻ സാധിക്കും.

ഏതാണ്ട് ഒരു മണിക്കൂർ നടന്നുവേണം  തൂവാനം വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്. തിരികെയുള്ള  ട്രക്കിങ്ങും ഏതാണ്ട് ഒരു മണിക്കൂർ സമയം എടുക്കും.

ഏതാണ്ട് ഒരു മണിക്കൂർ സമയം തൂവാനം വെള്ളച്ചാട്ടം കാണുവാനും വേണമെങ്കിൽ അതിൽ കുളിക്കുവാനും ഒക്കെയുള്ള സമയമുണ്ട്.

thoovanam waterfalls timings

8 മണി മുതൽ രണ്ടു മണി മണിവരെയാണ് തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന സമയം.

കാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കും.

മഴക്കാലമാണ് വെള്ളച്ചാട്ടം കൂടുതൽ ഭംഗിയോടെ കാണാനുള്ള സമയം. ആ സമയത്ത് വെള്ളച്ചാട്ടം  നിറഞ്ഞൊഴുകുന്നത് അതിമനോഹരമായ കാഴ്ചയാണ്.

മൂന്നാറിൽ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് തൂവാനം വെള്ളച്ചാട്ടത്തിലേക്ക്.

Previous
Next Post »