തലശ്ശേരിയുടെ മറ്റൊരു പ്രധാന പെരുമായാണ് സർക്കസ് (thalassery circus). സർക്കസ് എന്ന പുതിയ കലാരൂപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും തലശ്ശേരിയിലാണ്.
തലശ്ശേരിയിലായി നിരവധി വ്യത്യസ്തമായ കാഴ്ചകളുണ്ട് . അവയെക്കുറിച്ച് വായിക്കാം.
read more: thalassery travel
തലശ്ശേരി സർക്കസ് (thalassery circus)
കേരളത്തിൽ സർക്കസിന് തുടക്കം കുറിച്ച വ്യക്തിയാണ് കീലേരി കുഞ്ഞിക്കണ്ണൻ. അദ്ദേഹമാണ് സർക്കസ് (thalassery circus) എന്ന അതിശയകരമായ കലാരൂപം കേരളത്തിൽ അവതരിപ്പിച്ചത്.
മികച്ച ഒരു കളരി അഭ്യാസിയായിരുന്നു കീലേരി കുഞ്ഞിക്കണ്ണൻ. അദ്ദേഹത്തിന്റെ കീഴിൽ നിരവധി പേർ കളരി അഭ്യാസങ്ങൾ പഠിച്ചിട്ടുണ്ട്.
സർക്കസിൽ താത്പര്യം തോന്നിയ അദ്ദേഹം അതിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും അഭ്യാസങ്ങളിൽ പ്രാഗത്ഭ്യം നേടുകയും ചെയ്തു. സർക്കസ് പഠിപ്പിക്കാൻ ആദ്യമായി ഒരു സ്കൂൾ സ്ഥാപിക്കുന്നതും കീലേരിയാണ്.
അദ്ദേഹത്തിന്റെ കീഴിൽ സർക്കസ് അഭ്യാസങ്ങൾ പഠിച്ച പലരും പിൽക്കാലത്ത് വലിയ സർക്കസ് കമ്പനികൾ സ്ഥാപിക്കുകയുണ്ടായി. അവയെല്ലാം വളരെ പ്രശസ്തവുമായിരുന്നു.
ഇന്ത്യയിലും മറ്റിടങ്ങളിലും അവതരിപ്പിച്ചിരുന്ന സർക്കസ് ഐറ്റങ്ങളിൽ നിന്നും വിഭിന്നമായ ഐറ്റങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം.
ഇന്ത്യൻ സർക്കസിന്റെ പ്രശസ്തിയിലും പെരുമയിലും തലശ്ശേരിക്ക് വലിയ സ്ഥാനമുണ്ട്.