ചതുരംഗപ്പാറ (chathurangapara)


ഇടുക്കിയിലെ പ്രശസ്തമായ കാറ്റ്, മലയോരങ്ങൾ, താഴ്വാരങ്ങൾ ഇവയെല്ലാമാണ് ചതുരംഗ പാറയിൽ  (chathurangapara) സഞ്ചാരികളെ ആകർഷിക്കുന്നത്.

മൂന്നാറിന് സമീപമാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മൂന്നാറിലായി മനോഹരമായ നിരവധി കാഴ്ചകൾ ഉണ്ട്.

 ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

ചതുരംഗപ്പാറ  (chathurangapara)

ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന പ്രശസ്തമായ ഗാനരംഗത്തിന്റെ വരികൾ പോലെ തന്നെ ഇവിടെ വീശിയടിക്കുന്ന കാറ്റാണ് ചതുരംഗപ്പാറയിലെ ഏറ്റവും വലിയ പ്രത്യേകത.

ചതുരംഗപാറയിലെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെ സ്ഥിതി ചെയ്യുന്ന കാറ്റാടി പാടങ്ങളാണ്.

തമിഴ്നാട്ടിൽ സ്ഥിരമായി എല്ലായിടത്തും കാണാറുള്ള ഇവ കേരളത്തിൽ വളരെ അപൂർവമാണ്

വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വീശിയടിക്കുന്ന ശക്തമായ കാറ്റുകാരണമാണ് ഈ പ്രദേശങ്ങളിൽ വിൻഡ് മില്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ കാറ്റാടികൾ എല്ലാ സമയത്തും നിർത്താതെ കറങ്ങുന്ന കാഴ്ച അതിമനോഹരമാണ്

ഇതിനടുത്തതായിസ്ഥിതി ചെയ്യുന്നത് മറ്റൊരു മനോഹരമായ പ്രദേശമാണ് പൂപ്പാറ.

പൂപ്പാറയെക്കുറിച് കുറിച്ച് വിശദമായി വായിക്കാം

മലമുകളിൽ നിന്ന് നോക്കിയാൽ താഴ്വാരത്തായി തമിഴ്നാടിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും. പ്രധാനമായും കമ്പം തേനിയിലെ കാഴ്ചകളും തമിഴ്നാടിന്റെ വിശാലമായ കൃഷിയിടങ്ങളുമാണ്  കാണാൻ സാധിക്കുന്നത്.

ചതുരംഗപ്പാറയുടെ അടുത്തായി തന്നെ മറ്റൊരു മനോഹരമായ പ്രദേശമുണ്ട് രാജാപ്പാറ.

രാജാപ്പാറയിലെ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം

Previous
Next Post »