വട്ടവട (Vattavada)

Vattavada malayalam travel



ചുവന്ന സ്ട്രാബെറി (strawberry) പഴങ്ങൾ കാണാം വട്ടവടയിൽ.

മൂന്നാറിലെ വ്യത്യസ്തമായ കാഴ്ചകൾ വട്ടവട (Vattavada) യിൽ കാണാം. മറ്റു നിരവധി പ്രശസ്തമായ ടെസ്റ്റിനേഷനുകളും മൂന്നാറിലായുണ്ട്.

മൂന്നാറിലെ വ്യത്യസ്തമായ പ്രദേശങ്ങളെക്കുറിച്ച് വായിക്കാം.

read more: munnar travel

വട്ടവട (Vattavada)


വട്ടവടയിലേക്കുള്ള സഞ്ചാരവും അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. യൂക്കാലി മരങ്ങൾ ഇരുവശവവും നിര നിരയായി വളർന്നു നിൽക്കുന്ന പ്രദേശങ്ങൾ.

Why is Vattavada famous?

തേയിലത്തോട്ടങ്ങളാണ് (tea gardens) പ്രധാനമായും മൂന്നാറിലെ  കാഴ്ചകൾ. എന്നാൽ പച്ചക്കറിത്തോട്ടങ്ങളാണ് (vegetable farms) വട്ടവടയിലുള്ളത്.

തട്ട് തട്ടുകളായി നിര നിരയായുള്ള മനോഹരമായ കൃഷിയിടങ്ങളാണ് വട്ടവടയിലെ കാഴ്ചകൾക്ക് മിഴിവേകുന്നത്. പച്ചക്കറികൾ, പഴങ്ങൾ ഇവയുടെ വിശാലമായ തോട്ടങ്ങളാണ് ഇവിടെയുള്ളത്.

പച്ചക്കറികളിൽ പ്രധാനമായും ക്യാബേജ് ,ക്യാരറ്റ് എന്നിവയാണ്. ഇവയുടെ വലിയ തോട്ടങ്ങൾ വട്ടവടയിലായി കാണാം.

വട്ടവടയിലായി ട്രെക്കിങ്ങ് (vattavada trekking) പാതകളുണ്ട്. ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക്ക് ഈ പാതകളിലൂടെ നടന്ന് വട്ടവടയിലെ കാഴ്ചകൾ ആസ്വദിക്കാം.

മൂന്നാറിലെ കോടമഞ്ഞും മഴമേഘങ്ങളും ഈ വട്ടവടയിലെ തോട്ടങ്ങൾക്ക് മേലെ ഒഴുകി നീങ്ങുന്നത് കാണാം.

പഴത്തോട്ടം വ്യൂ പോയിന്റ് (pazhathottam view point)


വട്ടവടയിലെ മറ്റൊരു മനോഹരമായ പ്രദേശമാണ് പഴത്തോട്ടം വ്യൂ പോയിന്റ്. ഈ മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും പഴത്തോട്ടങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാം.

സ്ട്രാബെറിയാണ് വട്ടവടയിലായി മറ്റൊരു വ്യത്യസ്തമായ കാഴ്ച ഒരുക്കുന്നത്. നിരവധി സ്ട്രാബെറി ഫാമുകൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

എങ്ങനെ എത്തിച്ചേരാം

മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് വട്ടവടയിലേക്ക്. 

Previous
Next Post »