തലശ്ശേരി കോട്ട (Thalassery Fort)

തലശ്ശരിയുടെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് തലശ്ശേരി കോട്ട (Thalassery Fort). തലശ്ശേരിയുടെ വ്യത്യസ്തമായ സംസ്കാരത്തിലും ചരിത്രപ്പെരുമയിലും ഈ കോട്ടയ്ക്കും പ്രധാന പങ്കുണ്ട്.

കേരളത്തിലെ കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന നിരവധി കാഴ്ചകൾ തലശ്ശേരിയിലുണ്ട്. തലശ്ശേരിയിലെ ഈ കാഴ്ചകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

read more: thalassery travel

തലശ്ശേരി കോട്ട (Thalassery Fort)


പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച കോട്ടയാണിത്‌.

കേരളത്തിന്റെ ചരിത്രത്തിൽ വളരെ വലിയ പ്രാധാന്യമുള്ള കോട്ടയാണിത്‌. കച്ചവട ആവശ്യങ്ങൾക്കായിരുന്നു അവർ ഈ കോട്ട നിർമിച്ചത്. പ്രധാനമായും കേരളത്തിൽ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങളും മറ്റു കച്ചവട വസ്തുക്കളും സൂക്ഷിക്കുവാനുള്ള  ഇടമായി ബ്രിട്ടീഷുകാർ ഈ കോട്ടയെ അക്കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നു.

പ്രധാനമായും കേരളത്തിൽ നിന്നുള്ള പ്രധാന കച്ചവട വസ്തു കുരുമുളകായിരുന്നു. അവ കയറ്റി അയയ്ക്കുന്നതിന് മുൻപ് സൂക്ഷിച്ചിരുന്നത് ഈ കോട്ടയിലാണ്. വളരെ വിശാലമായ കോട്ടയായതിനാൽ മറ്റു നിരവധി കയറ്റുമതി സാധനങ്ങളും വ്യാപകമായി ഈ കോട്ടയിലാണ് സൂക്ഷിച്ചിരുന്നത്.

കച്ചവടത്തിന്റെ ഭാഗമായാണ് ഈ കോട്ട നിർമിച്ചതെങ്കിലും സുരക്ഷയും മറ്റൊരു പ്രധാന ഉദ്ദേശമായിരുന്നു . അത്തരത്തിൽ സുരക്ഷക്കായി നിർമിച്ച നിരവധി രഹസ്യ തുരങ്കങ്ങളും പാതകളും ഈ കോട്ടയിലുണ്ട്.

എങ്ങനെ എത്തിച്ചേരാം

തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് കോട്ടയിലേക്ക്.



Previous
Next Post »