മലയാള സിനിമ (malayalam movies) കാണുന്ന എല്ലാവർക്കും പരിചിതമാണ് വരിക്കാശ്ശേരി മന (varikkassery mana). എത്രയോ മലയാള സിനിമകളിലായി എത്രയോ തവണ കണ്ടിട്ടുള്ള പ്രശസ്തമായ ലൊക്കേഷനാണിത്.
പാലക്കാട് (palakkad) ജില്ലയിലാണ് പ്രശസ്തമായ വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. പാലക്കാട് ഒറ്റപ്പാലത്തിന് (ottappalam) അടുത്തായാണ് ഈ മന.
മലയാള സിനിമയിലൂടെ പ്രശസ്തമായ നിരവധി ലൊക്കേഷനുകൾ ഉണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.
Read more: malayalam movie location
കേരളത്തിലെ പ്രശസ്ഥമായ മനകൾ (famous Manas in Kerala)
What is a mana in Kerala?
വരിക്കാശ്ശേരി മന മാത്രമല്ല മലയാള സിനിമയിലൂടെ പ്രശസ്തമായ മറ്റു നിരവധി മനകളുണ്ട് കേരളത്തിൽ.
നിരവധി മലയാള സിനിമകളിലൂടെ പ്രശസ്തമായ മറ്റൊരു പ്രധാന തറവാടാണ് മേലേപ്പുര തറവാട്.
Read more: melepura tharavadu
Read more: keloth tharavadu
വരിക്കാശ്ശേരി മന (varikkassery mana)
വരിക്കാശ്ശേരി മനയ്ക്ക് (varikkassery mana) ചരിത്രപരമായി വളരെയധികം പ്രാധാന്യമുണ്ട്. ഒറ്റനോട്ടത്തിൽ വളരെ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന ഒരു മനയാണിത്. അതിനാലാകാം നിരവധി സിനിമകളിൽ ഈ മനയും ഒരു പ്രധാന കഥാപാത്രമായത്.
മനയുടെ സമീപത്തായി പത്തായപ്പുരകളുണ്ട്. ഈ പത്തായപ്പുരകളും സിനിമകളിൽ പ്രധാന ലൊക്കേഷനുകളായിട്ടുണ്ട്.
മനയുടെ ഏറ്റവും പ്രൗഢമായ ഭാഗം ഇതിൻറെ പൂമുഖം ആണ്. ഹിറ്റ് സിനിമകളിലെ പ്രശസ്തമായ പല രംഗങ്ങളും ഇതിൻറെ പൂമുഖത്ത് വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
എത്രയോ കാലങ്ങൾക്കു മുമ്പ് നിർമ്മിച്ച ഈ മന ഇപ്പോഴും അതുപോലെ വളരെ മനോഹരമായും ഭംഗിയായും നിലനിർത്തിയിരിക്കുന്നുവെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത.
മംഗലശ്ശേരി (mangalassery)
What is Varikkassery Mana famous for?
മലയാളികൾ പലരും ഈ മനയെ കാണുമ്പോൾ ആദ്യം പറയുന്നത് മംഗലശ്ശേരി (mangalassery) എന്ന പേരാണ്. ഈ മനയ്ക്ക് ഏറ്റവും യോജിച്ച പേര് മംഗലശ്ശേരി എന്നത് തന്നെയാണ്.
മലയാളികൾക്കിടയിൽ വരിക്കാശ്ശേരി മന പരിചിതമാകുന്നത് മംഗലശ്ശേരി നീലകണ്ഠന്റെ തറവാട് എന്ന പേരിലാണ്.
ദേവാസുരം (Devaasuram) എന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലൂടെയാണ് ഈ മന ഇത്രയധികം പ്രശസ്തമാകുന്നത്. അതിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായിട്ടാണ് ഈ മന മലയാളികൾക്കിടയിൽ പരിചിതമാകുന്നത്.
ആ സിനിമയിലൊട്ടാകെ ഈ മന ഒരു പ്രധാന പശ്ചാത്തലമായിട്ടുണ്ട്. ഈ മനയുടെ പൂമുഖത്ത് വച്ചിട്ടാണ് സിനിമയിലെ പ്രധാന നൃത്തരംഗമായ അംഗോപാംഗം എന്ന ഗാനം ചിത്രീകരണം നടത്തിയിട്ടുള്ളത്.
സിനിമയിലെ പല പ്രധാന സിറ്റുവേഷനുകളും സീനുകളും ഒക്കെ വരിക്കാശ്ശേരി മനയിലും അതിൻറെ പല ഭാഗങ്ങളിലും ആണ് ചിത്രീകരിച്ചിരിക്കുന്നത് . ഇതിൽ പിന്നീട് പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരു മുഴുനീള കഥാപാത്രമായി സിനിമയൊട്ടാകെ സിനിമയിലെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ദേവാസുരത്തിലാണ് (Devaasuram).
varikkassery mana Entry fee
വരിക്കാശ്ശേരി മന പ്രവേശനത്തിന് Entry fee ഉണ്ട്. മനയുടെ കാഴ്ചകൾ കാണാനായി ടിക്കറ്റ് എടുക്കണം.
Ticket rate: Rs. 20
varikkassery mana opening and closing time
സാധാരണയായി രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മനയിലേക്കുള്ള പ്രവേശനമുള്ളത്. സിനാമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളിൽ ഇവിടേക്ക് പ്രവേശനമില്ല.
opening time : 9.30 am
closing time : 5 pm
owner of Varikkassery Mana
places to visit near varikkassery mana
varikkassery mana contact number:
വരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ച സിനിമകൾ (movie shot in varikkassery mana)
തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള സിനിമകൾ ഈ പ്രശസ്തമായ വരിക്കാശ്ശേരി മനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായ ഒട്ടനവധി ചിത്രങ്ങളാണ് വരിക്കാശ്ശേരിയിൽ ചിത്രീകരിച്ചിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ട ചിത്രങ്ങൾ ഇവയാണ്.
ആറാം തമ്പുരാൻ (Aaraam Thampuran)
ദേവാസുരത്തിനു ശേഷം വരിക്കാശ്ശേരി പ്രശസ്തമാകുന്നത് മോഹൻലാലിൻറെ ആറാം തമ്പുരാൻ (Aaraam Thampuran) എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയിലും പ്രധാന ലൊക്കേഷനാണ് വരിക്കാശ്ശേരി.
ദേവാസുരം പോലെ തന്നെ ആറാം തമ്പുരാനിലെ (Aaraam Thampuran) പല രംഗങ്ങളിലും വരിക്കാശ്ശേരി ഉണ്ട്. ജഗന്നാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. കണിമംഗലം കോവിലകമായാണ് ഈ സിനിമയിൽ വരിക്കശ്ശേരി മന കാണിച്ചിരിക്കുന്നത്. ജഗന്നാഥൻ ഈ കോവിലകത്തേക്ക് വന്നു കയറുന്നതും ഇവിടെ താമസമാക്കുന്നതും തുടങ്ങി നിരവധി രംഗങ്ങൾക്ക് വരിക്കാശ്ശേരി മന പ്രധാന പശ്ചാത്തലമായി ഉണ്ട്.
ഹലോ (Hallo)
മോഹൻലാലിന്റെ കോമഡി ചിത്രമായ ഹലോയിലും (Hallo)വരിക്കാശ്ശേരി മനയുണ്ട് . അതിൽ മോഹൻലാലിൻറെ വീടായി കാണിച്ചിരിക്കുന്നത് ഈ മനയാണ്.
ഈ മനയിലേക്ക് മോഹൻലാലും ജഗതിയും വന്നു കയറുന്നതും അവിടുത്തെ ഹാസ്യരംഗങ്ങളും എല്ലാം വളരെ പ്രശസ്തമാണ്.
സിനിമയിൽ വരിക്കാശ്ശേരി മന മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചില സെറ്റുകൾ ഒക്കെ കൂട്ടിച്ചേർത്ത് വ്യത്യസ്തമായ രീതിയിലാണ് ഹലോ (Hallo) എന്ന ചിത്രത്തിൽ വരിക്കാശേരി മന അവതരിപ്പിച്ചിരിക്കുന്നത്.
രാവണപ്രഭു (Raavanaprabhu)
ദേവാസുരത്തിന്റെ ( Devasuram) രണ്ടാം ഭാഗമായ രാവണപ്രഭുവിൽ (Raavanaprabhu) മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായി കാണിച്ചിരിക്കുന്നത് വരിക്കാശ്ശേരി മനയാണ് .
സിനിമയുടെ തുടക്കത്തിലും മറ്റു പല ഭാഗങ്ങളിലും മംഗലശ്ശേരി നീലകണ്ഠന്റെ കഥാപാത്രത്തെ കാണിക്കുന്ന എല്ലാ രംഗങ്ങളിലും വരിക്കാശ്ശേരി മന കാണാൻ സാധിക്കും.
ദേവാസുരം പോലെ വലിയ ഹിറ്റായ രാവണപ്രഭുവിൽ മംഗലശ്ശേരിയിലെ പഴയ കഥാരംഗങ്ങൾ കാണിക്കുന്ന സീനുകളിൽ എല്ലാം വരിക്കാശേരി കാണിക്കുന്നുണ്ട്.
ഉസ്താദ് (Ustaad )
മോഹൻലാലിൻറെ മറ്റൊരു ഹിറ്റ് ചിത്രമായ ഉസ്താദിലും (Ustaad ) വരിക്കാശ്ശേരി മന ഒരു സീനിൽ കാണിക്കുന്നുണ്ട്.
ഒരു പാട്ട് സീനിലാണ് ഉസ്താദ് എന്ന സിനിമയിൽ വരിക്കാശ്ശേരിയെ കാണാൻ സാധിക്കുന്നത്. മാത്രമല്ല മോഹൻലാലും കൂട്ടുകാരും ഒഴിവുകാലമായി ആഘോഷിക്കുന്നത് വരിക്കാശ്ശേരി മനയിലാണ്.
ചുരുക്കം ചില സീനുകളിലാണ് വരിക്കാശ്ശേരി മന കാണിക്കുന്നതെങ്കിലും ചിത്രത്തിൽ വളരെ വലിയ പ്രാധാന്യം ഈ മലയിലെ സീനുകൾക്കുണ്ട്. മോഹൻലാലിൻറെ കുട്ടിക്കാലത്തെ കാഴ്ചകൾ കാണിക്കുന്നത് ഈ തറവാട്ടിലാണ്.
ചതിക്കാത്ത ചന്തു ( Chathikkatha Chanthu)
റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് കോമഡി സിനിമയാണ് ചതിക്കാത്ത ചന്തു ( Chathikkatha Chanthu). ജയസൂര്യ നായകനായി അഭിനയിച്ച ഈ സിനിമയിലെ തറവാടായി കാണിക്കുന്നത് വരിക്കാശ്ശേരി മനയാണ്.
ഈ മനയിലായി ചിത്രീകരിച്ച നിരവധി കോമഡി രംഗങ്ങൾ ഉണ്ട്. ഇവയെല്ലാം തന്നെ മലയാളി പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്.
കഥാനായകൻ (Katha Nayagan)
ജയറാം പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് കഥാനായകനിലെ (Katha Nayagan) ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രവും ഈ തറവാടാണ്.
വരിക്കാശ്ശേരി മന എത്താൻ (how to reach varikkassery mana)
പാലക്കാടിൽ (palakkad) ഒറ്റപ്പാലത്തിനടുത്തായാണ് (ottappalam) വരിക്കാശ്ശേരി മന. പാലക്കാട് നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് മനയിലേക്ക്. ട്രെയിനിൽ വരുന്നവർക്ക് ഒറ്റപ്പാലത്തോ ഷൊർണ്ണൂരിലോ ഇറങ്ങാം. ഒറ്റപ്പാലം കഴിഞ്ഞ് മനിശ്ശീരിയിലായാണ് വരിക്കാശ്ശേരി മന.