ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മഹേഷിന്റെ പ്രതികാരം (maheshinte prathikaaram). സിനിമയോടൊപ്പം സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമൊക്കെ വളരെ ട്രെൻഡിങ്ങായിരുന്നു.
സിനിമയോടൊപ്പം അതുപോലെ ഹിറ്റായതാണ് മഹേഷിന്റെ പ്രതികാരത്തിലെ പ്രധാന ലൊക്കേഷനുകൾ (Maheshinte Prathikaaram location) .
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ പ്രധാന ലൊക്കേഷനുകൾ ഇവയാണ്.
read more: malayalam movie location
ഇടുക്കി (Idukki)
സിനിമയിലെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലാണ് (Idukki). ഇടുക്കി ജില്ലയിലെ കട്ടപ്പന, ഇടുക്കി ആർച്ച് ഡാം എന്നിങ്ങനെ പ്രധാനപ്പെട്ട പല ലൊക്കേഷനുകളും ഇതിൽ കാണാൻ സാധിക്കും.
ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൻറെ ഇതിവൃത്തം. അതിനാലാകാം കേരളത്തിലെ പ്രധാന മലയോര പ്രദേശമായ ഇടുക്കിയെ ഇതിന്റെ പ്രധാന പശ്ചാത്തലമാക്കിയത്.
പ്രധാന ലൊക്കേഷനുകളുടെയും സ്ഥലങ്ങളുടെയുമെല്ലാം പേരുകൾ അതുപോലെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് ഇടുക്കി (Idukki) ജില്ലയിലെ പ്രകാശ് (Prakash).
പ്രകാശ് (Prakash)
ഒരു കവലയും അതിനു ചുറ്റുമുള്ള നിലനിൽക്കുന്ന ഒരു ജംഗ്ഷനുമൊക്കെയാണ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ.
ഇടുക്കിയിലെ പ്രകാശ് (Prakash) എന്ന ഗ്രാമം അതുപോലെ ഈ ചിത്രത്തിലും അതേ പേരിൽ തന്നെ കാണാൻ സാധിക്കുന്നു. ഇടുക്കിയിലെ കട്ടപ്പനയ്ക്ക് സമീപത്തായാണ് പ്രകാശ് (Prakash) സ്ഥിതി ചെയ്യുന്നത്.
കവലയുടെ ഒത്ത നടക്കായുള്ള ഒരു മരവും അതിനു ചുറ്റുമായി ഉള്ള കടകളും ബസ്റ്റോപ്പും എല്ലാം തന്നെ ചിത്രത്തിൽ അതുപോലെ ഉപയോഗിച്ചിട്ടുണ്ട്.
യഥാർത്ഥ സ്ഥലത്തിനോടും ബിൽഡിങ്ങിനോട് ഒപ്പം തന്നെ ചില സെറ്റുകളും ഇതിലേക്കായി പ്രത്യേകം ചേർത്തിട്ടുണ്ട്.
ഇതിലെ പ്രശസ്തമായ സ്റ്റുഡിയോയും അതിനു താഴെയുള്ള ബസ്റ്റോപ്പും ആക്ഷൻ രംഗങ്ങൾ നടക്കുന്ന കവലയുമെല്ലാം ഈ പ്രകാശിലുള്ളതാണ്. മറ്റ് പ്രത്യേകതകൾ ഒന്നും തന്നെ ഇല്ലാത്ത സാധാരണ ഒരു മലയോര ഗ്രാമമാണിത്. സാധാരണക്കാരായ ജനങ്ങളും അവരുടെ നിത്യജീവിതത്തിലെ പല കാഴ്ചകളുമാണ് ഈ ഗ്രാമത്തിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കുന്നത്.
കാൽവരി മൗണ്ട് (Calvary Mount)
ഇടുക്കിയിലെ തന്നെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ് കാൽവരി മൗണ്ട് (Calvary Mount).
സിനിമയിലെ പ്രധാന ഒരു ഗാന രംഗത്തിലാണ് ഈ പ്രദേശം കാണുവാൻ സാധിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മഹേഷും ബേബി ചേട്ടനും കൂട്ടരും എല്ലാം ഒത്തുകൂടുന്നതും വിശ്രമിക്കുന്നതും കാഴ്ചകൾ കാണുന്നതുമായിട്ടുള്ള ഒരു രംഗം ഇതിൽ കാണാൻ സാധിക്കും.
താഴ്വാരത്തായുള്ള മലകളും മലകൾക്കിടയിലൂടെ ഒഴുകുന്ന പുഴകളുമാണ് ഇതിലെ പ്രധാനപ്പെട്ട കാഴ്ചകൾ.
മേഘങ്ങൾ സമീപത്തോടുകൂടി ഒഴുകി നീങ്ങുന്ന രീതിയിലുള്ള കാഴ്ചകൾ ഇവിടത്തെ പ്രധാന പ്രത്യേകതയാണ്.
നിരവധി സഞ്ചാരികൾ കാഴ്ചകൾ ആസ്വദിക്കാനും വിശ്രമിക്കാനും എത്തുന്ന ഇടുക്കിയിലെ ഒരു പ്രധാന പ്രദേശമാണിത് .
കാൽവരി മൗണ്ടിന്റെ (Calvary Mount) പ്രധാന പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.
read more: Calvary Mount
ഇടുക്കി ആർച്ച് ഡാം (Idukki Arch Dam)
ഇടുക്കിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇടുക്കി ആർച്ച് ഡാം (Idukki Arch Dam). സിനിമയിലുടനീളം പല ഫ്രെയിമുകളിൽ ഇടുക്കി ആർച്ച് ഡാമിൻറെ പലപല വ്യത്യസ്തമായിട്ടുള്ള കാഴ്ചകൾ കാണാൻ സാധിക്കും.
ഡാമിന്റെ സമീപത്തായിട്ടുള്ള മറ്റു നിരവധി രംഗങ്ങളും സിനിമയിലുണ്ട്.
സിനിമയുടെ തുടക്കത്തിലെ ഗാനരംഗത്തിലും പശ്ചാത്തലമായി ഉള്ള കാഴ്ചകൾ കാണാൻ സാധിക്കും. പ്രധാനമായും ഇതിലെ ക്ലൈമാക്സ് രംഗത്ത് ശ്രദ്ധിച്ചു നോക്കിയാൽ അതിൻറെ പിന്നിലായി ഇടുക്കി ആർച്ച് ഡാം (Idukki Arch Dam) കാണാൻ സാധിക്കും.