ഒന്നോ രണ്ടോ അല്ല ഏതാണ്ട് ഏഴോളം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ തൊമ്മൻകുത്തിലായി (thommankuthu waterfalls) കാണാൻ സാധിക്കുന്നത്. അതും ഒന്നിനൊന്നു വ്യത്യസ്തമായിട്ടുള്ള വെള്ളച്ചാട്ടങ്ങൾ.
ഇടുക്കിയിലാണ് (Idukki) മനോഹരമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം (thommankuthu waterfalls) സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലായി മനോഹരമായ നിരവധി പ്രദേശങ്ങൾ ഉണ്ട്. ഇവയെക്കുറിച്ച് വിശദമായി വായിക്കാം.
read more: Idukki travel
തൊമ്മൻകുത്ത് വെള്ളച്ചാട്ടം (thommankuthu waterfalls)
ഏതാണ്ട് ഏഴോളം വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം (thommankuthu waterfalls) ലുള്ളത്. വെള്ളച്ചാട്ടത്തിനെ ഇവിടെയുള്ളവർ പറയുന്നത് കുത്ത് എന്ന പേരിലാണ്. അങ്ങനെ ഓരോ വെള്ളച്ചാട്ടത്തിന്റെ പേരിലും കുത്ത് ചേർത്ത് പറയുന്നു.
കാട്ടുപാതകളിലൂടെയുള്ള വഴിയിലൂടെയാണ് ഈ വെള്ളച്ചാട്ടങ്ങൾ കാണേണ്ടത്. നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത് . ഒരു വെള്ളച്ചാട്ടത്തിൽ നിന്നും മറ്റൊരു വെള്ളച്ചാട്ടം കാണുവാനായി ഈ കാട്ടുവഴികളിലൂടെ നടക്കേണ്ടതുണ്ട്.
കല്ലും വൻപാറകളും നിറഞ്ഞ കാട്ടുവഴികളാണിത്. ഈ പാറക്കൂട്ടുകൾ ക്കിടയിലൂടെ അരുവികൾ (streams) ഉണ്ട്. ഈ നടത്തത്തിൽ അരുവികളെയും കാണാൻ സാധിക്കും. ഇവിടെ വേണമെങ്കിൽ ഇറങ്ങി കുളിക്കുവാനുള്ള സൗകര്യമുണ്ട്.
ഈ പാതകളിലൂടെ കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ ആദ്യത്തെ വെള്ളച്ചാട്ടം കാണാം (waterfall). വേനൽക്കാലത്ത് (summer) വെള്ളത്തിൻറെ അളവ് കുറവാണെങ്കിലും മഴക്കാലത്ത് (monsoon) ഈ വെള്ളച്ചാട്ടം ശക്തിയാകാറുണ്ട്. അധികമായി ഒഴുക്കുള്ള സമയങ്ങളിൽ സഞ്ചാരികൾക്ക് ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുവാൻ സാധിക്കില്ല. ദൂരെ നിന്ന് കാണുവാൻ മാത്രമേ സാധിക്കുകയുള്ളൂ.
thommankuthu viewpoint
വെള്ളച്ചാട്ടത്തിന് ഒരല്പം മുകളിലായി കാഴ്ചകൾ കാണാൻ ഭാഗത്തിൽ വ്യൂ പോയിൻറ് (thommankuthu viewpoint ) ഉണ്ട്. ഇത്തരത്തിൽ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴെ നിന്നുമുള്ള കാഴ്ചകളും കാണാൻ ഉള്ള സൗകര്യം ഇവിടെയുണ്ട്.
വീണ്ടും കാട്ടിലെ ഊടു വഴികൾക്കിടയിലൂടെയുള്ള സഞ്ചാരത്തിലൂടെയാണ് അടുത്ത വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്.
കുറച്ചു അധികം ദൂരം പിന്നീടുമ്പോഴേക്കും രണ്ടാമത്തെ വെള്ളച്ചാട്ടം കാണാൻ സാധിക്കും. ഈ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ നേരത്തെ പറഞ്ഞതുപോലെ മഴക്കാലത്താണ് കുറച്ചുകൂടി ശക്തമാകുന്നത്. മറ്റു സമയങ്ങളിൽ വളരെ സാധാരണ രീതിയിലുള്ള ജലം മാത്രമാണ് ഇതിൽ ഉണ്ടാകാറുള്ളത്.
ഇവയെല്ലാം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളാണ്.
thommankuthu trekking
ഈ കാട്ടുപാതയിലെ ട്രക്കിംഗ് ഒരേസമയം സാഹസികവും രസകരവുമാണ്. വൻമരങ്ങൾക്കിടയിലൂടെയുള്ള കാട്ടുവഴികളിലൂടെ കാഴ്ചകൾ കണ്ടുകൊണ്ട് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം.
thommankuthu waterfalls entry fee
വെള്ളച്ചാട്ടം കാണുവാനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. 30 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് റേറ്റ്.
ഈ ടിക്കറ്റ് ഉപയോഗിച്ച് ആദ്യത്തെ രണ്ട് വെള്ളച്ചാട്ടങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. പിന്നീടുള്ള വെള്ളച്ചാട്ടങ്ങൾ കാണാൻ നല്ല പാതയിലൂടെയുള്ള ട്രക്കിങ്ങിനുമായി ട്രക്കിംഗ് പാക്കേജ് എടുക്കേണ്ടതുണ്ട്.
thommankuthu waterfalls timings
രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇവിടെയുള്ള പ്രവേശന സമയം.
സഞ്ചാരികൾക്ക് ചായ കുടിക്കുവാനും സ്നാക്സ് ഒക്കെ കഴിക്കുവാനും പാകത്തിൽ നിരവധി കടകൾ ഇവിടെയുണ്ട് ഇവിടെ നിന്നും ഭക്ഷണവും വെള്ളവും മറ്റു സ്നാക്സ് ഒക്കെ വാങ്ങുവാൻ സാധിക്കും.
thommankuthu waterfalls nearest tourist places
തൊമ്മൻകുത്തിന് അടുത്തായി (nearest tourist places) സ്ഥിതിചെയ്യുന്ന മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിനെ കുറിച്ച് വിശദമായി വായിക്കാം
read more: Anayadikuthu waterfalls
എങ്ങനെ എത്തിച്ചേരാം
തൊടുപുഴയിൽ നിന്നും ഏതാണ്ട് 18 കിലോമീറ്റർ ദൂരമുണ്ട് തൊമ്മൻകുത്തിലേക്ക്.