ഒട്ടകത്തലമേട് (ottakathalamedu)

Ottakathalamedu thekkady malayalam travel


തേക്കടിക്ക് (thekkady) അടുത്തായാണ് ഒട്ടകത്തലമേട് (ottakathalamedu) സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ തേക്കടി സന്ദർശിക്കുന്നവർക്ക്  കാണാവുന്ന മനോഹരമായ  പ്രദേശമാണ് ഒട്ടക തലമേട്.

തേക്കടിയിലും (thekkady)  ഇടുക്കിയിലുമായി മലയോരങ്ങളും പുൽമേടുകളുമായി നിരവധി പ്രദേശങ്ങൾ ഉണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: thekkady travel

ഒട്ടകത്തലമേട് വ്യൂ പോയിൻറ് (Ottakathalamedu view point)

പച്ചവിരിച്ച മലമുകളിൽ നിന്നുള്ള കാഴ്ചകളാണ് ഒട്ടകത്തലമേടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. താഴ്വാരത്തിലെ കാഴ്ചകൾ കാണുവാനായി ഇവിടെ ഒരു വ്യൂ പോയിന്റ് (Ottakathalamedu view point) ഉണ്ട്.

മലയുടെ മുകളിലേക്ക് പുൽമേടുകളിലൂടെയുള്ള  സഞ്ചാരം വളരെ സാഹസികമാണ്. അതിനാൽ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അധികം ഇഷ്ടമാകുന്ന സ്ഥലം ആയിരിക്കും ഒട്ടകത്തലമേട്.

മലയുടെ ഉയരത്തിലേക്ക് എത്തുവാൻ പാകത്തിൽ നിരവധി ട്രക്കിംഗ് പാതകൾ ഉണ്ട്. ഇവയിലൂടെ മലയുടെയും മഞ്ഞിന്റെയും പച്ചപ്പിന്റെയും കാഴ്ചകൾ കണ്ടാസ്വദിക്കാം.

മലമുകളിലായി വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടെ നിന്ന് കാണാവുന്ന തേക്കടിയിലെ തടാകത്തിലെ ദൃശ്യങ്ങളും മനോഹരമാണ്.

ചിലപ്പോഴൊക്കെയുള്ള ചാറ്റൽ മഴയും കോടമഞ്ഞും ഇവിടുത്തെ കാഴ്ചകൾക്ക് മിഴിവേകാറുണ്ട്.

ഇവിടെ നിന്ന് നോക്കിയാൽ കുമളിയും തേക്കടിയും മറ്റു നിരവധി പ്രദേശങ്ങളുടെ ദൃശ്യങ്ങളും കാണാൻ സാധിക്കും.

എങ്ങനെ എത്തിച്ചേരാൻ ഒട്ടകത്തലമേട്  (how to reach Ottakathalamedu)

തേക്കടിയിൽ നിന്നും നാല് കിലോമീറ്റർ ദൂരമുണ്ട് ഒട്ടകത്തലമേട്ടിലേക്ക് (Ottakathalamedu).

Previous
Next Post »