കോട്ടപ്പാറ (kottappara)


മലമേടുകളുടെ നാടാണ് ഇടുക്കി (Idukki). മനോഹരമായ മലമേടുകളിൽ ഏറ്റവും പ്രധാനപ്പെട്ട  ഒന്നാണ് മഞ്ഞുനിറഞ്ഞ കോട്ടപ്പാറ (kottappara).

ഇടുക്കിയിലാണ് (Idukki) കോട്ടപ്പാറ (kottappara) സ്ഥിതി ചെയ്യുന്നത്. മനോഹരമായ നിരവധി പ്രദേശങ്ങൾ സഞ്ചാരികൾക്കായി ഇടുക്കിയിൽ ഉണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read more: Idukki travel

കോട്ടപ്പാറ വ്യൂ പോയിൻറ് (kottappara view point)


സിനിമയിലെ ഗ്രാഫിക്സിനെ വെല്ലുന്ന കാഴ്ചകളാണ് കോട്ടപ്പാറയിലെ (kottappara view point) ഈ വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കുന്നത്.

പുകപടലങ്ങൾ പോലെ നീങ്ങുന്ന മേഘ കൂട്ടങ്ങളും കോടമഞ്ഞും. മലകൾക്ക് മുകളിലൂടെ ഇവ ഒഴുകി ഒഴുകി നീങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

നിരവധി സഞ്ചാരികൾക്ക് ഒരേസമയം  കാഴ്ചകൾ കാണാൻ പാകത്തിൽ  വിശാലമായ വ്യൂ പോയിൻറ് (kottappara view point) ആണിത്.

കോട്ടപ്പാറയിലായി സഞ്ചാരികൾ അധികവും  കാണാൻ എത്തുന്നത് കോട നിറഞ്ഞുനിൽക്കുന്ന മലയോരങ്ങളുടെ കാഴ്ചകൾ കാണാനാണ്.

മഞ്ഞിന്റെ തണുപ്പും തണുത്ത കാറ്റും ഈ കാഴ്ചകളും ഇടുക്കിയിലെ മറ്റ് കാഴ്ചകൾ വളരെ വ്യത്യസ്തമാണ് . കോട്ടപ്പാറയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയും ഇതുതന്നെയാണ്.

കോട്ടപ്പാറയുടെ മുകളിലേക്ക് വരെ വാഹനങ്ങൾ സഞ്ചരിക്കുവാനുള്ള പാതകളുണ്ട്. അതിനാൽ സഞ്ചാരികൾക്ക് ഏറ്റവും ഉയരം വരെ വാഹനത്തിൽ എത്തുവാൻ സാധിക്കും. എന്നാൽ വ്യൂ പോയിന്റിലേക്ക് (kottappara view point) എത്തുവാൻ കുറച്ചു ദൂരം കൂടി നടക്കേണ്ടതുണ്ട്. പാറകളും കല്ലും പിന്നിട്ട ചെറിയ ഇടവഴികളിലൂടെയാണ് കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് എത്തേണ്ടത്.

best time to visit Kottapara

കോട്ടപ്പാറയിലെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകൾ കാണാൻ സാധിക്കുന്നത്  രാവിലെ 5 മണി മുതൽ 7 മണി വരെയാണ്.

Best time: 5am to 7am

കോടമഞ്ഞ് നിറഞ്ഞ മലനിരകളും മഞ്ഞും മേഘങ്ങളും ഒരുമിച്ച് കാണാൻ സാധിക്കുന്നത് ഈ സമയത്താണ്.

എങ്ങനെ എത്തിച്ചേരാം കോട്ടപ്പാറ (how to reach kottappara)

തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരമുണ്ട് കോട്ടപ്പാറയിലേക്ക് (kottappara). തൊടുപുഴയിൽ നിന്നും വണ്ണാപുരത്തെത്തി അവിടെ നിന്നും കോട്ടപ്പാറയിലേക്ക് എത്താം.

Previous
Next Post »