ചിന്നക്കനാൽ വെള്ളച്ചാട്ടം (chinnakanal waterfalls)

 
പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളാണ് ചുറ്റും. അവയ്ക്കിടയിലൂടെ ഒഴുകുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ചിന്നക്കനാൽ വെള്ളച്ചാട്ടം (chinnakanal waterfalls).

മൂന്നാറിലാണ് (Munnar) ഈ മനോഹരമായ ചിന്നക്കനാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

മൂന്നാറിലായി (Munnar) മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: Munnar travel

ചിന്നക്കനാൽ വെള്ളച്ചാട്ടം (chinnakanal waterfalls) 

ചിന്നക്കനാൽ വെള്ളച്ചാട്ടത്തിന്  (chinnakanal waterfalls) പവർഹൗസ് വെള്ളച്ചാട്ടം എന്ന് മറ്റൊരു പേരുമുണ്ട്.

മൂന്നാറിൽ നിന്നും തേനിയിലേക്കുള്ള പാതയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ പാതയുടെ ഇരുവശത്തും നീണ്ട നിവർന്നു കിടക്കുന്ന വിശാലമായ തേയില തോട്ടങ്ങളാണ്.

ഈ പാതയുടെ അരികിലാണ് ചിന്നക്കനാൽ വെള്ളച്ചാട്ടം  (chinnakanal waterfalls) സ്ഥിതി ചെയ്യുന്നത്. മറ്റു വെള്ളച്ചാട്ടങ്ങൾ പോലെ ഈ വെള്ളച്ചാട്ടത്തിന്റെ താഴെയിറങ്ങുവാൻ സാധിക്കില്ല. പാതയുടെ അരികിൽ നിന്ന് വെള്ളച്ചാട്ടം കാണാൻ മാത്രമേ സാധിക്കുകയുള്ളൂ.

നിരവധി വെള്ളച്ചാട്ടങ്ങൾ  മൂന്നാറിൽ ഉണ്ടെങ്കിലും ഇത്തരത്തിൽ തേയില തോട്ടത്തിന്റെ ഒത്ത നടുവിലായി ഒഴുകുന്ന വെള്ളച്ചാട്ടം ഇതാണ്.

സാധാരണ എല്ലാ വെള്ളച്ചാട്ടങ്ങളെയും പോലെ  ഈ വെള്ളച്ചാട്ടവും വേനൽക്കാലത്ത് വളരെ സാധാരണ രീതിയിൽ ഒഴുകുകയും മഴക്കാലത്ത് അതിശക്തമായി ഒഴുകുകയും ചെയ്യു . അതിനാൽ ഈ രണ്ടു കാലഘട്ടങ്ങളിലും ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ വ്യത്യസ്തമാണ്.

 chinnakanal waterfalls ticket rate

ഈ വെള്ളച്ചാട്ടം കാണുന്നതിന് ticket ആവശ്യമില്ല. പാതയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇവിടെ നിന്നുകൊണ്ട് മതിയാവോളം ആസ്വദിക്കാൻ സാധിക്കും.

വെള്ളച്ചാട്ടത്തിനു സമീപത്തായി ചായയും മറ്റ് സ്നാക്സുകളും ലഭിക്കുന്ന നിരവധി ചെറിയ കടകൾ ഉണ്ട് അതിനാൽ തന്നെ ഇവിടെ നിന്നും ചായയും ലഘു ഭക്ഷണങ്ങളും കഴിച്ചു കൊണ്ട് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കും.

എങ്ങനെ എത്തിച്ചേരാം ചിന്നക്കനാൽ വെള്ളച്ചാട്ടം  (chinnakanal waterfalls)

മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് ചിന്നക്കനാൽ വെള്ളച്ചാട്ടത്തിലേക്ക്  (chinnakanal waterfalls).

Previous
Next Post »