ഒരു പടുകൂറ്റൻ തുരങ്കം. അതിലൂടെ ഒഴുകുന്ന വെള്ളം. അതിനു മുകളിലൂടെ നടക്കാം, അഞ്ചുരുളിയിൽ (anchuruli).
ഇടുക്കിയിലാണ് (Idukki) അഞ്ചുരുളി (anchuruli) സ്ഥിതി ചെയ്യുന്നത്. മനോഹരമായ നിരവധി പ്രദേശങ്ങൾ ഇടുക്കി ജില്ലയിലുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.
Read more: Idukki travel
അഞ്ചുരുളി തുരങ്കം (Anchuruli Tunnel)
ഉരുളികൾ കമിഴ്ത്തി വച്ചത് പോലെ കാണുന്ന മലനിരകളാണ് ഈ സ്ഥലത്തിന് അഞ്ചുരുളി എന്ന പേര് നൽകിയത്. അഞ്ച് ഉരുളികൾ കമിഴ്ത്തി വച്ചത് പോലെ കാണുന്ന അഞ്ച് മലകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.
കൂറ്റൻ തുരങ്കം (Anchuruli Tunnel) കാണാനാണ് സഞ്ചാരികൾ അധികം പേരും അഞ്ചുരുളിയിൽ എത്തുന്നത്. മനുഷ്യനിർമ്മിതമായ ഈ തുരങ്കമാണ് അഞ്ചുരുളിയെ ഇടുക്കിയിലെ മറ്റ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ഏതാണ്ട് അഞ്ച് അഞ്ചര കിലോമീറ്ററോളം നീളമുള്ള തുരങ്കമാണിത്. വെള്ളം കുറവാണെങ്കിൽ ഈ തുരങ്കത്തിലൂടെ കുറച്ചധികം ദൂരം നടക്കുവാൻ സാധിക്കും.
മഴക്കാലത്തും ശക്തമായ വെള്ളത്തിൻറെ ഒഴുക്കുള്ള കാലഘട്ടങ്ങളിലും ഈ തുരങ്കത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയില്ല.
അധികം വെള്ളത്തിൻറെ ഒഴുക്ക് ഇല്ലാത്ത വേനൽക്കാലം ആണ് അഞ്ചുരുളിയിലെ തുരങ്കം കാണാൻ ഏറ്റവും യോജിച്ച സമയം.
വേൽക്കാലത്ത് വളരെ കുറച്ച് വെള്ളം ഉള്ളതിനാൽ തന്നെ ഈ തുരങ്കത്തിലൂടെ നടക്കുവാൻ സൗകര്യമുണ്ടാവും.
anchuruli tunnel history
അഞ്ചുരുളി വെള്ളച്ചാട്ടം (anchuruli waterfalls)
തുരങ്കത്തിലൂടെ ഒഴുകിവരുന്ന ജലം കുറച്ചു മുന്നോട്ടു നീങ്ങി ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ടാക്കുന്നുണ്ട്.
ഈ വെള്ളച്ചാട്ടവും ഈ സ്ഥലത്തിൻറെ മറ്റൊരു പ്രധാന പ്രത്യേകതയാണ്.
അഞ്ചുരുളി വ്യൂ പോയിൻറ് (anchuruli view point)
തുരങ്കത്തിന്റെയും അതിനോട് ചേർന്നുള്ള വെള്ളച്ചാട്ടത്തിന്റെയും ഒക്കെ കാഴ്ചകൾ ഈ വ്യൂ പോയിന്റിൽ ആസ്വദിക്കാൻ സാധിക്കും.
മലകളുടെയും മനോഹരമായ കാഴ്ചകൾ ഈ വ്യൂ പോയിന്റിൽ കാണാൻ സാധിക്കും.
ഇതിന് അടുത്ത സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പ്രദേശമാണ് ഏലപ്പാറ (Elappara). ഏലപ്പാറയിലെ കാഴ്ചകളെക്കുറിച്ച് വിശദമായ വായിക്കാം.
Read more: Elappara travel
എങ്ങനെ എത്തിച്ചേരാം അഞ്ചുരുളി
ഏലപ്പാറ കട്ടപ്പന പാതയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.