മാമലക്കണ്ടം (Mamalakandam)



മലയോരങ്ങളും കാട്ടുവഴികളും മഞ്ഞും ചാറ്റൽ മഴയും ചിലപ്പോഴൊക്കെ ഇടയ്ക്കിടയ്ക്ക് ആനക്കൂട്ടങ്ങളെയും  ഒക്കെ കാണാൻ സാധിക്കുന്ന അതിമനോഹരമായ സ്ഥലമാണ് മാമലക്കണ്ടം (Mamalakandam).

എറണാകുളത്തിന് (Ernakulam) അടുത്തായാണ് മാമലക്കണ്ടം (Mamalakandam) സ്ഥിതി ചെയ്യുന്നത്. മലയോര കാഴ്ചകളുമായി ഇടുക്കിയിൽ മറ്റു നിരവധിയായ മനോഹരമായ സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: Ernakulam travel

മാമലക്കണ്ടം (Mamalakandam)

മാമല കണ്ടത്തിലേക്കുള്ള സഞ്ചാരം അതിമനോഹരമാണ്. കാട്ടുപാതകൾക്കിടയിലൂടെ പച്ചപ്പിനും  മരങ്ങൾക്കും ഇടയിലൂടെയുള്ള  സാഹസികമായ സഞ്ചാരമാണ് മാമല കണ്ടത്തിലേക്കുള്ളത് (Mamalakandam).

 വളഞ്ഞും പുളഞ്ഞുമുള്ള കാട്ടുപാതകൾക്ക് പശ്ചാത്തലം ഒരുക്കുന്നത് മനോഹരമായ മലമേടുകളാണ് കോടമഞ്ഞ് നിറഞ്ഞ മലമേടുകൾ ഈ കാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ കാണാൻ സാധിക്കും

വൻമരങ്ങളുള്ള  പച്ചപ്പാർന്ന വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അരുവികളും കാണാൻ സാധിക്കും.

മഴക്കാലത്താണ് ഈ അരുവികളും വെള്ളമൊഴുകുന്ന നീർച്ചാലുകളും ഒക്കെ കൂടുതൽ മനോഹരമാവുന്നത് മൺസൂൺ കാലത്തെ ഇവിടുത്തെ കാഴ്ചകൾ വേനൽക്കാലത്ത് കാണാവുന്ന കാഴ്ചകളെക്കാൾ അതിമനോഹരമാണ്.

ആനക്കൂട്ടങ്ങൾ നിരവധിയായ ഉള്ള ഇടമാണ് മാമലക്കണ്ടം (Mamalakandam).  ആനകൾ ഒറ്റയ്ക്ക് ചിലപ്പോൾ കൂട്ടമായോ ഒക്കെ കാണാൻ സാധ്യതയുണ്ട്.

ഇതിന് അടുത്തുള്ള തട്ടേക്കാട് മനോഹരമായ കാഴ്ചകളുള്ള പ്രദേശമാണ് തട്ടേക്കാടിലെ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.

read more:

എങ്ങനെ എത്തിച്ചേരാം മാമലക്കണ്ടം (how to reach mamalakandam)

കോതമംഗലത്തു നിന്നും ഏതാണ്ട് 30 കിലോമീറ്റർ ദൂരമുണ്ട് മാമല കണ്ടത്തിലേക്ക്.  എറണാകുളത്തു നിന്നും കോതമംഗലത്ത് എത്തി അവിടെ നിന്നും കുട്ടമ്പുഴ വഴിയാണ് മാമല കണ്ടത്തിലേക്ക് എത്തുന്നത്.
    

Previous
Next Post »