കൂരുമല (Koorumala view point)

 

എറണാകുളത്താണ് കൂരുമല (Koorumala) സ്ഥിതിചെയ്യുന്നത്. നിരവധി മനോഹരമായ, വ്യത്യസ്തമായ പ്രദേശങ്ങൾ സഞ്ചാരികൾക്ക് കാണാൻ പാകത്തിൽ  എറണാകുളത്തായുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read more

കൂരുമല (Koorumala view point)

കൂരുമല (Koorumala view point) ലേക്കുള്ള നടത്തത്തിൽ കാഴ്ചകൾ കണ്ടു നടക്കാൻ ഇവിടെ നടപ്പാതയുണ്ട്. ഈ നടപ്പാതയിലൂടെ നടന്നുകൊണ്ട് താഴ്വാരത്തിന്റെയും മലയുടെയും കാഴ്ചകൾ കാണാൻ സാധിക്കും. നടപ്പാതയ്ക്ക് അരികിലായി കമ്പിവേലിയൊക്കെ കെട്ടി സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒരു ഭാഗത്ത് മലയും മറുഭാഗത്ത് വിശാലമായ താഴ്വാരവുമാണ് ഇവിടെ നടന്നു നീങ്ങുമ്പോൾ കാണാൻ സാധിക്കുന്നത്. ചില സമയങ്ങളിൽ മഞ്ഞും ചാറ്റൽ മഴയും ഒക്കെ ഇവിടുത്തെ കാഴ്ചകൾ കൂടുതൽ ഭംഗിയാക്കുന്നു.

മലകയറാൻ ഈ നടപ്പാതയിലൂടെ നടക്കുന്നവർക്ക് വിശ്രമിക്കുവാൻ ഇവിടെ ഇടയ്ക്കിടെ ഇരിപ്പിടങ്ങൾ ഉണ്ട്. ഈ ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് തണുത്ത കാറ്റേറ്റ്  കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും.

പത്തോ പതിനഞ്ചോ മിനിട്ടത്തെ നടത്തം കൊണ്ട് ഈ മലയുടെ ഏറ്റവും മുകളിലേക്ക് എത്തിച്ചേരുവാൻ സാധിക്കും (Koorumala view point). അത്ര പ്രയാസകരമല്ലാത്ത കയറ്റമാണ് ഇവിടെയുള്ളത്. അതിനാൽ വളരെ സാവധാനത്തിൽ നടന്ന കയറാൻ സാധിക്കും.

കൂരുമല വാച്ച് ടവർ

കൂരുമലയ്ക്ക് ഏറ്റവും മുകളിലായി സഞ്ചാരികൾക്ക് കുറച്ചുകൂടി വിശദമായി കാഴ്ചകൾ കാണാൻ പാകത്തിൽ ഒരു വാച്ച് ടവർ ഉണ്ട്.

മലയുടെ മുകളിൽ നിന്നുള്ള കാഴ്ചകളേക്കാൾ കുറച്ചുകൂടി മനോഹരമാണ് ഈ വാച്ച് ടവറിന് മുകളിൽ നിന്നുള്ള  കാഴ്ചകൾ.

കൂരുമലയ്ക്ക് താഴെയായി വിശാലമായ പാർക്കിംഗ് സൗകര്യമുണ്ട്. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം മലയിലേക്ക് നടന്നു കയറാൻ സാധിക്കും.

എങ്ങനെ എത്തിച്ചേരാം കൂരുമല (how to reach Koorumala )

പിറവത്ത് നിന്നും ഇലഞ്ഞിയിൽ എത്തി അവിടെ നിന്നുമാണ് കൂരുമലയിലേക്ക് എത്തേണ്ടത്.

Previous
Next Post »