കാറ്റ് വീശിയടിക്കുന്ന മനോഹരമായ പ്രദേശമായതിനാലാണ് Kattadikadavu (കാറ്റാടിക്കടവ്) എന്ന പേര് ലഭിച്ചത്. അതിമനോഹരമായ കാഴ്ചകളാണ് ഈ മലയോരങ്ങൾ സഞ്ചാരികൾക്ക് നൽകുന്നത്.
ഇടുക്കിയിലാണ് (Idukki) മനോഹരമായ പ്രദേശമായ കാറ്റാടിക്കടവ് (Kattadikadavu ) സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലായി സഞ്ചാരികൾക്ക് കാണാൻ നിരവധി മനോഹരമായ സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.
read more: Idukki travel
Kattadikadavu View Point (കാറ്റാടിക്കടവ് വ്യൂ പോയിൻ്റ്)
കാട്ടിലൂടെ നടന്നു കയറി കാഴ്ചകൾ കണ്ട് ആസ്വദിക്കാവുന്ന ഒരു സ്ഥലമാണ് Kattadikadavu View Point (കാറ്റാടിക്കടവ് വ്യൂ പോയിൻ്റ്).
കല്ലും പാറകളും നിറഞ്ഞ ഇടവഴിയിലൂടെയാണ് ഇതിന് മുകളിലേക്കുള്ള സഞ്ചാരം. ഈ കാട്ടുപാതയിലൂടെയുള്ള സഞ്ചാരത്തിൽ കാട്ടിലെ കാഴ്ചകൾ കാണാമെങ്കിലും മലമുകളിലെ വ്യൂ പോയിൻറ് ആണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ച.
മലമുകളിലേക്ക് എത്തുമ്പോൾ രണ്ടു വശത്തും അഗാധമായ ഗർത്തങ്ങൾ കാണാൻ സാധിക്കും. ഇവയെല്ലാം തന്നെ വേലിക്കെട്ടുകൾ കെട്ടി വളരെ സുരക്ഷിതമാക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് ഇവിടെ നിന്ന് മനോഹരമായ താഴ്വാരത്തിന്റെ കാഴ്ചകൾ കണ്ട് ആസ്വദിക്കൻ സാധിക്കും
kattadikadavu trekking
രണ്ടോ മൂന്നോ കിലോമീറ്റർ ദൂരമാണ് ഈ ട്രക്കിംഗിലൂടെ (kattadikadavu trekking) മുകളിലേക്ക് കയറേണ്ടത്. എന്നാൽ മാത്രമാണ് മുകളിലത്തെ വ്യൂ പോയിൻറ് കാണാൻ സാധിക്കുന്നത്. രണ്ടു മലകളാണ് ഇവിടെ പ്രധാനമായിട്ടുള്ളത്. നടക്കാൻ താല്പര്യമുള്ളവർക്ക് രണ്ടു മലകലിലൂടെ നീണ്ട ട്രക്കിംഗ് പാതയിലൂടെ മലയിലെ വ്യത്യസ്തമായ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ സാധിക്കും.
മലയോരങ്ങളിൽ വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടത്തെ പ്രധാനപ്പെട്ട പ്രത്യേകതയാണ് .
സാഹസികമായി നടന്നു കയറേണ്ട (trekking) മലയോരങ്ങൾ ആണ് .
കോടമഞ്ഞ് നിറഞ്ഞ മലയോരങ്ങളിലൂടെയുള്ള ഈ കാഴ്ച വ്യത്യസ്തവും അതിമനോഹരമാണ്.
ഒരു മലയിലെ വിശദമായ കാഴ്ചകൾ കണ്ടതിന് ശേഷം ഇതേ കാട്ടു വഴികളിലൂടെ അടുത്ത മലയിലെ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ സാധിക്കും.
തൊടുപുഴയ്ക്ക് സമീപത്തായി മറ്റു മനോഹരമായ നിരവധി കാഴ്ചകളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം (Anayadikuthu waterfalls) തൊമ്മൻകുത്ത് വെള്ളച്ചാട്ടം (thommankuthu waterfalls). ഇവയെക്കുറിച്ച് വിശദമായി വായിക്കാം.
read more: Anayadikuthu waterfalls
Thommankuthu waterfalls
Kattadikadavu ticket rate
Kattadikadavu (കാറ്റാടിക്കടവ്) പാറയുടെ മുകളിൽ കാഴ്ചകൾ കണ്ട് ആസ്വദിക്കുന്ന ടിക്കറ്റുകൾ ഒന്നും എടുക്കേണ്ടതില്ല. തികച്ചും സൗജന്യമാണ് ഇവിടെയുള്ള സഞ്ചാരം.
ഇവിടെ ലഘു ഭക്ഷണങ്ങളും ചായയും കിട്ടുന്ന ചെറിയ കട ഉണ്ടെങ്കിൽ പോലും ഭക്ഷണവും മറ്റു സ്നാക്സ് മറ്റ് വെള്ളവും ഒക്കെ കയ്യിൽ കരുതുന്നതാണ് നല്ലത്
എങ്ങനെ എത്തിച്ചെരാം Kattadikadavu (കാറ്റാടിക്കടവ്)
തൊടുപുഴയ്ക്കടുത്തായിട്ടാണ് Kattadikadavu (കാറ്റാടിക്കടവ്) സ്ഥിതി ചെയ്യുന്നത് തൊടുപുഴ മണ്ണപ്പുറം റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.