ആനയടിക്കുത്ത് വെള്ളച്ചാട്ടം (Anayadikuthu waterfalls)

 


ഇടുക്കിയിലാണ് (Idukki) ആനയടിക്കുത്ത്  വെള്ളച്ചാട്ടം (Anayadikuthu waterfalls) സ്ഥിതി ചെയ്യുന്നത്. ഇതിന് ആനചാടിക്കുത്ത് (aanachadikuth waterfalls) എന്ന മറ്റൊരു പേരുമുണ്ട്.

ഇടുക്കിയിലായി ഒട്ടേറെ മനോഹരമായ സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം

read more: Idukki travel

ആനയടിക്കുത്ത്  വെള്ളച്ചാട്ടം (Anayadikuthu waterfalls)


ഈ പ്രദേശത്തിന് ആനയടിക്കുത്ത്  വെള്ളച്ചാട്ടം (Anayadikuthu waterfalls) എന്ന  പേര് ലഭിക്കാൻ കാരണമെന്താണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. പല കഥകളിലും പല രീതിയിലാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത് എന്ന് പറയുന്നുണ്ട്. അതിൽ പ്രധാനമായ ഒരു കഥ ഇപ്രകാരമാണ്

രണ്ട് ആനകൾ (elephants) തമ്മിൽ അടിപിടി ഉണ്ടാവുകയും ഇതിൽ ഒരാന ഈ വെള്ളച്ചാട്ടത്തിലേക്ക് ചാടുകയും ചെയ്തു എന്നാണ് ഒരു കഥയിൽ പറയുന്നത്. ഇപ്രകാരം ആന ചാടിയ വെള്ളച്ചാട്ടം എന്ന രീതിയിലാണ് ആനചാടികുത്ത് എന്ന പേര് ഇതിന് ലഭിച്ചത്. പിന്നീട് കാലക്രമേണ പറഞ്ഞുപറഞ്ഞ് ആനയടിക്കുത്ത്  (Anayadikuthu) എന്ന പേര് ലഭിക്കുകയായിരുന്നു.

വേൽക്കാലത്ത് (summer) ഈ വെള്ളച്ചാട്ടത്തിൽ വളരെ സാധാരണമായ രീതിയിലുള്ള വെള്ളം മാത്രമാണ് ഉണ്ടാകാറുള്ളത്. മഴക്കാലത്താണ്  വെള്ളച്ചാട്ടം കൂടുതൽ ശക്തനാവുന്നത്. മഴക്കാലത്ത് (monsoon) വെള്ളച്ചാട്ടത്തിന്റെ കാഴ്ച വളരെ വ്യത്യസ്തമാണ്.

അതിനാൽ വേനൽക്കാലത്തും മഴക്കാലത്തും രണ്ടു വ്യത്യസ്തമായ രീതിയിലുള്ള  വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളാണ്  സഞ്ചാരികൾക്ക് നൽകുന്നത്.

anayadikuthu waterfalls timings

ഏഴു മണി മുതൽ ആറു മണി വരെയാണ് ആനയടിക്കുത്ത്  വെള്ളച്ചാട്ടം (Anayadikuthu waterfalls) കാണാനുള്ള സമയം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.

anayadikuthu near tourist places

ആനയടിക്കുത്ത്   (Anayadikuthu waterfalls) വെള്ളച്ചാട്ടത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പ്രദേശമാണ് തൊമ്മൻകുത്ത് (Thommankuthu) . ഈ രണ്ടു വെള്ളച്ചാട്ടങ്ങളും തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ ആയതിനാൽ തന്നെ ഇതിൽ ഒന്ന് കാണാനെത്തുന്നവർ മറ്റേതും  കാണാറുണ്ട്.

തൊമ്മൻകുത്ത് (Thommankuthu waterfalls) വെള്ളച്ചാട്ടത്തെക്കുറിച്ച് വിശദമായി വായിക്കാം.

read more: Thommankuthu waterfalls

എങ്ങനെ എത്തിച്ചേരാം ആനയടിക്കുത്ത്  വെള്ളച്ചാട്ടം (how to reach Anayadikuthu waterfalls)

ഇടുക്കിയിൽ തൊടുപുഴയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് ആനയടിക്കുത്ത്  (Anayadikuthu waterfalls) വെള്ളച്ചാട്ടത്തിലേക്ക്. തൊടുപുഴയിൽ നിന്നും തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലൂടെയാണ് ഇവിടെ എത്തേണ്ടത്. തൊമ്മൻകുത്ത്  (Thommankuthu waterfalls) നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

Previous
Next Post »