അടുക്കടുക്കായി തട്ടുതട്ടുകളായി വെള്ളം ഒഴുകി വീഴുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് നരിയമ്പാറ വെള്ളച്ചാട്ടം (nariampara triple waterfalls).
അഞ്ചുരുളിക്ക് (anchuruli) സമീപത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് നരിയമ്പാറ വെള്ളച്ചാട്ടം (nariampara triple waterfalls).
അഞ്ചുരുളി ടണലിനെ (Anchuruli Tunnel) കുറിച്ച് അറിയാൻ വിശദമായി വായിക്കുക.
read more: anchuruli travel
നരിയമ്പാറ വെള്ളച്ചാട്ടം (nariampara triple waterfalls)
ഒന്നിനുമുകളിൽ ഒന്നായി തട്ട് തട്ടുകളായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത് (nariampara triple waterfalls).
ഇത്തരത്തിൽ മൂന്ന് തട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടമായതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ട്രിപ്പിൽ വാട്ടർ ഫാൾ എന്ന പേര് ലഭിച്ചത്.
വെള്ളച്ചാട്ടങ്ങൾ നിരവധി ഉണ്ടെങ്കിലും ഇങ്ങനെ തട്ട് തട്ടായി വീശി ഒഴുകുന്ന വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്.
വേനൽക്കാലത്തും മഴക്കാലത്തും വളരെ വ്യത്യസ്തമായ രണ്ട് കാഴ്ചകളാണ് വെള്ളച്ചാട്ടത്തിൽ കാണുവാൻ സാധിക്കുന്നത്. വേനൽക്കാലത്ത് ഒരു അരുവി പോലെ വളരെ ചെറിയ രീതിയിൽ ഒഴുകി പതിക്കുന്ന ഈ ജലം മഴക്കാലത്ത് അതിശക്തമായ വെള്ളച്ചാട്ടമായി ഒഴുകുന്നത് വ്യത്യസ്തമായ കാഴ്ചയാണ്.
വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ പലയിടങ്ങളിൽ നിന്നും പല രീതിയിൽ വ്യത്യസ്തമായി കാണുവാൻ സാധിക്കും. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ചകളെക്കാൾ വ്യത്യസ്തമാണ് മരങ്ങൾക്കിടയിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ.
വേനൽക്കാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്ന് കുളിക്കുവാൻ സാധിക്കും. വളരെ സാവധാനത്തിൽ ഒരു ചാറ്റൽ മഴയിൽ എന്നപോലെ പതിക്കുന്ന ജലമാണ് ആ സമയത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് താഴെ എത്തുന്ന സഞ്ചാരികളിൽ പലരും വെള്ളച്ചാട്ടത്തിന്റെ താഴെ നിന്ന് കുളിക്കാറുണ്ട്.
nariampara triple waterfalls ticket rate
ഈ വെള്ളച്ചാട്ടം കാണുവാനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. 50 രൂപയാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റ് റേറ്റ്.
ticket rate: Rs 50
എങ്ങനെ എത്തിച്ചേരാൻ നരിയമ്പാറ വെള്ളച്ചാട്ടം (how to reach nariampara triple waterfalls)
ഇടുക്കിയിൽ കട്ടപ്പനക്ക് വളരെ സമീപമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയിൽ നിന്നും 3 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.