കുത്തുങ്കല്‍ വെള്ളച്ചാട്ടം (kuthumkal waterfalls)



മൂന്നാറിലെ (munnar) മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണ് കുത്തുങ്കല്‍ വെള്ളച്ചാട്ടം (kuthumkal waterfalls).

നിരവധി മനോഹരമായ പ്രദേശങ്ങൾ  സഞ്ചാരികൾക്കായി  മൂന്നാറിലായുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: munnar travel

കുത്തുങ്കല്‍ വെള്ളച്ചാട്ടം (kuthumkal waterfalls)


പ്രധാന പാതയിൽ നിന്നും കുറച്ച് അകത്തേക്ക് നീങ്ങിയാണ് വെള്ളച്ചാട്ടം (kuthumkal waterfalls) സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് നടക്കാവുന്ന ദൂരമേയുള്ളൂ വെള്ളച്ചാട്ടത്തിലേക്ക്.

വെള്ളച്ചാട്ടത്തിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള  കാഴ്ചകളും അതുപോലെ  താഴെ നിന്നുള്ള കാഴ്ചകളും ഇവിടെ കാണാൻ സൗകര്യമുണ്ട്.

ഈ കൂറ്റൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നു ഇവിടെയുള്ള കാഴ്ചകൾ കാണാൻ സാധിക്കും. പാറക്കൂട്ടങ്ങൾക്കിടയിൽ ചെറിയ ഗുഹകളും ഉണ്ട്.

ഈ കൂറ്റൻ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ചകളാണ് ഏറ്റവും ഭംഗിയുള്ളത്. പാറകളിലൂടെ ചിന്നി ചിതറി ഒഴുകുന്ന ഈ വെള്ളച്ചാട്ടം വെള്ളത്തിൻറെ ഒരു മൂടൽ മഞ്ഞാണ് സൃഷ്ടിക്കുന്നത്.

വഴുക്കലുള്ള പാറകൾ ആയതിനാൽ വളരെ ശ്രദ്ധയോടെ വേണം ഇവിടെ ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. മഴക്കാലത്ത് ശക്തമായ വെള്ളം ഇതുവഴി താഴേക്ക് പതിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കേണ്ടത്

എങ്ങനെ എത്തിച്ചേരാം കുത്തുങ്കല്‍ വെള്ളച്ചാട്ടം (kuthumkal waterfalls)

മൂന്നാറിൽ നിന്നും ഏതാണ്ട് 30 കിലോമീറ്റർ ദൂരമുണ്ട് കുത്തുങ്കല്‍ വെള്ളച്ചാട്ട (kuthumkal waterfalls) ത്തിലേക്ക്. മൂന്നാറിൽ നിന്നും ഓട്ടോറിക്ഷകളും ടാക്സികളും ലഭ്യമാണ്.
    

Previous
Next Post »