കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങൾ (kerala snacks)



വ്യത്യസ്തമായ രുചികളുടെ നാടാണ് കേരളം (kerala ). പുരാതന കാലം മുതലുള്ള തനതായ വിഭവങ്ങൾ  (kerala snacks) മുതൽ കേരളത്തിലെത്തിയ ഫ്രഞ്ച് ഡച്ച് ബ്രിട്ടീഷ് തുടങ്ങി മറ്റു നിരവധി സംസ്കാരങ്ങളിൽ നിന്നുമുള്ള വ്യത്യസ്തമായ ചേരുവകൾ കൊണ്ട് വ്യത്യസ്തമായി തയ്യാറാക്കുന്ന നിരവധി ഭക്ഷണ വിഭവങ്ങളും കേരളത്തിന്റെതായിട്ടുണ്ട്  (kerala snacks).

കേരളത്തിൻറെ മാത്രമായിട്ടുള്ള വിഭവങ്ങൾ മാത്രമല്ല അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിന്റെയും തെക്കേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണരീതികളും ചേരുവകളും ഒക്കെ ചേർത്തുള്ള പലഹാരങ്ങളും വിഭവങ്ങളും കേരളത്തിലായി ലഭ്യമാണ്.

കേരളത്തിത്തിലെ ഭക്ഷണത്തിന്റെ വ്യത്യസ്തകളെകുറിച്ച്  വിശദമായി വായിക്കാം.

read more: kerala cuisine

കേരളത്തിലെ പലഹാരങ്ങൾ (kerala snacks)


കായ വറുത്തത് (banana chips)

 

കേരളത്തിൻറെ ഏറ്റവും പ്രശസ്തമായ പലഹാരങ്ങളിൽ ഒന്നാണ് ബനാന ചിപ്സ് (banana chips) അഥവാ നേന്ത്രക്കായ ഉപ്പേരി.

കായ വറുത്തത് (kaya varuthathu) എന്ന പേരും ഈ പലഹാരത്തിലുണ്ട്. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയൊട്ടാകെ ഈ പലഹാരം പ്രശസ്തമാണ്.

നേന്ത്രക്കായയാണ്  ചിപ്സ് ഉണ്ടാക്കാനുള്ള പ്രധാന ചേരുവ. എണ്ണയിൽ പൊരിച്ചെടുക്കുന്ന സ്‌നാക്‌സാണിത്.

മറ്റു അധികം ചേരുവകൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഒരു പലഹാരമാണ് ബനാന ചിപ്സ്. സാധാരണ രീതിയിൽ തയ്യാറാക്കുന്ന ബനാന ചിപ്സുകൾ മാത്രമല്ല പല വ്യത്യസ്ത ഫ്ലേവറുകളിൽ ഉള്ള ബനാന ചിപ്സുകളും ഇപ്പോൾ ലഭ്യമാണ്.

read more: banana chips

പഴംപൊരി (pazham pori)


pazham pori kerala snacks


നേന്ത്രക്കായയിൽ തയ്യാറാക്കുന്ന മറ്റൊരു പ്രധാന പലഹാരമാണ് പഴംപൊരി (pazham pori). കേരളത്തിൽ വളരെ പ്രശസ്തമായതും ധാരാളമായി  കഴിക്കുന്നതുമായ പലഹാരങ്ങളിൽ ഒന്നാണ് പഴംപൊരി.

വാഴക്കപ്പം (vazhakkappam), ഏത്തക്ക അപ്പം (ethakka appam) ഇത്തരത്തിൽ നിരവധി പേരുകളുണ്ട് പഴംപൊരിക്ക്. ബനാന ചിപ്സ് പോലെ എണ്ണയിലാണ് പഴംപൊരി തയ്യാറാക്കുന്നത്.

നന്നായി പഴുത്ത പഴമാണ് പഴംപൊരി തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. മൈദ മാവിലാണ് പഴംപൊരി സാധാരണയായി തയ്യാറാക്കുന്നത്.

തെക്കേ ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലും പഴംപൊരി പ്രശസ്തമാണ്. തട്ടുകടകളിലും ചായക്കടലും വളരെ പ്രശസ്തമായ പലഹാരങ്ങളിലൊന്നാണ് പഴംപൊരി.

read more: pazham pori

അരിപ്പൊടിയിൽ തയ്യാറാക്കുന്ന കേരളത്തിലെ പലഹാരങ്ങൾ (kerala snacks with rice flour)


അരിമുറുക്ക് (ari murukku)

ari murukku rice flour snacks

 


മറ്റൊരു കേരളീയമായ സ്നാക്സ് ആണ് അരി മുറുക്ക് (ari murukku). അരിപ്പൊടിയാണ് (rice flour) ഇതിൽ പ്രധാനമായുള്ള ചേരുവ. കായ വറുത്തത് പോലെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണിത്.

കേരളത്തിലെ  അരി മുറുക്ക് (kerala ari murukku) വളരെ പ്രശസ്തമാണ്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും അരിമുറുക്ക് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ അരി മുറുക്ക് ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ്. എണ്ണയിലാണ് ഈ പലഹാരം തയ്യാറാക്കുന്നത്.

ചേരുവകളുടെ വ്യത്യാസമനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള  മുറുക്കുകൾ തയ്യാറാക്കാവുന്നതാണ്. 

read more: ari murukku

ഇലയട (ela ada)





പണ്ടുകാലം മുതലേ കേരളത്തിലുള്ള പലഹാരമാണ് ഇലയട (ela ada). അരിപ്പൊടിയിൽ (rice flour)  തയ്യാറാക്കുന്ന പലഹാരമാണ് ഇല അട. ഇലയിൽ പാകം ചെയ്ത് കഴിക്കുന്നതിനാലാണ് ഇലയട എന്ന പേര് ഇതിന് ലഭിച്ചത്. വാഴയിലയിലാണ് പ്രധാനമായും ഇലയട തയ്യാറാക്കുന്നത്.

 അരിപ്പൊടിയും ശർക്കരയുമാണ് ഇലയുടെ പ്രധാന ചേരുവകൾ.

പൊതുവേ വീടുകളിലാണ് ഇലയട തയ്യാറാക്കാറുള്ളത് എന്നാൽ ചില ചായക്കടലും തട്ടുകടകളിലും ഒക്കെ ഇലയട കിട്ടാറുണ്ട്. 

read more: ela ada

കുഴലപ്പം (kuzhalappam)

kuzhalappam recipe

 


കുഴലിന്റെ ആകൃതിയിൽ ഉള്ള പലഹാരമാണ് കുഴലപ്പം (kuzhalappam). അരിപ്പൊടി ഉപയോഗിച്ചാണ് കുഴലപ്പം തയ്യാറാക്കുന്നത്.

പല രീതിയിൽ വ്യത്യസ്തമായി കുഴലപ്പം തയ്യാറാക്കാവുന്നതാണ്.

പ്രധാനമായും വീടുകളിലാണ് കുഴലപ്പം തയ്യാറാക്കുന്നത് തട്ടുകടകളിലും ചായക്കടകളിലും സാധാരണയായി കാണാറില്ല. മധുരമായ രീതിയിലും എരിവുള്ള രീതിയിലും കുഴലപ്പം തയ്യാറാക്കാവുന്നതാണ്. 

read more: kuzhalappam

അരി കൊണ്ടാട്ടം (ari kondattam) 

 കേരളത്തിലെ ട്രഡീഷണലായ പലഹാരമാണ് അരി കൊണ്ടാട്ടം (ari kondattam).

അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പരമ്പരാഗത ശൈലിയിലുള്ള രുചികരമായ സ്‌നാക്‌സാണിത്.

വള്ളുവനാടൻ (valluvanadan) ശൈലിയിലുള്ള പലഹാരങ്ങളിൽ (snacks) വളരെ പ്രധാനമായ ഈ പലഹാരം  . പാലക്കാടൻ (palakkad) ഭാഗങ്ങളിൽ പണ്ടുകാലം മുതലേ വളരെ പ്രചാരത്തിലുള്ളതാണ്.

read more: ari kondattam


കേരളത്തിലെ ഏറ്റവും പ്രശസ്തമായ പലഹാരങ്ങൾ (famous snack of Kerala)


ഉഴുന്നുവട (Uzhunnu vada)

 

 

Uzhunnu vada kerala style snacks



കേരളത്തിൽ മാത്രമല്ല തെക്കേ ഇന്ത്യയിലാകെ പ്രചാരത്തിലുള്ള പ്രശസ്തമായ പലഹാരമാണ് ഉഴുന്നുവട (Uzhunnu vada). പലയിടങ്ങളിൽ ഇതിന് പല പേരാണുള്ളത്. തമിഴ്നാട്ടിൽ മെതുവട എന്ന പേരാണ് ഈ പലഹാരത്തിനുള്ളത്.

ഉഴുന്നു മാവിലാണ് വട തയ്യാറാക്കുന്നത്. ചേരുവകൾ എല്ലാം ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ചായക്കടകളിൽ ഏറ്റവും അധികം ലഭ്യമായ പലഹാരവും  ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പലഹാരവും ഇതാണ്. പഴയ ചായക്കടകൾ മുതൽ തട്ടുകടകളിലും ഷോപ്പിംഗ് മാളുകളിലും വരെ കേരളത്തിന്റെ ഈ ഉഴുന്നുവട (Uzhunnu vada) ഉണ്ട്.

read more: uzhunnu vada


പരിപ്പുവട (parippu vada) 


 

parippu vada kerala style recipe

മലയാളികളുടെ പ്രധാന പലഹാരങ്ങളിൽ ഒന്നാണ് പരിപ്പുവട (parippu vada) .

തമിഴ്നാട്ടിൽ പരിപ്പുവട അറിയപ്പെടുന്നത് മസാല വട (masala vada) എന്ന പേരിലാണ്.

ഉഴുന്നുവട  പോലെ തന്നെ പ്രശസ്തമായ പലഹാരമാണ് പരിപ്പുവട.
 

read more: parippu vada


ഉള്ളിവട (Ulli Vada)

പേരു പോലെ സവാള ഉപയോഗിച്ച് തയ്യാറാക്കുന്ന രുചിയേറിയ പലഹാരമാണ് ഉള്ളിവട (Ulli Vada). എണ്ണയിലാണ് ഈ പലഹാരവും തയ്യാറാക്കുന്നത് .

കേരളത്തിൽ പലയിടങ്ങളിലും പല രീതിയിലുള്ള ഉള്ളിവട ഉണ്ടാക്കാറുണ്ട്.

പഴംപൊരിയിൽ നിന്നും ഉഴുന്നുവടയിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരല്പം എരിവ് കൂടിയുള്ളതാണ് ഉള്ളിവട. കേരളത്തിലെ വീടുകളിലും തട്ടുകടകളിലും ഒക്കെ ധാരാളമായി ലഭ്യമാകുന്ന പലഹാരമാണ് ഉള്ളിവട.

read more: Ulli Vada


അച്ചപ്പം (Achappam)

അച്ചിൽ ഉണ്ടാക്കുന്ന അപ്പം എന്ന രീതിയിലാണ് ഈ പലഹാരത്തിന് അച്ചപ്പം  (Achappam) എന്ന പേര് ലഭിച്ചത്.

അരിപ്പൊടിയിലാണ്  അച്ചപ്പം തയ്യാറാക്കുന്നത്. വൃത്താകൃതിയിലുള്ള അച്ച്  ഉപയോഗിച്ചാണ്  അച്ചപ്പം  (Achappam)  തയ്യാറാക്കുന്നത്. പ്രധാനമായും വീടുകളിലാണ് അച്ചപ്പം ഉണ്ടാക്കുന്നത്.

അരിപ്പൊടിയും പഞ്ചസാരയും ആണ് അച്ചപ്പത്തിന്റെ പ്രധാന ചേരുവകൾ. എണ്ണയിലാണ് ഈ പലഹാരം തയ്യാറാക്കുന്നത്.

read more: 

വട്ടയപ്പം (vattayappam)

പരമ്പരാഗത പലഹാരങ്ങളിൽ വളരെ രുചിയേറിയ പലഹാരണമാണ്  വട്ടയപ്പം (vattayappam).   

കപ്പി കാച്ചുക (kappi kachal) ഇതിന്റെ ഭാഗമായുള്ള ഒരു പ്രോസസ്സ് ആണ്.

വളരെ ചുരുക്കം ചേരുവകൾ ഉപയോഗിച്ച്  വളരെ സ്വാദിഷ്ടമായ രീതിയിൽ വട്ടയപ്പം തയ്യാറാക്കാവുന്നതാണ്.  

read more: vattayappam

മടക്ക് സാൻ (madakku san)

ചായകടകളിലെ പ്രധാന താരമായ മടക്ക് സാൻ (madakku san) മലയാളികളുടെ പ്രധാന പലഹാരമാണ്.

മടക്കു മടക്കു പോലെ പല ലയറുകളിൽ ഉള്ള പലഹാരമാണ് മടക്ക് സാൻ (madakku san).

മൈദ മാവിലാണ്  മടക്ക് സാൻ (madakku san) തയ്യാറാക്കുന്നത്. 

read more: madakku san

അവൽ വിളയിച്ചത് (aval vilayichathu)

 പരമ്പരാഗതമായ നാടൻ പലഹാരമാണ്  അവൽ വിളയിച്ചത് (aval vilayichathu).

അവൽ, തേങ്ങ, ശർക്കര ഇവയൊക്കെ പ്രധാന ചേരുവകളാണ്. രുചികരമാക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാവുന്നതാണ് .

read more: aval vilayichathu

സുഖിയൻ (sukhiyan)

മലയാളികളുടെ നാടൻ പലഹാരങ്ങളിൽ വളരെ പ്രധാനമാണ് സുഖിയൻ (sukhiyan).

സാധാരണ മറ്റു പലഹാരങ്ങളിൽ നിന്നൊക്കെ ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ പ്രധാന ചേരുവയാണ്. ചെറുപയറാണ്  ഈ പലഹാരമുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവ. ശർക്കരയും തേങ്ങയുമൊക്കെ മറ്റു പ്രധാന ചേരുവകളാണ്‌.

മധുര പലഹാരമാണ് സുഖിയൻ (sukhiyan).

 read more: sukhiyan

കടലമാവ് പലഹാരങ്ങൾ (kerala snacks with besan flour)

പക്കാവട (pakkavada)

കടല മാവ് (besan snacks) ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളിൽ പ്രധാനമാണ് പക്കാവട (pakkavada).

കടലമാവും (Gram flour) അരിപ്പൊടിയും ഇതിൽ ചേർക്കാറുണ്ട്.  ചായക്കടകളിൽ പണ്ട് കാലം മുതലേ  പക്കാവട (pakkavada) വളരെ പ്രധാന പലഹാരമാണ്.

വ്യത്യസ്ത ചേരുവകൾ ചേർത്ത് വ്യത്യസ്തങ്ങളായ പക്കാവട ഉണ്ടാക്കാവുന്നതാണ്.  

read more: pakkavada

മുളക് ബജ്ജി (mulaku bajji) 

അധികം എരിവില്ലാത്ത നീളൻ മുളകുകളാണ് മുളക് ബജ്ജി (mulaku bajji) ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.

കടലമാവ് (besan snacks) ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

കടല മാവ്, മുളക് പൊടി, മല്ലിപ്പൊടി,കായം ഇവയൊക്കെയാണ് (mulaku bajji) യിലെ   പ്രധാന ചേരുവകൾ.

read more: mulaku bajji

കത്തിരിക്ക ബജ്ജി  (Brinjal Bajji)

കടലമാവ് ബജ്ജികളിൽ പ്രധാനമാണ് കത്തിരിക്ക ബജ്ജി  (Brinjal Bajji).

എണ്ണ പലഹാരങ്ങളിൽ വളരെ പ്രശസ്തമാണ് കത്തിരിക്ക ബജ്ജി.

കടല മാവ്, കത്തിരിക്ക (Brinjal) ഇവയൊക്കെയാണ്  ഇതിലെ പ്രധാന ചേരുവ. 

read more: Brinjal Bajji

 

വാഴക്ക ബജ്ജി (vazhakkai bajji)

കടലമാവിലെ പലഹാരങ്ങളിൽ ഏറ്റവും പ്രശസ്തമാണ്  വാഴക്ക ബജ്ജി (vazhakkai bajji).

എരിവും നല്ല രുചിയുമുള്ള  വാഴക്ക ബജ്ജി ചായക്കട പലഹാരങ്ങളിൽ പ്രധാനമാണ്.

മറ്റു ബജ്ജികൾ പോലെ സമാനമായ രീതിയിലായി  ഇത് തയ്യാറാക്കാവുന്നതാണ്. 

read more: vazhakkai bajji

കപ്പ കൊണ്ടുള്ള പലഹാരങ്ങൾ (kappa snacks)

 കപ്പ വറ്റൽ (kappa vattal)

കപ്പ വളരെ അനായാസം തയ്യറാക്കാവുന്ന സ്നാക്ക് ആണ് കപ്പ വറ്റൽ.

വളരെ ചുരുങ്ങിയ ചേരുവകൾ കൊണ്ട് രുചികരമായ കപ്പ വറ്റൽ തയ്യാറാക്കാം.

വ്യത്യസ്തമായ ഷേപ്പുകളിൽ കപ്പ വറ്റൽ ഉണ്ടാക്കാം. ഇതും കേരളത്തിലെ ട്രഡീഷണലായ പലഹാരമാണ്.

read more: kappa vattal
 

കപ്പ കൊണ്ടാട്ടം (kappa kondattam) 

 അരി കൊണ്ടാട്ടം പോലെ പ്രശസ്തമാണ് കപ്പ കൊണ്ടാട്ടം.

കപ്പ കൊണ്ട് പ്രത്യേക രീതിയിൽ തയ്യാറാക്കാവുന്ന ഒരു നാടൻ പലഹാരമാണിത്.

 കപ്പ വേവിച്ച് ഉണ്ടാക്കിയാണ് ഈ പലഹാരം തയ്യാറാക്കുന്നത് 

read more: kappa kondattam

 കപ്പ ചിപ്സ് (kappa chips)

 സാധാരണയായി ബനാന ചിപ്സ് പോലെ മറ്റു നിരവധി ചിപ്സുകൾ പോലെ ഉണ്ടാക്കാവുന്ന പലഹാരമാണ് കപ്പ ചിപ്സ്.

പല ആകൃതിയിൽ എരിവോടെ തയ്യാറാക്കുന്ന ഈ പലഹാരം വളരെ രുചികരമാണ്.

വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

read more: kappa chips

 ചക്ക പലഹാരങ്ങൾ (chakka snacks)

ചക്ക പഴം പൊരി (chakka pazham pori) 

പഴംപൊരി (pazham pori) പോലെയാണ് തയ്യാറാക്കേണ്ടതെങ്കിലും രുചിയിൽ ഏറെ വ്യത്യസ്തമാണ്   ചക്ക കൊണ്ടുണ്ടാക്കുന്ന ചക്ക പഴം പൊരി (chakka pazham pori) അഥവാ ചക്ക പൊരി  (chakka pori).

പഴുത്ത ചക്ക ഉപയോഗിച്ചാണ്  ചക്ക പഴം പൊരി (chakka pazham pori recipe) തയ്യാറാക്കുന്നത്.

പ്രധാനമായും വരിക്ക ചക്കയാണ് ചക്ക പഴം പൊരി (chakka pazham pori) ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.  

read more: chakka pazham pori

ചക്ക വറ്റൽ (chakka chips)

ക്രിസ്പിയായി  കറുമുറെ രുചിക്കാവുന്ന പലഹാരമാണ് ചക്ക വറ്റൽ (chakka chips).

പഴുക്കാത്ത ചക്കയാണ് ചക്ക വറ്റൽ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.

ചക്ക പലഹാരങ്ങളിൽ വളരെ പ്രശസ്തമാണ് ചക്ക വറ്റൽ (chakka chips).

read more: chakka chips

തലശ്ശേരി പലഹാരങ്ങൾ (thalassery snacks)


കേരളത്തിലെ സംസ്കാരത്തിൻറെ വ്യത്യസ്തമായ ഭാവങ്ങളാണ് തലശ്ശേരി പലഹാരങ്ങളിൽ കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ സംസ്കാരമായതിനാൽ തന്നെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന വിഭവങ്ങളും തലശ്ശേരിയിൽ ഉണ്ട്.

തലശ്ശേരിയിലെ രുചികളെ വിശദമായി വായിക്കാം

read more: thalassery snacks


ചട്ടി പത്തിരി (chatti pathiri)

തലശ്ശേരി വിഭവങ്ങളില്‍ പ്രധാനമാണ് ചട്ടി പത്തിരി (chatti pathiri) അഥവാ  അതിശയ പത്തിരി (athishaya pathiri). പല തട്ടുകളിലായി  അടുക്കുടക്കായി ഉണ്ടാക്കിയിരിക്കുന്ന ഈ പത്തിരിക്ക് അടുക്ക് പത്തിരി (adukku pathiri) എന്ന പേരുമുണ്ട്. ചിക്കന്‍ പോലുള്ള ഇറച്ചി ഉപയോഗിച്ചുള്ള പത്തിരികളാണ് വളരെ പ്രശസ്തം. വ്യത്യസ്തമായി മധുരമുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന  ചട്ടി പത്തിരികളും ഉണ്ട്.  

read more: chatti pathiri

കായ്പോള (Kaipola)

നേന്ത്രപ്പഴവും മുട്ടയുമാണ് കായ്പോള (Kaipola)യിലെ ലെ പ്രധാന ചേരുവകള്‍. മധുര പലഹാരമായ ഇതില്‍ നട്ട്സും മറ്റു ചേരുവകളും ഇതില്‍ സാധാരണയായി ചേര്‍ക്കാറുണ്ട്.

read more:  Kaipola

ഉന്നക്കായ (Unnakaya)

മറ്റൊരു പ്രധാന വിഭവമായ ഉന്നക്കായ (Unnakaya)  നേന്ത്രപഴം ഉപയോഗിച്ചാണ് തയ്യറാക്കുന്നത്.  മലബാറിലെ മധുര പലഹാരമായ ഉന്നക്കായ നേന്ത്രപ്പഴം, പഞ്ചസാര,നട്ട്  ഇവയൊക്കെ മിക്സ് ചെയ്താണ് ഉണ്ടാക്കുന്നത്.

read more: Unnakaya

Previous
Next Post »