കേരളത്തിൻറെ (kerala) വിഭവങ്ങളിലും രുചിക്കൂട്ടുകളുടെ വ്യത്യസ്തതയിലും ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് കേരളസദ്യ (kerala sadhya). കേരളത്തിൻറെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ഓണസദ്യ (Onam Sadhya).
കേരളീയരാണ് അതായത് മലയാളികളാണ് സദ്യ ആവിഷ്കരിച്ചത്. മലയാളികളുടെ വ്യത്യസ്തമായ രുചി ഭേദങ്ങളും ചേരുവകളും പാചക രീതികളും ഒക്കെ സദ്യയുടെ (Onam Sadhya) വിവിധ വിഭവങ്ങളിലും അവ തയ്യാറാക്കുന്ന രീതിയിലും കാണുവാൻ സാധിക്കും.
കേരളത്തിലെ പ്രധാന വിഭവങ്ങളെക്കുറിച്ച് വിശദമായി വായിക്കാം
Read more: kerala cuisine
കേരള സദ്യക്ക് മലയാളികളുടെ ആഘോഷമായ ഓണവുമായി (Onam) ബന്ധപ്പെട്ട് ഓണസദ്യ (Onam Sadhya) എന്നും പൊതുവെ പറയാറുണ്ട്.
ഓണസദ്യ (Onam Sadhya)
ആഘോഷങ്ങളുടെ നാടാണ് കേരളം (kerala) . ഇത്തരത്തിൽ പല ആഘോഷങ്ങളുടെയും ഭാഗമായി സദ്യ വിളമ്പാറുണ്ട്. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സദ്യ വിളമ്പുന്നതും സദ്യ ഒരു പ്രധാന വിശേഷത്തിന്റെ ഭാഗമാകുന്നതും മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണക്കാലത്താണ്. അതിനാൽ മലയാളികൾക്ക് ഓണ സദ്യ (Onam Sadhya) വളരെ പ്രധാനമാണ്. കേരളത്തിലെ ഓണസദ്യയിലെ വിഭവങ്ങൾ, ഓണസദ്യ ഒരുക്കുന്ന രീതി, വിളമ്പുന്ന രീതി ഇവയൊക്കെ വളരെ പ്രത്യേകതയുള്ളതാണ്.
കേരള സദ്യയെ ഓണസദ്യ (Onam Sadhya) എന്ന പേരിലും പലപ്പോഴും ആളുകൾ മാറിമാറി പറയാറുണ്ട്. കേരള സദ്യയും ഓണസദ്യയും ഏതാണ്ട് ഒന്നു തന്നെയാണ്. എന്നാൽ ഓണക്കാലത്ത് സദ്യയിൽ ചില വിഭവങ്ങൾ കൂടുതലായി ഉണ്ടാകാറുണ്ട്. പൊതുവേ കേരള സദ്യ തന്നെയാണ് ആളുകൾ ഓണസദ്യ എന്ന് പറയാറുള്ളത്.
ഓണസദ്യയിലെ വിഭവങ്ങൾ (25 dishes in Onam Sadhya)
ഓണസദ്യയിൽ നിരവധി വിഭവങ്ങളുണ്ട് (items in Kerala Sadya). ഏതാണ്ട് 25 ലധികം വിഭവങ്ങളാണ് സദ്യയിൽ ഉണ്ടാകാറുള്ളത്. ഇവയെല്ലാം പ്രത്യേകം പ്രത്യേകം തയ്യാറാക്കുന്നതും വളരെ രുചികരവുമാണ്. ചോറ്, കറികൾ, പായസങ്ങൾ ഇതെല്ലം മാത്രമല്ല കേരളത്തിലെ പ്രധാന സ്നാക്സുകളായ കായ വറുത്തത്, ശർക്കര വരട്ടി ഇവയും ഇതിൽ ഉണ്ടാകാറുണ്ട്.
കേരളത്തിലെ സ്നാക്സുക (kerala snakcs)ളെക്കുറിച്ച് വിശദമായി വായിക്കാം.
read more: kerala snakcs
കേരളത്തിൻറെ പരമ്പരാഗ വിഭവങ്ങൾ (dishes in Onam Sadhya) തന്നെയാണ് ഓണസദ്യയിലുള്ളത്. പലതും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളാണ്. ഓണത്തിൻറെ തയ്യാറാക്കുന്നതും ഓണസദ്യ വിളമ്പുന്നതും കഴിക്കുന്നതും ഒക്കെ വളരെ പ്രത്യേക രീതിയിലാണ്.
ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയൊക്കെയാണ്.
ചോറ് (Cooked rice)
ഓണസദ്യയിലെ പ്രധാന വിഭവമാണ് ചോറ് (Cooked rice). മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്നതും ഭക്ഷണരീതിയുടെ പ്രധാന ഭാഗവും ചോറാണ്. കേരളസദ്യയിലെ പ്രധാന വിഭവമാണിത്.
ഓണസദ്യയിലെ കറികൾ (onam sadhya curry)
പരിപ്പ് കറി (Parippu curry)
ഓണസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒഴിച്ചുകറികളിൽ ഒന്നാണ് പരിപ്പ് കറി (Parippu curry). പരിപ്പ് കറി മലയാളികൾക്ക് വളരെ ഇഷ്ടമുള്ള വിഭവമാണ്. സദ്യയിൽ ആദ്യമായി ചോറിനോടൊപ്പം ഒഴിച്ചു കഴിക്കുന്നതും പരിപ്പ് കറിയാണ്.
Read more: Parippu curry
സാമ്പാർ (Sambar)
മലയാളികളുടെ മറ്റൊരു പ്രധാനപ്പെട്ട കറികളിലൊന്നാണ് സാമ്പാർ (Sambar). ഓണസദ്യയിൽ പരിപ്പ് വിളമ്പിയത് കഴിച്ചതിനുശേഷമാണ് സാമ്പാർ ഒഴിച്ച് കഴിക്കേണ്ടത്. നിരവധി പച്ചക്കറികൾ ചേർത്ത് എരിവും പുളിയുമായി ഒക്കെ തയ്യാറാക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് സാമ്പാർ.
Read more: Sambar
പുളിശ്ശേരി (Pulissery)
സദ്യയിൽ പരിപ്പും സാമ്പാറും ഒക്കെ ഒഴിച്ച് കഴിച്ചതിനു ശേഷം പിന്നീട് ഒഴിച്ചു കറിയായി ഉപയോഗിക്കുന്ന പ്രധാന കറിയാണ് പുളിശ്ശേരി (Pulissery). പേര് പോലെ ഒരല്പം പുളിയുള്ള രുചികരമായ വിഭവമാണ് പുളിശ്ശേരി.
Read more: Pulissery
രസം (Rasam)
അടുത്തതായി സദ്യയിൽ ഒഴിച്ചു കഴിക്കാൻ ഉപയോഗിക്കുന്ന കറിയാണ് രസം (Rasam). മലയാളികൾ പൊതുവേ ചോറിനോടൊപ്പം കഴിക്കാൻ ഉണ്ടാക്കുന്ന കറികളിലൊന്നാണിത്. വളരെ മിതമായ രീതിയിൽ പുളിയും തക്കാളിയും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന കറിയാണ് രസം.
Read more: Rasam
മോര് കറി (Moru Curry)
പുളിശ്ശേരിയും കഴിഞ്ഞാൽ അടുത്തതായി സദ്യയിൽ ചോറിനോടൊപ്പം ഒഴിച്ച് കറിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് മോര് കറി (Moru Curry). മോരും മുളക് ഒക്കെ ചേർത്ത് തയ്യാറാക്കുന്നതാണിത്.
Read more: Moru Curry
കൂട്ടാൻ (side dishes)
സദ്യയിൽ ചോറിനോടൊപ്പം കഴിക്കാനായുള്ള സൈഡ് ഡിഷുകളെയാണ് കൂട്ടാൻ (side dishes) എന്ന് പറയുന്നത്.
തോരൻ (Thoran)
തോരൻ (Thoran) മലയാളികളുടെ പ്രധാനപ്പെട്ട കൂട്ടുകളിൽ ഒന്നാണ്. പലതരം പച്ചക്കറികൾ ഉപയോഗിച്ച് തോരൻ (Thoran) തയ്യാറാക്കാം ക്യാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട് എന്നിങ്ങനെ വിവിധ പച്ചക്കറികൾ ഉപയോഗിച്ച് തോരൻ തയ്യാറാക്കാവുന്നതാണ്.
കിച്ചടി (Kichadi)
പല പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി (Kichadi) ഉണ്ടാക്കാം. എന്നാൽ പൊതുവിൽ വെള്ളരിക്ക ഉപയോഗിച്ചാണ് സദ്യയിൽ കിച്ചടി (Kichadi) ഉണ്ടാക്കാറുള്ളത്.
read more: kichadi
അവിയൽ (Avial)
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കറിയാണ് അവിയൽ (Avial). നിരവധി പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന വിഭവമാണിത്. ഏറ്റവും രുചികരവും സദ്യയിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളതുമാണ് അവിയൽ.
എരിശ്ശേരി (erisheri )
മലയാളികൾക്ക് പ്രിയപ്പെട്ട വിഭവമാണ് എരിശ്ശേരി (erisheri). മത്തങ്ങ ഉപയോഗിച്ചാണ് പൊതുവെ എരിശ്ശേരി ഉണ്ടാക്കാറുള്ളത്. മറ്റു പച്ചക്കറികൾ ഉപയോഗിച്ചും ഉണ്ടാക്കാം.
read more: erisheri
കാളൻ (Kaalan)
തൈര്,കായ ഇവയൊക്കെ ഉപയോഗിച്ചാണ് ഉപയോഗിച്ചാണ് പൊതുവെ കാളൻ (Kaalan) തയ്യാറാക്കുന്നത്. എരുവും ഒരല്പം മധുരം കൂടിയുള്ളതാണ് കാളൻ.
read more: kaalan
ഓലൻ (Olan)
വൻപയർ ആണ് ഓലൻ (Olan) നിലെ പ്രധാന ചേരുവ. കുമ്പളങ്ങയും ഇതിലെ മറ്റൊരു പ്രധാനപ്പെട്ട ചേരുവയാണ്.
read more: olan
കൂട്ടു കറി (Kootu Curry)
പേര് പോലെ തന്നെ നിരവധി വിഭവങ്ങൾ കൂട്ടിച്ചേർന്നിട്ടുള്ള കറിയാണ് കൂട്ടു കറി (Kootu Curry). കടല, കായ, ചേന ഇങ്ങനെ നിരവധി പച്ചക്കറികൾ ഉപയോഗിക്കുന്നുണ്ട്.
അച്ചാറുകൾ (Pickle)
മലയാളികളുടെ വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് എരിവും പുളിയും ഒക്കെ ചേർന്ന അച്ചാറുകൾ (Pickle). തൊടുകറികൾ എന്നും ഇതിനെ പറയാറുണ്ട്.സദ്യയിലും പലതരത്തിലുള്ള അച്ചാറുകൾ ഉണ്ട്
നാരങ്ങ അച്ചാർ (Naranga Achar)
സദ്യയിലെ പ്രധാന അച്ചാറുകളിലൊന്നാണ് നാരങ്ങ അച്ചാർ (Naranga Achar). നാരങ്ങയുടെ പുളിയും ഉപ്പും ഒക്കെയായി ഉള്ള വിഭവമാണ് നാരങ്ങ അച്ചാർ.
ഇഞ്ചി കറി (Inji Curry)
മറ്റൊരു പ്രധാന അച്ചാറാണ് ഇഞ്ചി അച്ചാർ (Inji Curry). ഇഞ്ചി പുള്ളി എന്നുള്ള പേരിലും ഈ അച്ചാർ പറയുന്നുണ്ട്. പേര് പോലെ തന്നെ ഇഞ്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാർ ആണിത്.
Read more: Inji Curry
മാങ്ങ അച്ചാർ (Mango pickle)
മാങ്ങ ചെറിയ ചെറിയ കഷണങ്ങളായി അരിഞ്ഞു അച്ചാറിന്റെതായ ചേരുവകളൊക്കെ ചേർത്തുണ്ടാക്കുന്ന മാങ്ങ അച്ചാർ (Mango pickle) സദ്യയിലെ മറ്റൊരു പ്രധാന വിഭവമാണ്.
Read more: manga achar
പ്രഥമൻ (Pradhaman) അഥവാ പായസം (payasam)
എരുവും പുളിയും ഒക്കെയുള്ള സദ്യക്കു ശേഷം മധുരം നൽകുന്നതാണ് പ്രഥമൻ (Pradhaman) അഥവാ പായസങ്ങൾ (payasam). പൊതുവേ പായസങ്ങളെയും പ്രഥമനെയും ഒരുപോലെയാണ് മലയാളികൾ പറയാറുള്ളത്. എന്നാൽ പായസവും പ്രഥമനും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്.
പലതരത്തിലുള്ള പായസങ്ങളുണ്ട്. അവയിൽ ചേർക്കുന്ന ചേരുവകളുടെ വ്യത്യാസമനുസരിച്ച് പായസങ്ങളുടെ രുചിയിലും വ്യത്യാസമുണ്ട്. എന്നാൽ പൊതുവേ സദ്യയിൽ വിളമ്പുന്നത് നാലുതരം പായസങ്ങളാണ്.
അടപ്രഥമൻ (Ada Pradhaman)
കേരള സദ്യയിലെയും അഥവാ ഓണസദ്യയിലെയും മറ്റേതൊരു ആഘോഷത്തിന്റെ ഭാഗമായുള്ള സദ്യയിലെയും പ്രധാനപ്പെട്ട വിഭവമാണ് അടപ്രഥമൻ (Ada Pradhaman). ഇത് അടപ്പായസം എന്ന പേരിലും പറയാറുണ്ട്.
പേര് പോലെ അട ചേർത്ത് ഉണ്ടാക്കുന്ന പ്രഥമൻ ആണ് അടപ്രഥമൻ. ശർക്കരയും ഇതിൻറെ പ്രധാന ചേരുവയാണ്. കേരളത്തിൻറെ രുചിക്കൂട്ടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു വിഭവമാണ് അടപ്രഥമൻ.
read more: Ada Pradhaman
കടല പ്രഥമൻ (Kadala pradhaman)
കടല ചേർത്ത് ഉണ്ടാക്കുന്ന പ്രഥമനാണ് കടല പ്രഥമൻ (Kadala pradhaman). അടപ്രഥമൻ പോലെ തന്നെ ശർക്കരയും ഇതിൽ ഉപയോഗിക്കുന്നുണ്ട്.
read more: Kadala pradhaman
പാലട പായസം (palada payasam)
അടപ്രഥമൻ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ഒന്നാണ് പാലട പ്രഥമൻ (palada payasam). പേര് പോലെ തന്നെ പാലിലാണ് ഇത് ഉണ്ടാക്കുന്നത്. അട ഇതിലെ പ്രധാന ചേരുവയാണ്. ശർക്കര ഇതിൽ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത.
read more: palada payasam
സേമിയ പായസം (Semiya Payasam)
സേമിയ പായസവും (Semiya Payasam) ഓണസദ്യയുടെ ഭാഗമായി ഉണ്ടാക്കാറുണ്ട്.
read more: Semiya Payasam
പപ്പടം (Papadam)
പപ്പടം (Papadam) ഓണസദ്യയിൽ മറ്റൊരു വിഭവമാണ്. ചോറും ഒഴിച്ച് കറിയും പപ്പടവും ചേർത്തതാണ് കഴിക്കാറുള്ളത്.
read more: Papadam
ശർക്കര ഉപ്പേരി (Sarkara Varatti )
ശർക്കര ചേർത്തുണ്ടാക്കുന്ന മറ്റൊരു മധുരമുള്ള വിഭവമാണ് ശർക്കര ഉപ്പേരി (Sarkara Varatti).
കായ വറുത്തത് (Banana Chips)
കേരളത്തിലെ പ്രധാന സ്നാക്സുകളിലൊന്നാണ് കായ വറുത്തത് (Banana Chips). മറ്റു വിഭവങ്ങളോടൊപ്പം കായ വറുത്തതും സദ്യയിൽ ഇലയിൽ വിളമ്പാറുണ്ട്.