അമ്മച്ചി കൊട്ടാരം (Ammachi Kottaram) lucifer malayalam movie location


നിരവധി സിനിമകളിൽ നിങ്ങൾ അമ്മച്ചി കൊട്ടാരം (Ammachi Kottaram) കണ്ടിട്ടുണ്ടാവും. പല സിനിമകളിലും പല പേരുകളിൽ പല രീതിയിലായിരിക്കാം ഈ കൊട്ടാരം കണ്ടിട്ടുള്ളത്.  

അമ്മച്ചി കൊട്ടാരം (Ammachi Kottaram) ത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏതാണ്ട് ഇരുന്നൂറോ അതിലധികമോ വർഷം പഴക്കമുള്ള ഒരു കൊട്ടാരമാണിത്.

ഇടുക്കിയിലെ അതിമനോഹരമായ കാഴ്ചകൾ നിരവധി മലയാള സിനിമകളിലായി ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഇടുക്കിയിലെ ലൊക്കേഷനുകളെ കുറിച്ച് വിശദമായി വായിക്കാം.

Read More: malayalam movie locations

ലൂസിഫറിലെ കൊട്ടാരം (lucifer malayalam movie)

സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല . ലൂസിഫർ (lucifer malayalam movie) സിനിമയിലെ ഏറ്റവും പ്രശസ്തമായ ഡയലോഗാണിത്. അതുപോലെ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗവും ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ലൂസിഫറിലെ ഒരു പ്രധാന സീനിലായി മോഹൻലാലിൻറെ സംഘടന രംഗങ്ങൾ ഇവിടെ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

സമ്മർ പാലസ്

തിരുവിതാംകൂർ രാജാക്കന്മാരുടെ സമ്മർ പാലസ് ആയിട്ടാണ് ഈ കൊട്ടാരം ഉപയോഗിച്ചിരുന്നത്. ഈ കൊട്ടാരത്തിന് സമ്മർ പാലസ് എന്ന പേരുമുണ്ട്.

ബ്രിട്ടീഷുകാരനായ സായിപ്പ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. അതിനാൽ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലെ വ്യത്യസ്തമായിട്ടുള്ള കാഴ്ചകളും അതോടൊപ്പം കേരളത്തിന്റെ കാഴ്ചകളും ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും.

അമ്മച്ചി കൊട്ടാരം (Ammachi Kottaram)

അക്കാലഘട്ടത്തിൽ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ ഭാര്യമാരെ അമ്മച്ചിമാർ എന്ന് പേരുമുണ്ടായിരുന്നു. ആ പേരിൽ നിന്നാണ്  ഈ കൊട്ടാരത്തിലെ അമ്മച്ചി കൊട്ടാരം (Ammachi Kottaram) എന്ന പേര് ലഭിച്ചത്.

രാജാക്കന്മാർക്കും അവരുടെ സേവകർക്കും ഒക്കെ താമസിക്കാൻ പാകത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ വിശാലമായ കൊട്ടാരമാണിത്. ഏതാണ്ട് 25 ഏക്കർ സ്ഥലത്താണ് കൊട്ടാരം സ്ഥാപിച്ചിരിക്കുന്നത്.

ആഡംബരത്തോടെ നിലനിന്നിരുന്ന കൊട്ടാരത്തിന്റെ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

എങ്ങനെ എത്തിച്ചേരാം അമ്മച്ചി കൊട്ടാരം

കുട്ടിക്കാനത്ത് നിന്നും ഒന്നര കിലോമീറ്റർ ദൂരം കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

Previous
Next Post »