കോടഞ്ഞിന്റെ മനോഹരമായ കാഴ്ചകളാണ് വയലടയിൽ (Vayalada) കാണാൻ സാധിക്കുന്നത്. പച്ചപ്പിന് മുകളിലൂടെ കോടമഞ്ഞ് ഒഴുകി നീങ്ങുന്നത് ഇവിടെ നിന്നുള്ള ഏറ്റവും മനോഹരമായ കാഴ്ചകൾ ഒന്നാണ്.
കോഴിക്കോട് ജില്ലയിലാണ് (Kozhikode) ഈ മനോഹരമായ മലയോരപ്രദേശം (Vayalada) സ്ഥിതി ചെയ്യുന്നത്.
നിരവധി മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്കായി കോഴിക്കോട് ജില്ലയിലുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.
Read More: Kozhikode travel
വയലട (Vayalada View Point)
പത്തനംതിട്ടയിലെ മലയോര പ്രദേശമായ ഗവിയുടെ കാഴ്ചകളുമായി സാമ്യം ഉള്ളതിനാവാം ഈ പ്രദേശത്തിന് കോഴിക്കോടിന്റെ ഗവി എന്ന പേര് ലഭിച്ചത്. മലബാറിന്റെ ഗവി എന്ന പേരും ഈ പ്രദേശത്തിലുണ്ട്.
ട്രക്കിംഗ് ഇഷ്ടമുള്ള സഞ്ചാരികളാണ് ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ എത്തുന്നത്. ട്രക്കിങ്ങിന് യോജിച്ച രീതിയിൽ മനോഹരമായ പച്ചപ്പുകൾക്കിടയിലൂടെയുള്ള പാതകൾ ഇവിടെ ധാരാളം കാണാൻ സാധിക്കും. മലമുകളിലേക്കുള്ള ഈ ട്രക്കിങ് പാതകളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.
വയലടയിലെ (Vayalada) പ്രധാന കാഴ്ചകൾ ഒന്നാണ് മുള്ളൻ പാറ.
മുള്ളൻ പാറ
എങ്ങനെ എത്തിച്ചേരാം വയലട (Vayalada)
കോഴിക്കോട് നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് വയലടയിലേക്ക്. ബാലുശ്ശേരിയാണ് വയലട സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥലം. ഇവിടെ നിന്നും ഏതാണ്ട് 12 കിലോമീറ്റർ ദൂരമുണ്ട് വയലടയിലേക്ക്. ബാലുശ്ശേരി വഴിയാണ് മിക്കവാറും സഞ്ചാരികളും വയലടയിൽ എത്തുന്നത്. അവിടെ നിന്നും ബസ്സുകളും മറ്റു വാഹനങ്ങളിലാണ് ഇവിടെ എത്തിച്ചേരാൻ സാധിക്കും.