മയ്യഴി അഥവാ മാഹി (Mayyazhi and mahe)



ഒരു കാലഘട്ടത്തിൽ ഫ്രഞ്ചുകാർ അടക്കിവാണിരുന്ന പ്രദേശമാണ് മയ്യഴി (Mayyazhi) അഥവാ മാഹി (mahe). ഫ്രഞ്ച് സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകളാണ് മാഹിയിലെ കാഴ്ചകളിലുള്ളത്.    

കണ്ണൂർ ജില്ലയ്ക്കടുത്തതായാണ് കേന്ദ്ര ഭരണ പ്രദേശമായ മാഹി (Mayyazhi) സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയുടെ (Pondicherry) അഥവാ ഇപ്പോഴത്തെ പുതുച്ചേരിയുടെ (puducherry) ഭാഗമാണ് മാഹി.

കേരളത്തിലെ മാഹി (mahe kerala)

ഫ്രഞ്ചുകാരാണ് മയ്യഴിക്ക് മാഹി എന്ന പേര് നൽകിയത്. ഫ്രഞ്ചുകാർ ഇന്ത്യയിലുണ്ടായിരുന്ന കാലഘട്ടത്തിൽ  കച്ചവടപരമായും മറ്റും വളരെ പ്രാധാന്യമുണ്ടായിരുന്ന ഇടമാണ് മാഹി.

ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും നിരന്തരം ഈ പ്രദേശത്തിന്റെ അവകാശത്തിനായി തർക്കത്തിലും സംഘർഷത്തിലും ഏർപ്പെട്ടിരുന്നു. മറ്റ് പലയിടങ്ങളിലും ആധിപത്യം നേടാൻ ബ്രിട്ടീഷുകാർക്ക് സാധിച്ചെങ്കിലും മാഹിയിൽ ഫ്രഞ്ചുകാരോട് എതിർത്തു നിൽക്കാൻ അവർക്കായില്ല.
കാലങ്ങളോളം മാഹി ഫ്രഞ്ചുകാരുടെ കീഴിലായിരുന്നു.

പിൽക്കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു നൽകിയെങ്കിലും ഫ്രഞ്ചുകാർ ഇവിടെ അധികാരത്തിൽ തുടർന്നു. വളരെക്കാലം നീണ്ടു നിന്ന സമരങ്ങൾക്കൊടുവിലാലാണ് മയ്യഴി ഫ്രഞ്ചുകാർ വിട്ടു നൽകിയത്.

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ(Mahe belong to Pondicherry) ഭാഗമാണ് മാഹി. പോണ്ടിച്ചേരിയാണ് പിൽക്കാലത്ത് പുതുച്ചേരി എന്ന പേരിൽ പ്രശസ്തമായത്.

നിരവധി വ്യത്യസ്തമായ കാഴ്ചകൾ (Mahe famous places) മാഹിയിൽ ഉണ്ട്.  

ടാഗോർ പാർക്ക് (Tagore Park)

മാഹിയിലെ സഞ്ചാരികൾക്ക് വിശ്രമിക്കുവാനും പുഴയുടെ കാഴ്ചകൾ കാണുവാനും സാധിക്കുന്ന മനോഹരമായ ഇടമാണ് ടാഗോർ പാർക്ക്. മാഹിയിലെ പ്രധാന കാഴ്ചകളിലൊന്നാണിത്.

ടാഗോർ പാർക്കിലെ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം.

Read More: Tagore Park

മാഹി കുന്നുകൾ (mahe hillock)

മയ്യഴി പുഴ (Mayyazhi river)

മാഹിയെ പ്രശസ്തമാക്കുന്നത് ഇതിലൂടെ ഒഴുകുന്ന മയ്യഴി പുഴയാണ്. ഒരു കാലഘട്ടത്തിൽ കച്ചവടത്തിലും വ്യാപാരത്തിനായുള്ള സഞ്ചാരത്തിലും വളരെ വലിയ പങ്ക് വഹിച്ചിരുന്ന പുഴയാണിത്.

മയ്യഴി പുഴയെക്കുറിച്ച് വിശദമായി വായിക്കാം.

Read More: Mayyazhi river

Mahe riverside walkway

മയ്യഴി പുഴയുടെ അരികിലൂടെ പുഴയിലെ കാറ്റ് ആസ്വദിച്ചുകൊണ്ട് നടക്കാവുന്ന നടപ്പാതയാണിത് (Mahe riverside walkway). കാഴ്ചകൾ കണ്ടിരിക്കാൻ നടപ്പാതകളിലെ വശങ്ങളിലായി ഇരിപ്പിടങ്ങളും ഉണ്ട്.

ഈ വിശാലമായ നടപ്പാതകളിലൂടെ നടന്നുകൊണ്ട് പുഴയുടെയും കടലിന്റെയും കാഴ്ചകൾ കാണാൻ സാധിക്കും.

എങ്ങനെ എത്തിച്ചേരാം മാഹി (how to reach mahe)

കണ്ണൂരിൽ നിന്നും മാഹിയിലേക്ക് 10 കിലോമീറ്റർ ദൂരമുണ്ട്. ടാക്സിയിലോ ബസ്സിലോ മറ്റു വാഹനങ്ങളിലോ മയ്യഴിയിൽ എത്തിച്ചേരാം.  ട്രെയിനിൽ വരുന്നവർക്ക് മാഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം.

Previous
Next Post »