മാവൂർ തണ്ണീർത്തടങ്ങൾ (Mavoor Wetlands)

 
കോഴിക്കോടിന്റെ (Kozhikode) വ്യത്യസ്തമായ കാഴ്ചകളിലൊന്നാണ് മാവൂർ തണ്ണീർത്തടങ്ങൾ അഥവാ മാവൂർ വെറ്റ്ലാൻഡ് (Mavoor Wetlands).

കോഴിക്കോടിന്റെ (Kozhikode) മറ്റ് കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.

മാവൂർ തണ്ണീർത്തടങ്ങൾ (Mavoor Wetlands)


പച്ചപ്പും വെള്ളവും  നിറഞ്ഞ മനോഹരമായ പ്രദേശമാണിത്. സഞ്ചാരികൾക്ക് കാഴ്ചകൾ കാണാനും വിശ്രമിക്കാനും ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണിത്.

വ്യത്യസ്തയിനത്തിലുള്ള മത്സ്യങ്ങൾ ഈ വെള്ളത്തിലായുണ്ട്. അതിനാൽ ഫിഷിങ്ങിന് യോജിച്ച പ്രദേശമാണിത്.

മഴക്കാലത്ത് ഇവിടുത്തെ കാഴ്ചകൾ (Mavoor Wetlands) അതിമനോഹരമാണ്. മുൻപ് ഈ പ്രദേശമാകെ നെൽപ്പാടങ്ങളായിരുന്നു. ഇപ്പോൾ ഇതൊരു തടാകം പോലെ തോന്നിക്കുന്ന രീതിയിലാണുള്ളത്.

എങ്ങനെ എത്തിച്ചേരാം മാവൂർ തണ്ണീർത്തടങ്ങൾ

കോഴിക്കോട് നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് മാവൂരിലേക്ക്. അവിടെ നിന്നും ബസ്സിലോ മറ്റു വാഹനങ്ങളിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്

Previous
Next Post »