മയ്യഴിപ്പുഴ (Mahé River)




മയ്യഴിയെ പ്രശസ്തമാക്കുന്നത് ഇതിലൂടെ വിശാലമായി ഒഴുകുന്ന പുഴയാണ്. മയ്യഴിയുടെ അഥവാ മാഹിയുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന മയ്യഴിപ്പുഴ (Mahé River).

ഫ്രഞ്ചുകാരുടെ കാലഘട്ടത്തിൽ ഈ പുഴയിലൂടെയാണ് വ്യാപാരത്തിനായുള്ള സാധനങ്ങളും മറ്റും വിനിമയം ചെയ്തിരുന്നത്. ഇത്തരത്തിൽ ചരിത്രപ്രധാനമായ പുഴയാണിത്.

മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (Mayyazhippuzhayude Theerangalil) എന്ന നോവലാണ് മയ്യഴിപ്പുഴയെ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാക്കിയത്.

എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (Mayyazhippuzhayude Theerangalil) എന്ന നോവലിനെക്കുറിച്ചും മയ്യഴിയുടെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം.

read more: Mayyazhippuzhayude Theerangalil

മയ്യഴിപ്പുഴ (Mahé River)

ഫ്രഞ്ചുകാർ ഈ പ്രദേശത്തിന്റെയും ഈ മയ്യഴിപ്പുഴ (Mahé River) യുടെയും കച്ചവട സാധ്യതകൾ മുന്നിൽ കണ്ടിട്ടാണ് ഇവിടെ അധികാരം സ്ഥാപിച്ചത്.

ബ്രിടീഷുകാർ മറ്റിടങ്ങളിലെല്ലാം അധികാരം സ്ഥാപിച്ചപ്പോഴും മാഹി ഫ്രഞ്ചുകാരുടെ കീഴിലായിരുന്നു. അതിനാൽ ചുറ്റുമുള്ള ഇടങ്ങൾ ബ്രിടീഷുകാരുടെയും പുഴയുടെ മറ്റു പ്രദേശങ്ങൾ ഫ്രഞ്ചുകാരുടെയുമായിരുന്നു. അതിനാൽ യൂറോപ്പിലെ ബ്രിട്ടന്റെയും ഫ്രാന്സിന്റെയും ഇടയിലുള്ള ഇംഗ്ലീഷ് ചാനലുമായി സാമ്യമുള്ളതിനാലാണ് മയ്യഴിപ്പുഴയെ ഇംഗ്ലീഷ് ചാനൽ എന്ന പേര് ലഭിച്ചത്.

Previous
Next Post »