തലശ്ശേരിയിലെ പലഹാരങ്ങൾ (thalassery snacks)

 





കേരളത്തിന്റെ രുചിയിലും വിഭവങ്ങളുടെ വൈവിധ്യത്തിലും വളരെ പ്രാധാന്യമുള്ളവയാണ് തലശ്ശേരിയിലെ പലഹാരങ്ങൾ (Thalassery Snacks). മലബാറിന്റെ വൈവിധ്യമാർന്ന നിരവധി പലഹാരങ്ങളും ഇതിലുണ്ട്.

എരിവും മധുരവും ഒക്കെയായി രുചിയിൽ വ്യത്യസ്തങ്ങളായ നിരവധി പലഹാരങ്ങളാണ് തലശ്ശേരിയിൽ കാണുവാൻ സാധിക്കുന്നത്.  എണ്ണിയാൽ തീരാത്ത ഈ പലഹാരങ്ങളുടെ നീണ്ട നിരയിൽ മലബാറിന്റെതു മാത്രമായ തനതു രുചികളുമുണ്ട്. കേരളത്തിലെ പ്രശസ്തമായ നിരവധി പലഹാരങ്ങളും (famous snack of Kerala) ഇവയിൽ കാണുവാൻ സാധിക്കും.

മലബാറിലെ രുചികൾ (Malabar cusine)


ചരിത്രപ്രധാനമായ സ്ഥലം ആയതിനാൽ തന്നെ ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും യൂറോപ്യൻ ശൈലിയും ഒക്കെ ഈ പലഹാരങ്ങളിൽ കാണുവാൻ സാധിക്കും. തലശ്ശേരിയിലെ (thalassery cousine)  വ്യത്യസ്തമായിട്ടുള്ള മലബാറിലെ (Malabar cusine)  രുചിയെ കുറിച്ച് കൂടുതലായി വായിക്കാം

Read more: Thalassery cousine

മലബാറിന്റെ നിരവധി പലഹാരങ്ങൾ മാത്രമല്ല കേരളത്തിലെ ആദ്യത്തെ ബേക്കറിയും തലശ്ശേരിയിൽ നിന്നാണ് ഉള്ളത് തലശ്ശേരി സ്ഥാപിച്ച റോയൽ ബിസ്ക്കറ്റ് ഫാക്ടറി ആണ് കേരളത്തിലെ ആദ്യത്തെ ബേക്കറി. കേരളത്തിലെ ആദ്യത്തെ കേക്കും തലശ്ശേരിയിൽ നിന്നാണ്. ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

Read more: Thalassery cake

തലശ്ശേരിയിലെ പലഹാരങ്ങൾ (thalassery snacks)


ഒട്ടനവധിയായ പലഹാരങ്ങൾ തലശ്ശേരിയുടെ രുചി വൈവിധ്യങ്ങളിലുണ്ട് (malabar snacks). ചട്ടിപ്പത്തിരി, ഉന്നക്കായ, കൈപ്പോള ഇത്തരത്തിൽ നിരവധി വിഭവങ്ങൾ ഇതിലുണ്ട്.

ചട്ടി പത്തിരി (chatti pathiri)

മലബാര്‍ വിഭവങ്ങളില്‍ പ്രധാനമാണ് ചട്ടി പത്തിരി (chatti pathiri). പേര് പോലെ ചട്ടിയില്‍ പാകം ചെയ്യുന്നതിനാലാകം ഇതിന് ചട്ടി പത്തിരി (chatti pathiri) എന്ന പേര് ലഭിച്ചത്. അതിശയ പത്തിരി (athishaya pathiri) എന്ന പേരും ഇതിനുണ്ട്. അടുക്കുടക്കായി പല പല ലെയരുകളില്‍ ഉള്ള ഈ പത്തിരിക്ക് അടുക്ക് പത്തിരി (adukku pathiri) എന്ന പേരുമുണ്ട്.

പല രീതിയില്‍ ഈ പത്തിരി ഉണ്ടാക്കുവാന്‍ സാധിക്കും. ഈ അടുക്കുകള്‍ അഥവാ ലെയരുകളില്‍ നിറയ്ക്കുന്ന വിഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. അതില്‍ നിന്നാണ് വ്യത്യസ്തമായ പത്തിരികള്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്നത്. ചിക്കന്‍ പോലുള്ള ഇറച്ചി വിഭവങ്ങളാണ് പ്രധാനമായും ഈ ലെയരുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ മധുരമുള്ള ചട്ടി പത്തിരികളും ഉണ്ട്.  മുട്ടയും നട്ട്സും ഒക്കെയാണ് മധുരമുള്ള ചട്ടി പത്തിരിയില്‍ നിറയ്ക്കുന്നത്.

ഉന്നക്കായ (Unnakaya)

തലശ്ശേരിയിലെ മറ്റൊരു മധുരമേറിയ പലഹാരമാണ് ഉന്നക്കായ (Unnakaya). നേന്ത്രപഴമാണ് ഉന്നക്കായ (Unnakaya) ഉണ്ടാക്കുന്നതിലെ പ്രധാന ചേരുവ. നേന്ത്രപ്പഴം നട്ടസ് പഞ്ചസാര ഇവയൊക്കെ മിക്സ് ചെയ്താണ് ഉന്നക്കായ ഉണ്ടാക്കുന്നത്. ഇതില്‍ വ്യത്യ്സ്തമായ ചേരുവകള്‍ ഉപയോഗിച്ചും ഈ പലഹാരം ഉണ്ടാക്കാവുന്നതാണ്.

കായ്പോള (Kaipola)

കേക്കിന്‌ സമാനമായ ഒരു നാടന്‍ പലഹാരമാണ് കായ്പോള (Kaipola). നേന്ത്രപ്പഴവും മുട്ടയുമാണ് ഈ പലഹാരത്തിലെ പ്രധാന ചേരുവകള്‍. മധുര പലഹാരമായ ഇതില്‍ നട്ട്സും മറ്റു ചേരുവകളും ഇതില്‍ സാധാരണയായി ചേര്‍ക്കാറുണ്ട്.

Previous
Next Post »