തലശ്ശേരി കേക്കും(thalassery cake history) കേരളത്തിലെ ആദ്യ ബേക്കറിയും




മലയാളികളുടെ രുചി പെരുമയിൽ വളരെ വലിയ സ്ഥാനമുണ്ട് തലശ്ശേരിക്ക് (Thalassery). പ്രശസ്തമായ തലശ്ശേരി ബിരിയാണി മാത്രമല്ല കേരളത്തിലെ ആദ്യത്തെ കേക്കും തലശ്ശേരിയിലേതാണ്.

കേരളത്തിൽ ആദ്യമായി കേക്ക് (first cake in kerala) ഉണ്ടാക്കുന്നത് തലശ്ശേരിയിലാണ്. കേരളത്തിലെ ആദ്യത്തെ ബേക്കറിയും (first bakery in kerala) തലശ്ശേരിയിലാണ്. ഒരു കാലഘട്ടത്തിൽ കേക്കുകളുടെ നാട് എന്നാണ് തലശ്ശേരി അറിയപ്പെടുന്നത്.

തലശ്ശേരിയുടെ രുചി വൈവിധ്യത്തിൽ കേക്കുകൾ മാത്രമല്ല ഒട്ടനവധി തനതായ നിരവധി പലഹാരങ്ങളുമുണ്ട് (Thalassery Snacks). അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read More: Thalassery Snacks

തലശ്ശേരി കേക്കും (thalassery cake history) മമ്പള്ളി ബാപ്പു (mambally bapu)


ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കായി ബ്രഡ്, ബിസ്കറ്റ് ഇവയൊക്കെ വലിയ രീതിയിൽ കച്ചവടം നടത്തിയിരുന്ന ബിസിനസ്സുകാരനായിരുന്നു മമ്പള്ളി ബാപ്പു (mambally bapu). അദ്ദേഹം ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിൽ  പ്രാഗല്ഭ്യം നേടിയ വ്യക്തിയായിരുന്നു അങ്ങനെയാണ് അദ്ദേഹം ഇന്ത്യയിൽ ആദ്യമായി ഒരു ബേക്കറി എന്ന് സംരംഭത്തിന് കുറിച്ച് ആലോചിക്കുന്നത്. ഏതാണ്ട് നാല്പതിൽ പരം വ്യത്യസ്തമായ വിഭവങ്ങളുമായി  1880 ലാണ് ആദ്യമായി തലശ്ശേരിയിൽ ഒരു ബേക്കറി അദ്ദേഹം സ്ഥാപിക്കുന്നത്.

റോയൽ ബിസ്ക്കറ്റ് ഫാക്ടറി (Royal Biscuit Factory)എന്നായിരുന്നു അതിന്റെ പേര്.

അകാലഘട്ടത്തിൽ തലശ്ശേരിയിലുണ്ടായിരുന്ന പ്രശസ്തനായ ഒരു ഇംഗ്ലീഷുകാരനായിരുന്നു ബ്രൗൺ (Brown). അഞ്ചരക്കണ്ടിയിൽ  ഒരു കറുവപ്പട്ട തോട്ടത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഒരിക്കൽ ബ്രൗൺ (Brown)  മമ്പള്ളി ബാപ്പു (mambally bapu)നെ കാണുകയും ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു കേക്ക് അദ്ദേഹത്തിന് നൽകുകയും ചെയ്തു. ഇതുപോലൊരു കേക്ക് ഉണ്ടാക്കി നൽകാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അദ്ദേഹം ശ്രമിക്കാം എന്ന് പറയുകയും പിന്നീട് ബ്രൗൺ (Brown)  മമ്പള്ളി ബാപ്പു (mambally bapu) വിനെ കാണുമ്പോൾ  അദ്ദേഹത്തെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം നൽകിയ കേക്കിനോട് സാമ്യമുള്ള രീതിയിൽ മനോഹരമായ ഒരു കേക്ക് ഉണ്ടാക്കി നൽകുകയും ചെയ്തു. ഇത്തരത്തിലാണ് കേരളത്തിലെ ബേക്കറിയുടെയും കേക്കിന്റെയും ചരിത്രം ആരംഭിക്കുന്നത്.

നിരവധി വ്യത്യസ്തമായ ബേക്കറി വിഭവങ്ങൾ തലശേരിയുടേതായിട്ടുണ്ട്.


Previous
Next Post »