ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ് (herman gundert bungalow)



തലശ്ശേരിയിലെ സാംസ്കാരികപരമായ കാഴ്ചകളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇവിടെ സ്ഥിതിചെയ്യുന്ന ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ് (herman gundert bungalow). ജർമൻ ഭാഷ പണ്ഡിതനായ  ഹെർമൻ ഗുണ്ടർട്ട് (Hermann Gundert) പേരിലാണ് ഈ ബംഗ്ലാവ്  പ്രശസ്തമാകുന്നത്.

ആദ്യമായി ഇംഗ്ലീഷ് മലയാളം നിഘണ്ടു (first Malayalam English dictionary) എഴുതിയ വ്യക്തിയാണ് ഹെർമൻ ഗുണ്ടർട്ട് (Hermann Gundert). അദ്ദേഹം മലയാളഭാഷക്കായി നൽകിയ സംഭാവനകൾ വളരെ വലുതാണ്.

Read more: thalassery travel

ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ്  (herman gundert bungalow)


ഇല്ലിക്കുന്നിലാണ് ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ഇല്ലിക്കുന്ന് ബംഗ്ലാവ് എന്ന പേരും ഈ ബംഗ്ലാവിനുണ്ട്.

മലയാള ഭാഷയിലായി നിരവധി പുസ്തകങ്ങൾ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ മലയാള ഭാഷ വ്യാകരണ പുസ്തകം വളരെ പ്രശസ്തമാണ്.

മലയാള ഭാഷയിൽ മാത്രമല്ല മറ്റു നിരവധി ഭാഷകളിലും അഗാധമായ പാണ്ഡിത്യവും ഹെർമൻ ഗുണ്ടർട്ടിനുണ്ടായിരുന്നു. ഏതൊരു ഭാഷയും  വളരെ വേഗത്തിൽ പഠിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മലയാളത്തിലെ ആദ്യത്തെ പത്രമാണ് രാജ്യസമാചാരം (rajyasamacharam). മലയാളത്തിൽ ആദ്യമായി ഒരു പത്രം അവതരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നത് ഹെർമൻ ഗുണ്ടർട്ടാണ്.

മലയാളത്തിലെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാഗമായി അദ്ദേഹം സ്ഥാപിച്ച അച്ചടിശാലകളും കേരളത്തിന്റെ ചരിത്രത്തിൽ വളരെ വലിയ പ്രധാന്യമുണ്ട്.

എങ്ങനെ എത്തിച്ചേരാം ഗുണ്ടർട്ട് ബംഗ്ലാവ് (how to reach)

തലശ്ശേരിയിൽ നിന്നും നാല് കിലോമീറ്റർ ദൂരമുണ്ട് ഗുണ്ടർട്ട് ബംഗ്ലാവിലേക്ക്. കണ്ണൂരിൽ നിന്നും 20 കിലോമീറ്റർ ദൂരവും ഉണ്ട്. കണ്ണൂരിൽ നിന്ന് തലശ്ശേരിയിൽ നിന്നും ടാക്സിയിലോ ഓട്ടോയിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.

Previous
Next Post »