തലശ്ശേരിയിലെ വിഭവങ്ങൾ (Thalassery cuisine)


പറഞ്ഞാൽ തീരാത്തത്ര ഒട്ടനവധി രുചി വൈവിധ്യങ്ങളാണ് തലശ്ശേരിയിലുള്ളത് (Thalassery cuisine). മലബാറിന്റേത് മാത്രമായ നാടൻ വിഭവങ്ങൾ (malabar cuisine) ഇതിൽ കാണുവാൻ സാധിക്കും. വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ വിവിധങ്ങളായ രീതികളാണ് തലശ്ശേരിയുടെ ഭക്ഷണവൈവിധ്യത്തിലും കാണാൻ സാധിക്കുന്നത്

പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരുമൊക്കെ ഒരു കാലഘട്ടത്തിൽ തലശ്ശേരിയിൽ ഇവിടെ കച്ചവടത്തിന് എത്തിയിരുന്നതിനാൽ അവരുടെ വിവിധങ്ങളായ ഭക്ഷണരീതികളും (Thalassery cuisine) ഇവിടത്തെ വിഭവങ്ങളിൽ കാണാൻ സാധിക്കും.

രുചി പെരുമയിൽ മാത്രമല്ല നിരവധി മനോഹരമായ കാഴ്ചകൾ കൊണ്ടും പ്രശസ്തമാണ് തലശ്ശേരി. ഈ പ്രദേശത്തിന്റെ  മറ്റു പ്രത്യേകതകളെക്കുറിച്ചും തലശ്ശേരിയിലെ വ്യത്യസ്തമായ കാഴ്ചകളെകുറിച്ചും വിശദമായി വായിക്കാം.

Read more Thalassery travel

തലശ്ശേരിയിലെ വിഭവങ്ങൾ (Thalassery cuisine)


തലശ്ശേരിയിലെ ഈ വിഭവങ്ങൾ  (Thalassery cuisine) മലബാർ വിഭവങ്ങൾ എന്ന പേരിലും പ്രശസ്തമാണ്. മലബാറിലെ തനി നാടൻ വിഭവങ്ങൾ (malabar cuisine) തന്നെയാണ് തലശ്ശേരി പ്രധാനമായും ലഭിക്കുന്ന വിവിധ വിഭവങ്ങൾ.

തലശ്ശേരിയിൽ ഏറ്റവും പ്രശസ്തമായ തലശ്ശേരി ബിരിയാണി (Thalassery biryani) മുതൽ തലശ്ശേരി മാത്രമായ നിരവധി പലഹാരങ്ങൾ വരെ ഇതിൽ കാണുവാൻ സാധിക്കും.

തലശ്ശേരി ബിരിയാണി (Thalassery biryani)

തലശ്ശേരി എന്ന പേര് പോലെ തന്നെ പ്രശസ്തമാണ് തലശ്ശേരി ബിരിയാണി (Thalassery biryani). ഒരു സ്ഥലത്തിൻറെ പേരിനേക്കാൾ കൂടുതൽ പ്രശസ്തി ആ സ്ഥലത്തെ പ്രധാന വിഭവത്തിന് ഉണ്ടാകുമ്പോൾ തന്നെ അതിൻറെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും.

കേരളത്തിൽ മറ്റൊരിടത്തും കിട്ടാത്ത രീതിയിലുള്ള വൈവിധ്യമാർന്ന  രുചിക്കൂട്ടാണ് തലശ്ശേരി ബിരിയാണിയിലുള്ളത് (Thalassery biryani) . മറ്റു പല ബിരിയാണിയിൽ നിന്നും തലശ്ശേരി ബിരിയാണിയെ വ്യത്യസ്തമാക്കുന്ന നിരവധി പ്രത്യേകതകൾ ഉണ്ട്.

ബിരിയാണിയിൽ ചേർക്കുന്ന ചേരുവകൾ മുതൽ അത് പാകം ചെയ്യുന്ന രീതി വരെ ഇതിൽ വ്യത്യസ്തമാണ്. ഈ വ്യത്യസ്തതകൾ ആകാം തലശ്ശേരി ബിരിയാണിയെ ഏറ്റവുമധികം പ്രശസ്തമാക്കുന്നത്.

തലശ്ശേരി ബിരിയാണിയെ കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം.

Read more: Thalassery biryani

തലശ്ശേരി കേക്കും ബേക്കറിയും (thalassery cake)

കേരളത്തിലെ ആദ്യത്തെ ബേക്കറി തലശ്ശേരിയിലാണ് സ്ഥാപിക്കുന്നത്. കേരളത്തിൽ ആദ്യമായി കേക്ക് ഉണ്ടാക്കുന്നതും തലശ്ശേരിയിലാണ്. തലശ്ശേരിയിലെ ഈ ബേക്കറിയെക്കുറിച്ച് കേക്കിന്റെ കഥകളെക്കുറിച്ച് വിശദമായി വായിക്കാം.

Read more: Thalassery cake

തലശ്ശേരി പലഹാരങ്ങൾ (Thalassery Snacks)

തലശ്ശേരിയുടെയും മലബാറിന്റെയും വ്യത്യസ്തമായ നിരവധി പലഹാരങ്ങൾ ഇവിടെ കാണുവാൻ സാധിക്കും എരിവും പുളിയും മധുരവും ഒക്കെയായി മലബാറിന്റെ തനിമയുള്ള വിഭവങ്ങളാണ് ഇവിടെ ഉള്ളത്. ഉന്നക്കായ,ചട്ടിപ്പത്തിരി ഇത്തരത്തിൽ നിരവധി വിഭവങ്ങൾ ഇതിലുണ്ട്. മലബാറിന്റെ നാടൻ വിഭവങ്ങളെകുറിച്ച് കൂടുതലായി വായിക്കാം.

Read more:Thalassery Snacks

Previous
Next Post »