കേരളത്തിൻറെ രുചി വൈവിധ്യത്തിൽ നിരവധി ബിരിയാണികൾ ഉണ്ട്. എന്നാൽ അവയെല്ലാം തന്നെ തലശ്ശേരി ബിരിയാണിക്ക് (Thalassery biryani) പകരമാകില്ല എന്നുള്ളിടത്താണ് തലശ്ശേരി ബിരിയാണിയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. മറ്റു രുചിക്കൂട്ടുകൾക്ക് വെല്ലുവിളിക്കാൻ പോലും സാധിക്കാത്ത വിധം കേരളത്തിലെ ഏറ്റവും മികച്ച ബിരിയാണി എന്ന് പറയാവുന്ന ബിരിയാണിയാണ് തലശ്ശേരി ബിരിയാണി (Thalassery biryani).
തലശ്ശേരി ബിരിയാണിയുടെ പ്രത്യേകതകൾ നിരവധിയാണ്.
Read more: Thalassery cuisine
മലബാറിന്റെ തലശ്ശേരി ബിരിയാണി (Thalassery biryani)
തലശ്ശേരി ബിരിയാണിയുടെ പ്രത്യേകതകൾ (Thalassery biryani) നിരവധിയാണ്. ബിരിയാണിയുടെ ചേരുവകൾ മുതൽ അവയുടെ പാചക രീതിയിൽ വരെ ഈ വ്യത്യസ്തതകൾ ഉണ്ട്. അതിനാൽ മറ്റു ബിരിയാണിയുമായി രുചിയിൽ മുന്നിട്ടുനിൽക്കുവാൻ തലശ്ശേരി ബിരിയാണിക്ക് സാധിക്കുന്നത്.
സാധാരണ ബിരിയാണിയും തലശ്ശേരി ബിരിയാണിയും വ്യത്യസ്തമാക്കുന്നത് അതിൽ ഉപയോഗിക്കുന്ന ജീരകശാല അരിയാണ്. സാധാരണ മറ്റു ബിരിയാണികളിലെല്ലാം ബസ്മതി പോലുള്ള അരികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ ബിരിയാണിയിൽ ഉപയോഗിക്കുന്നത് ജീരകശാല അരിയാണ്. തലശ്ശേരി ബിരിയാണിയുടെ രുചിയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമാണിത്.
ദം ബിരിയാണികളിൽ പ്രധാനമാണ് തലശ്ശേരി ബിരിയാണി. അതായത് ചിക്കനും മറ്റു മസാലകളും വേവിച്ചശേഷം അതിനെ അരിയുമായി ചേർത്ത് ഒരുമിച്ചിട്ട് വേവിക്കുന്നു.അതിന് പുറത്തായി അടപ്പുവെച്ച് അടച്ച് അതിന് മുകളിൽ കനലുകൾ വിതറുന്നു. ഇത്തരത്തിലാണ് തലശ്ശേരി ബിരിയാണി തയ്യാറാക്കുന്നത്.
കേരളത്തിലും ഇന്ത്യയിലുമായി നിരവധി ബിരിയാണികൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ തലശ്ശേരി ബിരിയാണിക്ക് പകരക്കാരൻ ആകുന്നില്ല .കാരണം അവയ്ക്കൊന്നും നേടുവാൻ കഴിയാത്ത വ്യത്യസ്തമായ രുചി വൈവിധ്യമാണ് തലശ്ശേരിയിലെ ഈ ബിരിയാണി പെരുമയ്ക്കുള്ളത്.