തലശ്ശേരി (Thalassery)

 

കണ്ണൂർ ജില്ലയിലാണ് തലശ്ശേരി (Thalassery) സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയിലായി മനോഹരങ്ങളായ വിവിധങ്ങളായ ഒട്ടേറെ കാഴ്ചകളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read More: kannur travel

പോർച്ചുഗീസുകാരും ഡച്ചു കാര്യം ഇംഗ്ലീഷുകാരും ഒക്കെ ഒരുകാലത്ത് വാണിജ്യത്തിനായി ഉപയോഗിച്ചിരുന്ന പ്രദേശമാണ് തലശ്ശേരി (Thalassery).  ഇത്തരത്തിലുള്ള വിവിധ സംസ്കാരങ്ങളുടെ സമന്വയമാണ് തലശ്ശേരിയിൽ കാണാൻ സാധിക്കുന്നത്.

കേരളത്തിലെ പാരീസ് എന്ന പേരും (Paris of Kerala) തലശ്ശേരിക്കുണ്ട്.

കേരളത്തിൽ ചരിത്രപരമായും സാംസ്കാരികപരമായും വളരെ പ്രാധാന്യമുള്ള ഇടമാണ് തലശ്ശേരി.

സഞ്ചാരികൾക്കായി നിരവധി മനോഹരമായ കാഴ്ചകൾ തലശ്ശേരിയിൽ ഉണ്ട്.

തലശ്ശേരി കോട്ട (Thalassery Fort)

തലശ്ശേരിയിലെ പ്രധാന കാഴ്ചകൾ ഒന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന തലശ്ശേരി കോട്ട (Thalassery Fort).

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലാണ് ഈ കോട്ട നിർമ്മിക്കുന്നത്. വളരെ വലിയ പ്രത്യേകതകൾ ഉള്ള കോട്ടയാണിത്.

സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്നതിന് ഭാഗമായിട്ടാണ് ഈ കോട്ട ആദ്യ കാലഘട്ടത്തിൽ പണികഴിപ്പിച്ചത് പിന്നീട് ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ഇവ ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നു.

തലശ്ശേരി കോട്ടയെ കുറിച്ച് വിശദമായി വായിക്കാം

Read More : Thalassery Fort


തലശ്ശേരി സർക്കസ്  (thalassery circus)


ക്രിക്കറ്റും കേക്കും കഴിഞ്ഞാൽ മറ്റൊരു വലിയ പെരുമയും തലശ്ശേരിക്കുണ്ട്. മലയാളികൾക്ക് മുൻപിൽ സർക്കസ് (thalassery circus) എന്ന അത്ഭുതം ആദ്യമായി അവതരിപ്പിക്കുന്നതും തലശ്ശേരിയിലാണ്.

കേരളത്തിൽ സർക്കസിന് തുടക്കം കുറിച്ച വ്യക്തിയാണ് കീലേരി കുഞ്ഞിക്കണ്ണൻ. അദ്ദേഹമാണ് സർക്കസ് എന്ന അതിശയകരമായ കലാരൂപം കേരളത്തിൽ അവതരിപ്പിച്ചത്.

ഇന്ത്യയിലും മറ്റിടങ്ങളിലും അവതരിപ്പിച്ചിരുന്ന സർക്കസ് ഐറ്റങ്ങളിൽ നിന്നും വിഭിന്നമായ ഐറ്റങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം.

തലശ്ശേരിയുടെ ഈ സർക്കസ് പെരുമയെക്കുറിച്ച് വായിക്കാം.

read more: thalassery circus

തലശ്ശേരി ക്രിക്കറ്റ് (Thalassery cricket)

തലശ്ശേരിയിലാണ് (Thalassery cricket) ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളിക്ക് തുടക്കം കുറിക്കുന്നത്. അതിന് മുൻപേ ഇന്ത്യയിൽ ബോംബെ പോലുള്ള ഇടങ്ങളിൽ ക്രിക്കറ്റ് കളിയുണ്ടായിരുന്നെകിലും അവയൊക്കെ ബ്രിട്ടീഷുകാർക്കോ രാജാക്കന്മാർക്കോ വേണ്ടിയുള്ളതായിരുന്നു.  ഇന്ത്യക്കാരായ സാധാരണക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയത് തലശ്ശേരിയിലാണ്. ബ്രിട്ടീഷുകാരനായ ആർതർ വെല്ലസ്ലിയാണ് (Arthur Wellesley) കേരളത്തിൽ ക്രിക്കറ്റിന് തുടക്കം കുറിക്കുന്നത്.

തെലിച്ചേരി ക്രിക്കറ്റ് ക്ലബ് (Tellicherry Cricket Club) എന്ന പേരിൽ ഒരു ക്രിക്കറ്റ് ക്ലബ് ആദ്യമായി ഇന്ത്യയിൽ (First cricket club in Kerala) ആരംഭിക്കുന്നതും തലശ്ശേരിയിലാണ്.

Read More : Thalassery cricket

 വെല്ലസ്ലി ബംഗ്ലാവ് (Wellesley Bungalow)

കേരളത്തിൻറെയും ഇന്ത്യയുടേയും ക്രിക്കറ്റിന്റെ ചരിത്രത്തിൽ അതി പ്രധാന സ്ഥാനമുള്ള  ഇംഗ്ലീഷുകാരനായ ആർതർ വെല്ലസ്ലി (Arthur Wellesley) യുടെ പേരിലുള്ള ബംഗ്ലാവാണ്  വെല്ലസ്ലി ബംഗ്ലാവ് (Wellesley Bungalow) .

ഇന്ത്യയിൽ  ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ചത്തിന്റെ പെരുമയുള്ള  സ്ഥലമാണ് തലശ്ശേരി. ഇന്ത്യക്കാർ പങ്കെടുക്കുന്ന  ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയിൽ ആദ്യമായി നടത്തുന്നതും തലശ്ശേരിയിലാണ്.

അതിന് തുടക്കം കുറിച്ച ആർതർ വെല്ലസ്ലിയുടെ ബംഗ്ലാവിലെ കാഴ്ചകളെക്കുറിച്ച് വായിക്കാം.
 

read more: Wellesley Bungalow

തലശ്ശേരി  കേക്ക് (thalassery cake history)

കേരളത്തിൽ ആദ്യമായി കേക്ക് (first cake in kerala) ഉണ്ടാക്കുന്നത് തലശ്ശേരിയിലാണ്. കേരളത്തിലെ ആദ്യത്തെ ബേക്കറിയും (first bakery in kerala) തലശ്ശേരിയിലാണ്.

തലശ്ശേരിയിലെ ബ്രിട്ടീഷുകാർക്കായി ബേക്കറി വിഭവങ്ങളായ ബ്രഡ്, ബിസ്കറ്റ് ഇവയൊക്കെ കച്ചവടം നടത്തിയിരുന്ന  മമ്പള്ളി ബാപ്പു (mambally bapu)വാണ് കേരളത്തിൽ  ആദ്യമായി ഒരു ബേക്കറി തലശ്ശേരിയിൽ സ്ഥാപിക്കുന്നത്. 1880ൽ സ്ഥാപിച്ച റോയൽ ബിസ്ക്കറ്റ് ഫാക്ടറി (Royal Biscuit Factory) കേരളത്തിലെ ആദ്യത്തെ ബേക്കറിയാണ്.

Read More : thalassery cake

ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവ്  (herman gundert bungalow)

ആദ്യത്തെ ഇംഗ്ലീഷ് മലയാളം നിഘണ്ടു തയ്യാറാക്കിയ പ്രശസ്തനായ ജർമ്മൻ കാരനായ ഹെർമൻ ഗുണ്ടർട്ട് വസിച്ചിരുന്ന സ്ഥലമാണ് തലശ്ശേരി. അദ്ദേഹത്തിൻറെ ബംഗ്ലാവ് തലശ്ശേരിയിൽ കാണുവാൻ സാധിക്കും.

നിരവധി ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്ന ഹെർമൻ ഗുണ്ടർട്ട് മലയാള വ്യാകരണം പോലുള്ള ഭാഷ പുസ്കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള ഭാഷയിലെ ആദ്യത്തെ പത്രമാണ് രാജ്യസമാചാരം (rajyasamacharam) പ്രസിദ്ധീകരിക്കുന്നത് ഹെർമൻ ഗുണ്ടർട്ടാണ്.

Read more: herman gundert bungalow

എങ്ങനെ എത്തിച്ചേരാം തലശ്ശേരി

കണ്ണൂരിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് തലശ്ശേരിയിലേക്ക്. കണ്ണൂരിൽ നിന്നും ബസ്സുകൾ ലഭ്യമാണ്. മറ്റു വാഹനങ്ങളിലും ടാക്സികളിലും തലശ്ശേരിയിൽ എത്തിച്ചേരാൻ സാധിക്കും.

Previous
Next Post »