തലശ്ശേരി ക്രിക്കറ്റ് (Thalassery cricket)


ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളിക്ക് തുടക്കം കുറിക്കുന്നത് കേരളത്തിലെ (Kerala) തലശ്ശേരിയിലാണ് (Thalassery cricket).

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് (cricket) ആരംഭിക്കുന്നത്. അക്കാലഘട്ടത്തിൽ ക്രിക്കറ്റ് കളിയുടെ പ്രധാന ആസ്ഥാനം തലശ്ശേരിയായിരുന്നു (Thalassery).

read more: Thalassery travel guide

തലശ്ശേരി ക്രിക്കറ്റ് (Thalassery cricket history)


ആദ്യമായി ഇന്ത്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്രിക്കറ്റ് മത്സരങ്ങൾ (first cricket match india) നടത്തിയത് തലശ്ശേരിയിലാണ്.

ആ കാലഘട്ടത്തിൽ ബോംബെയിലും മറ്റുമായി ക്രിക്കറ്റ് ഗ്രൌണ്ടുകൾ ഉണ്ടായിരുന്നെങ്കിലും അവയിലെല്ലാം കളിച്ചിരുന്നത് ഇംഗ്ലീഷുകാരും അല്ലെങ്കിൽ രാജകുടുംബത്തിലെ ഉന്നതർ ഒക്കെ ആയിരുന്നു. ഇന്ത്യക്കാരനായ ഒരു സാധാരണക്കാരൻ ആദ്യമായി ക്രിക്കറ്റ് കളിക്കുന്നത് തലശ്ശേരിയിലാണ്.

ബ്രിട്ടീഷുകാരനായ ആർതർ വെല്ലസ്ലിയാണ് (Arthur Wellesley) കേരളത്തിൽ ക്രിക്കറ്റിന് തുടക്കം കുറിക്കുന്നത്. അക്കാലഘട്ടത്തിൽ തലശ്ശേരിയിലുണ്ടായിരുന്ന അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്നത് ഇവിടെയുള്ള മൈതാനങ്ങളിൽ ആയിരുന്നു. അത് കണ്ടു നിന്നിരുന്ന മലയാളികൾക്കൊക്കെ ഈ കളി ഒരു കൗതുകമായിരുന്നു. പിന്നീട് അവരും അദ്ദേഹത്തിന്റെ ഈ പുതിയ കളിയിൽ കൂടുകയും മത്സരങ്ങളിൽ ഭാഗമാവുകയും ചെയ്തു. കാലക്രമേണ വലിയ മത്സരങ്ങൾ നടക്കുകയും അങ്ങനെ തലശ്ശേരി ക്രിക്കറ്റിന്റെ ഒരു പ്രധാന ആസ്ഥാനമാവുകയും ചെയ്തു.

ഒരു ക്രിക്കറ്റ് ക്ലബ് ആദ്യമായി ഇന്ത്യയിൽ (First cricket club in Kerala) ആരംഭിക്കുന്നതും തലശ്ശേരിയിലാണ്. ടെലിചേരി (Tellicherry) എന്ന പേരാണ് ബ്രിട്ടീഷുകാർ തലശ്ശേരിക്ക് നൽകിയിരുന്നത്. തെലിച്ചേരി ക്രിക്കറ്റ് ക്ലബ് Tellicherry Cricket Club (TCC) എന്നായിരുന്നു അതിന്റെ പേര്. 

Previous
Next Post »