ഗവി (gavi)



ഗവി (gavi) യിലെ കാഴ്ചകളെക്കാൾ ഗവിയിലേക്കുള്ള സഞ്ചാര പാതയിലെ കാഴ്ചകളാണ് കൂടുതൽ പ്രത്യേകമായത്. ഗവി എത്തുമ്പോൾ എന്ത് കാണാമെന്നുള്ളതിനേക്കാൾ ഗവി (gavi) യിലൂടെയുള്ള സഞ്ചാരത്തിൽ എന്തൊക്കെ കാണണം എന്നുള്ളതിനാണ് ഈ സഞ്ചാരത്തിലെ ഏറ്റവും വലിയ പ്രത്യേകത.

പത്തനംതിട്ടയിലാണ് (pathanamthitta) ഗവി സ്ഥിതിചെയ്യുന്നത്. എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള വിനോദസഞ്ചാര കേന്ദ്രമാണിത്.

read more: Pathanamthitta travel

പത്തനംതിട്ടയിലെ  (pathanamthitta) കോന്നിയിലും എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള മനോഹരമായ സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read more: Konni Elephant Reserve

ഗവി ബോട്ട് സവാരി (gavi boating)

ഗവിയിൽ (gavi) എത്തുന്ന സഞ്ചാരികൾക്കായി ഇവിടെ ബോട്ട് സവാരിക്കുള്ള (gavi boating) സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വനത്തിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ബോട്ടിലൂടെയുള്ള സഞ്ചാരം വ്യത്യസ്തമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് നൽകുന്നത്

ട്രക്കിങ്ങിനുള്ള (trekking)  സൗകര്യവും ഗവിയിൽ ഒരുക്കിയിട്ടുണ്ട് വനപാതകൾക്കിടയിലൂടെയുള്ള ട്രക്കിംഗ് ഒരല്പം സാഹസികമാണ്. ഗവിയിലെ ഏലതോട്ടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുവാനും ഇതിലൂടെ സാധിക്കും.

ഗവിയിലെ കാഴ്ചകൾ കൂടുതലായി കാണിച്ചുതരുവാനും അതോടൊപ്പം അവയുടെ പ്രത്യേകതകൾ മനസ്സിലാക്കി തരുവാനുമായി ഇവിടെ പരിശീലനം ലഭിച്ച നിരവധി ഗൈഡുകളുടെ സഹായം ലഭ്യമാണ്

കേരളത്തിൽ തന്നെ വൈവിധ്യമാർന്ന നിരവധി സസ്യലതാദികളുടെയും ജന്തുജാലങ്ങളുടെയും ഇടമാണ് ഗവി. ഇവയൊക്കെ വിശദമായി കാണാൻ സാധിക്കുമെന്നുള്ളതും ഗവിയിലൂടെയുള്ള സഞ്ചാരത്തെ കൂടുതൽ മനോഹരമാക്കുന്നു

മലകളുടെയും പുൽമേടുകളുടെയും മനോഹരമായ കാഴ്ചകളാണ് ഗവിയിൽ ഉടനീളം കാണാൻ സാധിക്കുന്നത്

ഓർഡിനറി(Ordinary malayalam movie) എന്ന മലയാള സിനിമയിലൂടെയാണ് ഗവി വളരെ പ്രശസ്തമാകുന്നത്. 

read more: malayalam movie locations

ഗവിയിലേക്കുള്ള സഞ്ചാരത്തിനും ഗവിയിലെ കാഴ്ചകൾ കാണുന്നതിനും നിരവധി പാക്കേജുകൾ ലഭ്യമാണ്.

ഗവി സന്ദർശിക്കുന്നതിനു മുമ്പ് തന്നെ ഗവിയിലേക്കുള്ള പാസുകൾ എടുക്കേണ്ടതുണ്ട്. ഒരു ദിവസം 10 മുതൽ 30 വരെ വാഹനങ്ങൾക്ക് മാത്രമാണ് പാസുകൾ നൽകുന്നത്. വളരെ നിയന്ത്രിതമായ രീതിയിൽ മാത്രമാണ് ഇവിടെ വിനോദസഞ്ചാരം സൗകര്യം ഒരുക്കിയിരിക്കുന്നത്.

How to reach Gavi

കോട്ടയത്തുനിന്ന് ഏതാണ്ട് 130 ഓളം കിലോമീറ്റർ ദൂരമുണ്ട് ഗവി (Gavi) യിലേക്ക്.വള്ളക്കടവിൽ ആണ് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് ചെയ്യുന്നത് അവിടെ നിന്നും പ്രവേശന പാസുകൾ വാങ്ങിയാണ് ഗവിയിലേക്ക് സഞ്ചരിക്കേണ്ടത്.

Previous
Next Post »