തെന്മല എക്കോ ടൂറിസം (Thenmala Ecotourism)

 




കൊല്ലം ജില്ലയിലാണ് മനോഹരമായ ടൂറിസം പ്രദേശമായ തെന്മല സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി നിറഞ്ഞ മനോഹരമായ ഈ പ്രദേശത്താണ് തെന്മല എക്കോ ടൂറിസം (Thenmala Ecotourism).

കൊല്ലം ജില്ലയിലെ മറ്റൊരു മനോഹരമായ പ്രദേശമായ ചെന്തരുണി വന്യജീവി സങ്കേതവും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ മനോഹരമായ പ്രദേശങ്ങളെക്കുറിച്ച് കൂടുതലായി വായിക്കാം.

Read More: kollam travel

തെന്മല എക്കോ ടൂറിസം (Thenmala Ecotourism)


കാഴ്ചകൾ ആസ്വദിക്കുവാനും ഈ പ്രദേശത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കുവാനും സഞ്ചാരികൾക്ക് ഗൈഡുകളുടെ സഹായം ലഭ്യമാണ്.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഡ്വഞ്ചർ സോൺ

സഞ്ചാരികളിൽ പല തരക്കാരുണ്ട്. ഇതിൽ സാഹസികത ഇഷ്ടപ്പെടുന്ന ആളുകൾക്കായുള്ളതാണ് ഇവിടെയുള്ള അഡ്വഞ്ചർ സോൺ. പേര് പോലെ തന്നെ സാഹസികമായ നിരവധി പ്രവർത്തനങ്ങളാണ് ഇതിൽ ഉള്ളത്.

വനത്തിന് മുകളിലൂടെയുള്ള ഒരു നടപ്പാതയാണ് ഇവിടെയുള്ള എലിവേറ്റഡ് വാക്ക് വേ. സഞ്ചാരികൾക്ക് ഒരല്പം സാഹസികമായി തന്നെ നടന്നു കൊണ്ട് വനത്തിലെ വിവിധ കാഴ്ചകൾ ഇതിലൂടെ ആസ്വദിക്കുവാൻ സാധിക്കും. മൗണ്ടൻ ബൈക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാറകളിലൂടെ വലിഞ്ഞു കയറാവുന്ന രീതിയിലുള്ള റോക്ക് ലൈൻഡിങ് അതുപോലെ പെഡൽ ബോട്ടിംഗ് ഇത്തരത്തിൽ വ്യത്യസ്ത രസകരമായ നിരവധി സാഹസികമായ പ്രവർത്തനങ്ങൾ ഇവിടെയുണ്ട്.

വനത്തിന്റെ ഭംഗി ആസ്വദിക്കുവാൻ ലെഷർ സോൺ

മരത്തിൻറെ ഭംഗി മതിയാവോളം ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ ലെഷർ സോൺ ഉള്ളത്. ഇതിലെ ശില്പ ഉദ്യാനം വളരെ മനോഹരമാണ്. വിവിധ രീതിയിലുള്ള പ്രതിമകൾ ഇവിടെ കാണാൻ സാധിക്കും

പരപ്പാറ അണക്കെട്ട് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്. ഇതിൽ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്

മനസ്സിലൂടെയുള്ള മനോഹരമായ നടപ്പാതകളും മറ്റൊരു പ്രത്യേകതയാണ്. ഇവിടെയൊക്കെ സഞ്ചാരികൾക്ക് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്

Previous
Next Post »