കോന്നി ആനക്കൂട് (Konni Elephant Reserve)

 



കോന്നിയിലെ (konni) ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്നാണ് ഇവിടെയുള്ള ആനക്കൂട് (Konni Elephant Training Centre).

പത്തനംതിട്ടയിലെ (Pathanamthitta) കോന്നിയിലാണ് ഈ ആനത്തതാവളം സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണിത്. 

 read more: pathanamthitta travel 

പത്തനംതിട്ടയിലായി  (pathanamthitta)  വനത്തിലെ കാഴ്ചകളുള്ള മനോഹരമായ സ്ഥലങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഗവി (Gavi). വ്യത്യസ്തമായ കാഴ്ചകളുള്ള ഗവിയെക്കുറിച്ച് വിശദമായി വായിക്കാം.

Read more: Gavi travel

കോന്നി ആനക്കൂട് (Konni Elephant Reserve)


തടികൊണ്ട് നിർമ്മിച്ച വമ്പൻ ആനകൂടുകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മൂന്നോ നാലോ ആനകളെ ഉൾക്കൊള്ളാവുന്ന വിധം വിപുലമായ സൗകര്യങ്ങളോടു കൂടിയതാണ് ഈ ആനക്കൂടുകൾ (Konni Elephant Reserve). ചില വമ്പൻ കൂടുകളിൽ ഏതാണ്ട് ആറ് ആനകളെ വരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

കാട്ടിൽ നിന്ന് വാരിക്കുഴിയിൽ വീഴ്ത്തി കൊണ്ടുവരുന്ന ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങലായിരുന്നു ഒരു കാലഘട്ടം വരെ ഇവയൊക്കെ. രൂപത്തിലും വലിപ്പത്തിലും വ്യത്യാസമേറിയ ആനകളെ (Konni Elephant Reserve) ഇവിടെ കാണാൻ സാധിക്കും.

ആനകളെ കുറിച്ചുള്ള വിവിധ വിവരങ്ങൾ നൽകുന്ന വിശദമായ വസ്തുതകളോടെയുള്ള ഒരു എലിഫൻറ് മ്യൂസിയവും (Elephant museum) ഇവിടെ സ്ഥിതി ചെയ്യുന്നു. ആന വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നത് ഉപകരണങ്ങൾ ആനകളുടെ വ്യത്യസ്ത രീതിയിലുള്ള വിവിധ ശില്പങ്ങൾ ഇതൊക്കെ ഇവിടെ വിശദമായി കാണാൻ സാധിക്കും.

ആനകളെ പരിശീലിപ്പിക്കുന്ന രീതിയും ഇവിടെ വിശദമായി കാണാൻ സാധിക്കും.

ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആനപ്പുറത്ത് കയറി സഫാരി (elephant ride) നടത്തുവാൻ സാധിക്കും.

ഇത്തരത്തിൽ വിശദമായി ആനകളെ കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും സാധിക്കുന്ന കേരളത്തിലെ തന്നെ വിപുലമായ  ആനത്താവളമാണിത്.

എങ്ങനെ എത്തിച്ചേരാം (Konni Elephant Reserve)

പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ ദൂരമുണ്ട് കോന്നിയിലേക്ക്.

Previous
Next Post »