കൊല്ലം ജില്ലയിലായാണ് തെന്മല അണക്കെട്ട് (Thenmala Dam) സ്ഥിതി ചെയ്യുന്നത്. തെന്മല എക്കോ ടൂറിസവും ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചയാണ്.
തെന്മല എക്കോ ടൂറിസത്തെ കുറിച്ചും കൊല്ലം ജില്ലയിലെ മറ്റു മനോഹരമായ കാഴ്ചകളെ കുറിച്ചും വിശദമായി വായിക്കാം
Read More: kollam travel
തെന്മല ഡാം (Thenmala Dam)
കൊല്ലം ജില്ലയിലെ പ്രധാന നദികൾ ഒന്നായ കല്ലടയാറിലാണ് തെന്മല ഡാം (Thenmala Dam) നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന അണക്കെട്ടുകളിലൊന്നാണ് തെന്മല ഡാം.
ജലസേചന ആവശ്യങ്ങൾക്ക് നിർമ്മിച്ച അണക്കെട്ടുകളിൽ ഏറ്റവും വലുപ്പമുള്ള ഒന്നാണ് തെന്മല ഡാം.
മനോഹരമായ വനപ്രദേശിത്തിന് നാടുവിലായാണ് തെന്മല ഡാം സ്ഥിതി ചെയ്യുന്നത്. വനത്തിലുള്ള കാഴ്ചകൾ അതിമനോഹരമാണ്.
ഇവിടെനിന്നും വനത്തിലെ കാഴ്ചകൾ മുഴുവൻ ആസ്വദിക്കാൻ പാകത്തിലുള്ള പ്രദേശങ്ങളുണ്ട്.
സഞ്ചാരികൾക്കായി തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . വനപ്രദേശത്തിലെ ബോട്ടിംഗ് വളരെ വ്യത്യസ്തമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് നൽകുന്നത്.
How to reach
കൊല്ലത്തുനിന്നും ഏതാണ്ട് 66 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കൊല്ലത്തു നിന്നും ഇവിടേക്ക് ബസ്സുകളുണ്ട്. സഞ്ചാരികൾക്ക് ബസ്സിലോ ടാക്സിയിലോ മറ്റു വാഹനങ്ങളിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്