കൊല്ലം (kollam) ജില്ലയിലാണ് കുടുക്കത്ത് പാറ (Kudukkathu Para) സ്ഥിതി ചെയ്യുന്നത്.
തെന്മല പോലെ തന്നെ ഇതും എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ളതാണ്. തെന്മല എക്കോ ടൂറിസത്തെക്കുറിച്ചും കൊല്ലം ജില്ലയിലെ മറ്റു മനോഹരമായ പ്രദേശങ്ങളെക്കുറിച്ചും കൂടുതലായി വായിക്കാം.
Read more: kollam travel
കുടുക്കത്ത് പാറ (Kudukkathu Para)
കുടുക്കത്ത് പാറ (Kudukkathu Para) സമുദ്രനിരപ്പിൽ നിന്നും 850 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഈ പാറയുടെ ഏറ്റവും ഉയരം മുകളിൽ ഏറ്റവും വരെ ആർക്കും കയറാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഏതാണ്ട് 780 മീറ്ററോളം ഉയരം വരെ കയറാൻ സാധിച്ചിട്ടുണ്ട്.
ഇംഗ്ലീഷുകാരുടെ കാലം മുതൽക്ക് തന്നെ ഈ സ്ഥലം വളരെ പ്രശസ്തമായിരുന്നു. ഈ പാറയുടെ ഏറ്റവും ഉയരെ കയറുക എന്നുള്ള വളരെ സാഹസികമായ ഒരു കാര്യമായിരുന്നു. അതിനാൽ ഇംഗ്ലീഷുകാർ വളരെ വലിയ രീതിയിൽ ഈ സ്ഥലത്തിന് അവരുടെ ടൂറിസം മേഖലയിൽ പ്രാധാന്യം നൽകിയിരുന്നു.
അക്കാലങ്ങളിൽ റോപ്പുകളും മറ്റുമായി സാഹസികമായ മലകയറ്റം ആണ് നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ എക്കോ ടൂറിസത്തിന്റെ ഭാഗമായി പടവുകളൊക്കെ നിർമ്മിച്ചിട്ടുണ്ട്. മാത്രമല്ല സുരക്ഷ വേലിയും സഞ്ചാരികൾക്കായി നിർമ്മിച്ചിട്ടുണ്ട് . ഏതാണ്ട് മുന്നൂറിൽ അധികം പടവുകൾ ഇവിടെയുണ്ട് . അത് കേറി വേണം മുകളിലെത്താൻ. കയറ്റം സാഹസികമാണെങ്കിലും സുരക്ഷിതമാണ്.
ഒരൊറ്റ വേഗതയിൽ മുഴുവൻ പടവുകളും കയറി തീർക്കാൻ സാധിക്കില്ല. അതിനാൽ പലയിടങ്ങളിലും ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചിട്ടാവണം ഈ മലകയറ്റം.
കേരളത്തിന്റെയും തമിഴ്നാടിന്റെയും പലഭാഗങ്ങളും ഇവിടെ നിന്നു നോക്കിയാൽ കാണാൻ സാധിക്കും.
Ticket rate
ഇവിടെ പ്രവേശിക്കുന്നതിനായി എൻട്രി ഫീ ഉണ്ട്. വാഹനങ്ങൾക്കും എൻട്രി ഫീ ഉണ്ട്.
പ്രവേശന കവാടം കഴിഞ്ഞാൽ ഏതാണ്ട് ഒരു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചിട്ട് വേണം കുടുക്കത്ത് പാറയിലെത്താൻ. ഏതാണ്ട് ഓഫ് റോഡ് യാത്രയുടെ എല്ലാവിധ സാഹസികളും നൽകുന്നതാണ് ഈ വനത്തിലൂടെയുള്ള യാത്ര.
കൊല്ലത്തുനിന്നും ഇവിടേക്ക് ബസ്സുകൾ ലഭ്യമാണ്.