അടവി (Adavi) വേനൽച്ചൂടിലും വീശിയടിക്കുന്ന കുളിർമയുള്ള കാറ്റാണ്



വനക്കാഴ്ചകളുടെ എല്ലാവിധ മനോഹാരിതയും സാഹസികതയും ചേർന്നതാണ് അടവി(Adavi).  വേനൽച്ചൂടിലും കാട്ടിലൂടെ വീശിയടിക്കുന്ന കുളിർമയുള്ള കാറ്റാണ് അടവിയുടെ പ്രധാന പ്രത്യേകത.

പത്തനംതിട്ടയിൽ കോന്നിയിലായാണ് അടവി  (Adavi)  എക്കോ ടൂറിസം സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാഴ്ചകളുമായി  മറ്റു നിരവധി പ്രദേശങ്ങൾ കോന്നിയിലുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

read more : pathanamthitta travel

അടവിയിലെ മുള വീടുകൾ (adavi bamboo hut)

അടവിയിലെ മറ്റൊരു പ്രധാന പ്രത്യേകതയാണ് ഇവിടെയുള്ള മുള വീടുകൾ അഥവാ ബാംബൂ ഹട്ടുകൾ (adavi bamboo hut).

കാടിന് നടുവിലൂടെയുള്ള വഴിയിലൂടെയാണ് ഇവിടെ മുളവീടുകളിൽ എത്തേണ്ടത്. വഴിയിലൂടുള്ള സഞ്ചരിക്കുമ്പോൾ മുളവേലികൾ രണ്ടുഭാഗത്തതായും ഉണ്ട്. നാലോ അഞ്ചോ മുളവീടുകൾ ഇവിടെയുണ്ട്. മരത്തിന് മുകളിൽ ആയാണ് ഇവിടെ മുള വീടുകൾ കാണാൻ സാധിക്കുന്നത്. മരക്കൊമ്പുകളിലെ പോലെ ഉയരത്തിൽ കമ്പുകളിൽ താങ്ങി നിർത്തിയ രീതിയിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.

എല്ലാവിധ സൗകര്യങ്ങളോടുമുള്ളവയാണ് ഈ മുളവീടുകൾ.

അടവിയിലെ കുട്ടവഞ്ചി (adavi kuttavanchi)

കേരളത്തിൽ തന്നെ കുട്ടവഞ്ചി സവാരി ഉള്ള അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് അടവി (adavi kuttavanchi).

കല്ലാർ നദിയിലൂടെ ഇവിടെ കുട്ടവഞ്ചിയിൽ സവാരി ചെയ്യുവാൻ സാധിക്കും. മലനിരകൾക്ക് നടുവിലൂടെ നദിയിലൂടെ  കുട്ടവഞ്ചി യാത്ര മനോഹരമായ ദൃശ്യങ്ങളാണ് സഞ്ചാരികൾക്ക് നൽകുന്നത്. പേര് പോലെ തന്നെ നിരവധി കല്ലുകളാണ് ഈ നദിയിൽ ഉടനീളം കാണാൻ സാധിക്കുന്നത്.

ഏതാണ്ട് അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോട്ട് സഫാരിയാണ് ഇവിടെ ഉള്ളത്.

നാലുപേർക്ക്  ഇരിക്കാവുന്ന വിധം വിശാലമായ കുട്ടവഞ്ചികൾ ആണ് ഇവിടെ സഫാരി നടത്തുവാൻ സാധിക്കുന്നത്.

എങ്ങനെ എത്തിച്ചേരാം അടവി (how to reach adavi)

കോന്നിയിൽ നിന്നും ഏതാണ്ട് 12 കിലോമീറ്റർ ദൂരമുണ്ട് അടവിയിലേക്ക്. കോന്നിയിൽ നിന്നും ഇവിടേക്ക് ബസ്സുകളുണ്ട്. ടാക്‌സികളും ലഭ്യമാണ്.


Previous
Next Post »