ഫോർട്ട് കൊച്ചിയിലെ ( Fort Kochi) മനോഹരമായ കാഴ്ചകൾക്ക് പ്രശസ്തമായ സ്ഥലമാണ് വാസ്കോഡഗാമ സ്ക്വയർ (vasco da gama square).
ചീന വലകളും അവയ്ക്കിടയിലൂടെ നടന്നു കടൽ കാഴ്ചകൾ കാണാവുന്ന നടപ്പാതകളും സഞ്ചാരികളെ ഇവിടെ ആകർഷിക്കുന്നു.
Read More: Fort kochi
കടൽക്കാഴ്ചകൾ കണ്ടുകൊണ്ട് നടക്കാവുന്ന നീളമേറിയ നടപ്പാതെയുള്ള കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് വാസ്കോഡഗാമ സ്ക്വയർ (vasco da gama square).
ഫോർട്ട് കൊച്ചിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഒന്നാണ് ഇവിടെയുള്ള ചീനവലകൾ. നൂറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ചരിത്രമാണ് ഇവിടെയുള്ള ചീനവലകൾക്ക് പറയാനുള്ളത്. ഫോർട്ട് കൊച്ചിയുടെ ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്ന ഇടങ്ങളിൽ ഒന്നാണ് വാസ്കോഡ ഗാമ സ്ക്വയർ
ചീനവലകളിലൂടെ എങ്ങനെയാണ് മീൻ പിടിക്കുന്നതെന്ന് ഇവിടെ കാണുവാൻ സാധിക്കും. ആറോ ഏഴോ പേരടങ്ങുന്ന ഒരു സംഘമാണ് ചീനവലകളിലൂടെ മത്സ്യബന്ധനം നടത്തുന്നത്
ഒരു കാലഘട്ടത്തിൽ മീൻ പിടിക്കുവാൻ ഉപയോഗിച്ചിരുന്ന ഈ ചീന വലകൾ ഇപ്പോൾ ടൂറിസ്റ്റുകളുടെ ഒരു പ്രധാന കാഴ്ച എന്നുള്ള രീതിയിലും വളരെ വലിയ രീതിയിൽ പ്രശസ്തമാണ്.
തേക്ക് തടികളും മുളകളും കൊണ്ടാണ് ഈ ചീന വലകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ കയറുകൾ വലിച്ച് മീൻ പിടിക്കുന്ന കാഴ്ച വളരെ രസകരമാണ്. ഇവിടെ നിന്നും ഫ്രഷ് മീനുകൾ വാങ്ങുവാൻ സാധിക്കും
ചീന വലകൾ നടപ്പാതകളും മാത്രമല്ല വാസ്കോഡഗാമ സ്ക്വയറിനു ചുറ്റുമായി ഫോർട്ട് കൊച്ചിയിലെ മനോഹരമായ കാഴ്ചകളുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പ്രിൻസസ് സ്ട്രീറ്റ് (Princess Street).
Read More: Princess Street
പരിവേഷകനായ വാസ്കോഡഗാമയുടെ പേരിലാണ് ഈ സ്ക്വയർ അറിയപ്പെടുന്നത് ഇന്ത്യയിലേക്ക് കടൽ മാർഗം എത്തിയ ആദ്യത്തെ യൂറോപ്യനാണ് വാസ്കോ ഡ ഗാമ .
ഇത്തരത്തിൽ ഫോർട്ട് കൊച്ചിയുടെ പ്രധാന കാഴ്ചകൾ ഒക്കെ കാണാൻ സാധിക്കുന്ന ഒരു പ്രധാന ഇടമാണ് വാസ്കോഡഗാമ സ്ക്വയർ എവിടെ നിന്നും ഫോർട്ട് കൊച്ചിയുടെ മറ്റു പ്രധാന സ്ഥലങ്ങളിലെ കാഴ്ചകൾ നടന്നു കൊണ്ടോ സൈക്കിളിലോ ആസ്വദിക്കാം.