കുട്ടനാട് (kuttanad)

 

kuttanad malayalam travel




കേരളത്തിലെ നെൽപ്പാടങ്ങൾക്ക് വളരെ പ്രശസ്തമാണ് കുട്ടനാട് (kuttanad). നെൽകൃഷിക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കുട്ടനാട്. 

കേരളത്തിന്റെ നെല്ലറ എന്ന് പേരിലാണ് കുട്ടനാട് പ്രശസ്തമാകുന്നത്.

ആലപ്പുഴ (Alappuzha) ജില്ലയിലാണ് കുട്ടനാട് (kuttanad) സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിലെ മറ്റു മനോഹരമായ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം.

Read More: Alappuzha travel

സമുദ്രനിരപ്പിൽ താഴെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് രണ്ട് മീറ്ററോളം താഴെയാണ് കുട്ടനാട് സ്ഥിതി ചെയ്യുന്നു. കുട്ടനാടിന്റെ പ്രധാന പ്രത്യേകതയും ഇതാണ്.

കേരളത്തിൻറെ നെല്ലറ

സമുദ്രനിരപ്പിൽ താഴെ കൃഷി നടത്തുന്ന ഇന്ത്യയിലെ അപൂർവ്വം പ്രദേശങ്ങളിൽ ഒന്നാണ് കുട്ടനാട് (kuttanad).

നെൽപ്പാടങ്ങൾ മാത്രമല്ല മറ്റു നിരവധി കൃഷികളും കുട്ടനാട്ടിലുണ്ട്. പച്ചക്കറികൾ പഴവർഗങ്ങൾ മത്സ്യം എന്നിങ്ങനെ നിരവധി കൃഷികൾ കുട്ടനാട്ടിലായി നടത്തുന്നുണ്ട്.

പരമ്പരാഗരീതിയിലാണ് പണ്ടുകാലത്ത് ഇവിടെ കൃഷി നടത്തിയിരുന്നത്. നിരവധി പാടശേഖരങ്ങളും അവയ്ക്കിടയിലൂടെ മനുഷ്യർ ചവിട്ടുന്ന  ചക്രങ്ങളും ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലങ്ങൾക്ക് ശേഷം യന്ത്രവൽകൃതമായ കൃഷി രീതികളും കുട്ടനാട്ടിൽ നടത്തുന്നുണ്ട്

കേരളത്തിൻറെ വൈവിധ്യമാർന്ന രുചി വൈവിധ്യങ്ങൾക്കും പ്രശസ്തമാണ് കുട്ടനാട് (kuttanad) നിരവധി കായൽ മീനുകളും മറ്റു വിഭവങ്ങളും ഇവിടെ ആസ്വദിക്കാൻ സാധിക്കും

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ. വെനീസിന്  സമാനമായ രീതിയിൽ നിരവധി വള്ളങ്ങൾ നീങ്ങുകയും അതിലൂടെ ചരക്കുകൾ ധാരാളമായി വിനിമയം നടത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് കുട്ടനാടും അഭിവൃദ്ധിയിലേക്ക് ഉയരുന്നത്.

കായലിൽ നിന്നും ഉയർത്തി നിർമ്മിക്കപ്പെട്ട ഒരു പ്രദേശമാണ് കുട്ടനാട് അതിനാൽ തന്നെ ഫലപുഷ്ടമായ മണ്ണാണ് ഇവിടെ ഉള്ളത് .ഈ മണ്ണ് തന്നെയാണ് കുട്ടനാട്ടിന്റെ നെൽകൃഷിക്ക് ഇത്രയധികം സഹായകമായത്.

Previous
Next Post »